അതില്‍ ഒരു മാർക്കറ്റിന് തൊട്ടുമുകളിൽ ഒരു വലിയ പാമ്പ് ഒരു വയറില്‍ തൂങ്ങിക്കിടക്കുന്നതായി കാണാം. പാമ്പ് വയർ മുറുകെ പിടിക്കാൻ പാടുപെടുന്നതും കാണികൾ ശ്വാസം പിടിച്ചുകൊണ്ട് സംഭവം റെക്കോർഡ് ചെയ്യുന്നതും അതില്‍ കാണാം. 

പാമ്പിനെ ഒട്ടുമിക്ക ആളുകൾക്കും പേടിയാണ്. പാമ്പിന്റെ(snake) വീഡിയോ(video) കണ്ടാൽപ്പോലും ഭയം തോന്നുന്ന ആളുകളുമുണ്ട്. അപ്പോൾ, തലയ്ക്ക് നേരെ മുകളിലായി ഒരു പാമ്പ് തൂങ്ങിക്കിടന്നാൽ എന്തായിരിക്കും അവസ്ഥ? ഫിലിപ്പീൻസിൽ നിന്നുള്ള ഒരു ഞെട്ടിക്കുന്ന വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്(vira). 

അതില്‍ ഒരു മാർക്കറ്റിന് തൊട്ടുമുകളിൽ ഒരു വലിയ പാമ്പ് ഒരു വയറില്‍ തൂങ്ങിക്കിടക്കുന്നതായി കാണാം. പാമ്പ് വയർ മുറുകെ പിടിക്കാൻ പാടുപെടുന്നതും കാണികൾ ശ്വാസം പിടിച്ചുകൊണ്ട് സംഭവം റെക്കോർഡ് ചെയ്യുന്നതും അതില്‍ കാണാം. 

യൂട്യൂബിൽ വൈറൽഹോഗ് എന്ന അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ബാരംഗേ കോഗോണിന് മുകളിലുള്ള ഇലക്ട്രിക് വയറിലായി പാമ്പ് കുടുങ്ങിയിരിക്കുന്നത് കാണാം. കുറച്ച് നിമിഷങ്ങൾക്ക് ശേഷം, പാമ്പ് അതിന്റെ പിടി വിട്ടുപോയി നിലത്തു വീഴുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. എന്നിരുന്നാലും, പാമ്പിനെ സുരക്ഷിതമായി കൊണ്ടുപോയി വിട്ടയക്കാൻ അവിടുത്തെ ജനങ്ങള്‍ക്ക് കഴിഞ്ഞു. 

വീഡിയോ നിരവധി ആളുകളെ ആകര്‍ഷിച്ചു. ഒരുപാട് പേരാണ് വീഡിയോ കണ്ടതും അത് ഷെയര്‍ ചെയ്തതും. വീഡിയോ കാണാം: 

YouTube video player