ബ്രേക്ക് ഫാസ്റ്റിന് മുട്ട, തൈര്, പഴങ്ങൾ, ബേക്കറി പലഹാരങ്ങൾ, ക്രൊയിസന്റുകൾ എന്നിവ ലഭിക്കും. ഉച്ചഭക്ഷണത്തിന് പിസ്സ, സാലഡ് ബാറുകൾ, ചെമ്മീൻ, റിസോട്ടോ, പോക്ക് ബൗളുകൾ, റാമെൻ തുടങ്ങിയ വിഭവങ്ങൾ ലഭ്യമാണ്.

ഗൂഗിളിന്റെ സാൻഫ്രാൻസിസ്കോ ഓഫീസിലെ കാഴ്ചകൾ പങ്കുവെച്ചുകൊണ്ട് ഒരു യുവതി പങ്കുവച്ചിരിക്കുന്ന ഇൻസ്റ്റഗ്രാം വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. കാതറിൻ എമാനുവില ക്ലിറ്റ്സ്കെ എന്ന യുവതിയാണ് ഓഫീസിലെ ആഡംബര സൗകര്യങ്ങൾ കാണിച്ച് വീഡിയോ പങ്കുവെച്ചത്. 'കഴിഞ്ഞ ആഴ്ച സാൻഫ്രാൻസിസ്കോയിൽ ആയിരുന്നപ്പോൾ ഗൂഗിൾ ഓഫീസിൽ കയറി അവരുടെ ഫ്രീ ഫുഡ് ശരിക്കും എങ്ങനെയുണ്ടെന്ന് പരിശോധിക്കാൻ തോന്നി' എന്നാണ് അവർ വീഡിയോയുടെ ക്യാപ്ഷനിൽ എഴുതിയിരിക്കുന്നത്.

ഓഫീസിലെ പ്രധാന ആകർഷണങ്ങൾ

'ബാക്ക് ടു ദി ഫ്യൂച്ചർ' സിനിമയിലെ കാർ മാതൃകയിലുള്ള ഒരു മീറ്റിംഗ് റൂമാണ് ഇതിൽ പ്രധാനം. ഇത് മീറ്റിംഗ് സ്പേസ് ആയാണ് ഉപയോഗിക്കുന്നത്. എന്റർടെയ്ൻമെന്റിന് ആർട്സ് ആൻഡ് ക്രാഫ്റ്റ് ഏരിയ, ബോർഡ് ഗെയിമുകൾക്കായി പ്രത്യേകം സജ്ജീകരിച്ച മുറി എന്നിവയും ഇവിടെയുണ്ട്. ജീവനക്കാർക്ക് ഈ ഗെയിമുകൾ വീടുകളിലേക്ക് കൊണ്ടുപോകാനോ, വ്യാഴാഴ്ചകളിൽ സഹപ്രവർത്തകർക്കൊപ്പം കളിക്കാനോ സാധിക്കും.

ശുചിമുറിയിലെ സൗകര്യങ്ങളിൽ ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ഹാൻഡ് ലോഷൻ തുടങ്ങിയ അവശ്യ സാധനങ്ങളും ഒരുക്കിയിട്ടുണ്ട്.

ഓഫീസിലെ ഭക്ഷണത്തെക്കുറിച്ച് പറയുമ്പോൾ, ഓരോ നിലയിലും പ്രത്യേക അടുക്കളകളുണ്ടെന്നും അവിടെ ജീവനക്കാർക്ക് ആരോഗ്യകരമായ ലഘുഭക്ഷണങ്ങളും തണുത്ത പാനീയങ്ങളും ലഭ്യമാണെന്നും കാതറിൻ പറയുന്നു. ഫ്ലേവേർഡ് വാട്ടർ, കോഫി മെഷീനുകൾ, പഴങ്ങൾ, ചിപ്സ്, ചോക്ലേറ്റ് ബാറുകൾ, ഗ്രാനോല ബാറുകൾ എന്നിവയെല്ലാം ഇവിടെയുണ്ട്. കൂടാതെ ജീവനക്കാർക്കായി സൗജന്യ പാചക ക്ലാസുകളും ഓഫീസ് നൽകുന്നുണ്ട്.

View post on Instagram

ബ്രേക്ക് ഫാസ്റ്റിന് മുട്ട, തൈര്, പഴങ്ങൾ, ബേക്കറി പലഹാരങ്ങൾ, ക്രൊയിസന്റുകൾ എന്നിവ ലഭിക്കും. ഉച്ചഭക്ഷണത്തിന് പിസ്സ, സാലഡ് ബാറുകൾ, ചെമ്മീൻ, റിസോട്ടോ, പോക്ക് ബൗളുകൾ, റാമെൻ തുടങ്ങിയ വിഭവങ്ങൾ ലഭ്യമാണ്. 'അങ്ങനെ ഗൂഗിളിലെ ഭക്ഷണം അക്ഷരാർത്ഥത്തിൽ കേട്ടറിഞ്ഞതിനേക്കാൾ മികച്ചതാണ്' എന്ന് വീഡിയോയുടെ അവസാനം കാതറിൻ പറയുന്നത് കേൾക്കാം. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. സൗകര്യങ്ങൾ മികച്ചതാണെങ്കിലും ജോലി ഭാരം കൂടുതലല്ലേ? വർക്ക് ലൈഫ് ബാലൻസ് ഉറപ്പ് വരുത്തുന്നുണ്ടോ എന്ന ചോദ്യങ്ങളും ഉയർന്നു.