Asianet News MalayalamAsianet News Malayalam

'ശ്ശോ, ഇങ്ങനെയും മനുഷ്യർ'; യുവതിയുടെ കമ്മൽ കളഞ്ഞുപോയി, അപരിചിതരായ മനുഷ്യർ ചെയ്തത് കണ്ടോ?

'ഇപ്പോൾ മൊത്തം 14 പേർ കമ്മൽ തിരയുന്നുണ്ട് എന്നും ദാ ഒരാൾ കൂടി അവർക്കൊപ്പം ചേർന്നു'വെന്നും യുവതി പറയുന്നു. ഒപ്പം, 'ചില നേരങ്ങളിൽ എനിക്ക് മനുഷ്യരെ വലിയ ഇഷ്ടമാണ്' എന്നും എമ്മ പറയുന്നുണ്ട്.

strangers joining to search lost earring of a woman viral video
Author
First Published Aug 25, 2024, 10:35 AM IST | Last Updated Aug 25, 2024, 10:35 AM IST

ചില നേരങ്ങളുണ്ട്. നമ്മൾ പോലും ഒട്ടും പ്രതീക്ഷിക്കാതെ അപരിചിതരായ അനേകം ആളുകൾ നമ്മെ സഹായിക്കാനെത്തുന്ന ചില നേരങ്ങൾ. അതുപോലെ മനോഹരവും രസകരവുമായ അനുഭവത്തിലൂടെ കഴിഞ്ഞ ദിവസം ഒരു യുവതി കടന്നുപോയി. അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കവർന്നു കൊണ്ടിരിക്കുകയാണ്. 

എമ്മ ഹ്യൂസ് എന്ന യുവതിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. അവർ പറയുന്നത്, 'കൺസേർട്ടിന് പോയി വരുമ്പോൾ ഈ പെൺകുട്ടി അവളുടെ കമ്മൽ നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞു. അത് തിരയാൻ നിന്നപ്പോൾ അപരിചിതരായ ആളുകൾ അവളോടൊപ്പം കമ്മൽ തിരയാൻ ചേർന്നു' എന്നാണ്. വീഡിയോയിൽ ആളുകൾ കമ്മൽ തിരയുന്നത് കാണാം. അതിൽ പുരുഷന്മാരും സ്ത്രീകളും ഉണ്ട്. എല്ലാവരും ചേർന്ന് കമ്മൽ തിരയുന്നതാണ് വീഡിയോയിൽ കാണുന്നത്. 

'ഇപ്പോൾ മൊത്തം 14 പേർ കമ്മൽ തിരയുന്നുണ്ട് എന്നും ദാ ഒരാൾ കൂടി അവർക്കൊപ്പം ചേർന്നു'വെന്നും യുവതി പറയുന്നു. ഒപ്പം, 'ചില നേരങ്ങളിൽ എനിക്ക് മനുഷ്യരെ വലിയ ഇഷ്ടമാണ്' എന്നും എമ്മ പറയുന്നുണ്ട്. 'ഇത് കണ്ടിട്ടും മനുഷ്യത്വത്തിലുള്ള നിങ്ങളുടെ വിശ്വാസം വർധിച്ചില്ലെങ്കിൽ പിന്നെന്ത് കണ്ടാലാണ് അത് വർധിക്കുക' എന്നും ചോദിക്കുന്നുണ്ട്. 

വീഡിയോയുടെ അവസാനം എഴുതുന്നത്, 'കമ്മൽ കിട്ടിയില്ല, പക്ഷേ നല്ല മനസുള്ള കുറേ ആളുകളെ കാണാനായി' എന്നാണ്. വളരെ പെട്ടെന്നാണ് വീഡിയോ ആളുകളുടെ ഹൃദയം കവർന്നത്. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Emma Hughes (@themainenanny)

സമാനമായ ഒരനുഭവം മറ്റൊരു യുവതിയും പങ്കുവച്ചു. അവർ പറയുന്നത്, 'ഒരിക്കൽ ബസ് സ്റ്റോപ്പിൽ വച്ച് തന്റെ ഒരു കമ്മൽ നഷ്ടപ്പെട്ടു. കുറച്ച് നേരം തിരഞ്ഞെങ്കിലും കിട്ടിയില്ല. പിന്നീട് താൻ തിരയുന്നത് അവസാനിപ്പിച്ചു. അപ്പോൾ അടുത്തു നിന്ന അപരിചിതൻ എന്റെ കമ്മൽ തിരയുന്നത് പോലെ കാണിക്കാൻ തുടങ്ങി. ഒരിക്കലും അയാളെന്റെ കമ്മൽ തിരയുന്നതാവില്ല എന്ന് തന്നെ ഞാൻ കരുതി. എന്നാൽ, കുറച്ചുനേരം കഴിഞ്ഞപ്പോൾ അയാൾ കമ്മൽ കണ്ടുപിടിച്ച് എനിക്ക് തന്നു. എന്തൊരു ക്യൂട്ട് ആണല്ലേ' എന്നാണ്.

Latest Videos
Follow Us:
Download App:
  • android
  • ios