മേരിയുടെ ഈ പച്ചക്കറി വിൽപന അതുവഴി പോകുന്നവരെയെല്ലാം ആകർഷിക്കുന്നുണ്ട്. വഴിയാത്രക്കാരും സമീപത്തെ മറ്റ് കച്ചവടക്കാരും ഒക്കെ അവളെ നോക്കുന്നതും കാണാം.

ഒരു റഷ്യൻ യുവതി ഇന്ത്യയിലെ ഒരു തെരുവോരത്ത് ഉള്ളിയും ഉരുളക്കിഴങ്ങും വിൽക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ‌ മീഡിയയിൽ വൈറലാവുന്നത്. മേരി എന്നാണ് യുവതിയുടെ പേര്. നല്ല തിളങ്ങുന്ന പച്ചനിറത്തിലുള്ള ഡ്രസൊക്കെയിട്ട് സുന്ദരിയായ മേരിയെന്ന റഷ്യൻ യുവതി തെരുവോരത്ത് പച്ചക്കറി വിൽക്കുന്ന രം​ഗം ഓഫ്‍ലൈനിലും ഓൺലൈനിലും ആളുകളെ ആകർഷിച്ചു. 

തെരുവോരത്ത് ഉള്ളിയും ഉരുളക്കിഴങ്ങും വിൽക്കുന്ന ഒരു യുവാവിനെ സമീപിക്കുകയാണ് മേരി ആദ്യം. 'നമസ്തേ ഭയ്യ' എന്നും പറഞ്ഞാണ് യുവതി ഇയാളെ സമീപിക്കുന്നത്. പിന്നീട്, തന്നെ പച്ചക്കറി വിൽക്കാൻ പഠിപ്പിക്കുമോ എന്നും ചോദിക്കുന്നുണ്ട്. പഠിപ്പിക്കാം എന്ന് യുവാവ് സമ്മതിക്കുന്നു. പിന്നെ കാണുന്നത് യുവതി പച്ചക്കറി വിൽക്കുന്നതാണ്. അവളെ യുവാവ് കച്ചവടത്തിന്റെ ചില സൂത്രങ്ങളും പഠിപ്പിക്കുന്നുണ്ട്. 'ആലൂ ലേലോ' (ഉരുളക്കിഴങ്ങ് എടുക്കൂ) എന്നൊക്കെ യുവതി വിളിച്ച് പറയുന്നത് കേൾക്കാം. 

മേരിയുടെ ഈ പച്ചക്കറി വിൽപന അതുവഴി പോകുന്നവരെയെല്ലാം ആകർഷിക്കുന്നുണ്ട്. വഴിയാത്രക്കാരും സമീപത്തെ മറ്റ് കച്ചവടക്കാരും ഒക്കെ അവളെ നോക്കുന്നതും കാണാം. മാത്രമല്ല, ചിലരൊക്കെ സാധനങ്ങൾ വാങ്ങാൻ വരുന്നുണ്ട്. വരുന്നവരോട് അവൾ പേരൊക്കെ ചോദിക്കുന്നുണ്ട്. 

തന്റെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ അവൾ ഇന്ത്യക്കാരുടെ വിലപേശൽ സ്വഭാവത്തെ കുറിച്ചും പറയുന്നുണ്ട്. ഇന്ത്യയിൽ വില പേശുക എന്നത് ഒരു ജീവിതരീതിയാണ്. കച്ചവടം നടത്തുമ്പോൾ പലരും വിലപേശാൻ വരും എന്നാണ് മേരി പറയുന്നത്. എന്നാൽ, തന്റെയടുത്ത് അതൊന്നും നടക്കില്ല. വിലപേശൽ ​ഗെയിമിൽ താനൊരു മാസ്റ്ററാണ് എന്നും അവൾ പറയുന്നു. 

View post on Instagram

എന്തായാലും മേരിയുടെ ഈ തെരുവോരത്തെ പച്ചക്കറി വിൽപന വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയെ ആകർഷിച്ചത്. നെറ്റിസൺസിന് അവൾ ഇന്ത്യയിലെ ഭാഷ സംസാരിക്കാൻ ശ്രമിക്കുന്ന രീതിയും അവളുടെ പെരുമാറ്റവുമൊക്കെ വളരെ അധികം ഇഷ്ടമായി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം