ഗോവയിലേക്കെത്തുന്ന സഞ്ചാരികള്‍ തങ്ങളുടെ അവധിക്കാലം ആഘോഷിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. കാഴ്ച കണ്ടവര്‍ കണ്ടവര്‍ അക്ഷരാര്‍ത്ഥത്തില്‍ തലയില്‍ കൈവച്ചു. 


ന്ത്യയിലെ അറിയ വിനോദ സഞ്ചാരകേന്ദ്രമാണ് ഗോവ. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങള്‍ ഗോവയില്‍ സീസണ്‍ സമയമാണ്. വിദേശ സഞ്ചാരികളും ആഭ്യന്തര സഞ്ചാരികളും ഈ സമയത്ത് ഗോവയിലേക്കെത്തുന്നു. ഇത്തരത്തില്‍ ഗോവയിലേക്കെത്തുന്ന സഞ്ചാരികള്‍ തങ്ങളുടെ അവധിക്കാലം ആഘോഷിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. കാഴ്ചകണ്ടവര്‍ കണ്ടവര്‍ അക്ഷരാര്‍ത്ഥത്തില്‍ തലയില്‍ കൈവച്ചു. വീഡിയോയില്‍ ഒരു എസ്യുവി കാറിന്‍റെ മുകളില്‍ രണ്ട് കുട്ടികള്‍ കിടക്കുന്നതായിരുന്നു. കാര്‍ വളരെ ഇടുങ്ങിയ, തെങ്ങുകള്‍ ചാഞ്ഞു നില്‍ക്കുന്ന ഒരു റോഡിലൂടെ സഞ്ചരിക്കുന്നതായിരുന്നു ചിത്രീകരിച്ചിരുന്നത്. 

In Goa 24x7 എന്ന ട്വിറ്റര്‍ (X) ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി,'ഷോക്കിംഗ് - പാര കോക്കനട്ട് ട്രീ റോഡില്‍ എസ്യുവിയുടെ മുകളില്‍ സഞ്ചാരി തന്‍റെ കുട്ടികളെ ഉറങ്ങാന്‍ വിട്ടു.' ഏതാണ്ട് ഇരുപതിനായിരത്തോളം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോയില്‍ ഇരുവശവും തെങ്ങുകള്‍ നിറഞ്ഞ ഒരു ഇടുങ്ങിയ റോഡിലൂടെ പതുക്കെ സഞ്ചരിക്കുന്ന ഒരു എസ്യുവിയുടെ മുകളില്‍ രണ്ട് കുട്ടികള്‍ കിടക്കുന്നത് കാണിക്കുന്നു. പിന്നാലെ വീഡിയോ ചിത്രീകരിച്ചയാള്‍ വാഹനത്തിന്‍റെ അടുത്തെത്തി. വണ്ടിയുടെ മുകളില്‍ കുട്ടികളുണ്ടെന്ന് പറയുന്നു. ഈ സമയം ഡ്രൈവര്‍ ഇല്ല, ഞാന്‍ ഈ വണ്ടിയൊന്ന് വളയ്ക്കട്ടെ എന്ന് പറഞ്ഞു കൊണ്ട് വാഹനം അവിടെ വച്ച് തന്നെ തിരിക്കുന്നു. ഈ ദൃശ്യങ്ങള്‍ വീഡിയോയില്‍ വീണ്ടും വീണ്ടും കാണിക്കുന്നു. കുട്ടികളുടെ മുഖം ദൃശ്യങ്ങളില്‍ നിന്ന് മറച്ചിട്ടുണ്ടുണ്ടെങ്കിലും വീഡിയോ ചിത്രീകരിക്കുമ്പോള്‍ കുട്ടികള്‍ വിജയ ചിഹ്നം കാണിക്കുന്നതും വീഡിയോയില്‍ കാണാം. 

ട്രെയിൻ 9 മണിക്കൂർ വൈകി; ഒടുവിൽ 4,500 രൂപ മുടക്കി ടാക്സി പിടിച്ചതായി യാത്രക്കാരന്‍റെ കുറിപ്പ് !

Scroll to load tweet…

മദ്യപാനത്തിന് പിന്നാലെ യുവതിയുടെ മരണം; സുഹൃത്തുക്കളോട് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി !

വീഡിയോ കണ്ട് പ്രതികരിക്കാനെത്തിയത് മുന്‍ ഐപിഎസ് ഓഫീസറായ ഡോ.മുക്തേഷ് ചന്ദറായിരുന്നു. അദ്ദേഹം വീഡിയോ ഗോവ ഡിജിപിക്ക് ടാഗ് ചെയ്തുകൊണ്ട് ഇങ്ങനെ എഴുതി,' ഗോവയിലേക്ക് വരുന്ന ഇന്ത്യക്കാരും വിദേശികളുമായ നിരവധി വിനോദസഞ്ചാരികൾക്ക്, ഗോവയിൽ എല്ലാം അനുവദനീയമാണെന്ന് തെറ്റായ ധാരണയുണ്ട്. തുടർച്ചയായും കർശനമായും നടപ്പാക്കിക്കൊണ്ടും ബോധവൽക്കരണത്തിലൂടെയും ഈ ലൈസെസ് - ഫെയർ മനോഭാവം മാറ്റേണ്ടതുണ്ട്.' പിന്നാലെ നിരവധി പേര്‍ ഗോവയിലെ വിനോദ സഞ്ചാരികളുടെ അതിക്രമങ്ങളെ കുറിച്ച് എഴുതി. ചിലര്‍ വാഹനത്തിലെ അച്ഛനെ പോലെ തന്നെ കുട്ടികള്‍ക്കും ഒരു കൂസലുമില്ലല്ലോയെന്ന് കുറിച്ചു. 

'പോലീസിനോടാണ് കളി.....'; സാന്താ ക്ലോസിന്‍റെ വേഷത്തില്‍ ലഹരി വേട്ടയ്ക്കിറങ്ങി പോലീസ് !