പെട്ടെന്ന് യുവാവ് അവരുടെ നേർക്ക് ബിയർ ഒഴിക്കാനായി ചെല്ലുകയാണ്. പെൺകുട്ടികൾ ആകെ പരിഭ്രാന്തരായി പിന്നോട്ട് പോകുന്നതും കാണാം.

പലതരത്തിലുള്ള പ്രാങ്കുകളും നാം നമ്മുടെ സോഷ്യൽ മീഡിയാ ഫീഡുകളിൽ കാണുന്നുണ്ടാവും. സ്വകാര്യത തീരെ ബഹുമാനിക്കപ്പെടാത്ത ഒരു കാലത്താണ് നാം ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നത്. എപ്പോഴും നമ്മെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ക്യാമറകളും, അനുവാദം പോലും ചോദിക്കാതെ ഷൂട്ട് ചെയ്യുന്നവരും ഒക്കെ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, ഇതൊന്നും എല്ലാവർക്കും അം​ഗീകരിക്കാൻ സാധിക്കണം എന്നില്ല. 

അതുപോലെ തന്നെ 'പ്രാങ്ക്' എന്ന് പറഞ്ഞു ചെയ്യുന്ന പല കാര്യങ്ങളും അം​ഗീകരിക്കാൻ കഴിയാത്തവരും ഉണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. 

ഒരു യുവാവ് കയ്യിൽ ഒരു പാതി നിറഞ്ഞിരിക്കുന്നതായി തോന്നുന്ന ഒരു ബിയർ ​ഗ്ലാസുമായി വഴിയിൽ നിൽക്കുന്നത് കാണാം. അതുവഴി വിദ്യാർത്ഥികളാണ് എന്ന് തോന്നിക്കുന്ന കുറച്ച് പെൺകുട്ടികൾ നടന്ന് വരുന്നുണ്ട്. 

ആ സമയത്ത് യുവാവ് പെൺകുട്ടികളോട് വെള്ളമുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. അതിൽ ഒരു പെൺകുട്ടിയാകട്ടെ വെള്ളമുണ്ടോ എന്ന് നോക്കുന്നത് പോലും കാണാം. എന്നാൽ, പെട്ടെന്ന് യുവാവ് അവരുടെ നേർക്ക് ബിയർ ഒഴിക്കാനായി ചെല്ലുകയാണ്. പെൺകുട്ടികൾ ആകെ പരിഭ്രാന്തരായി പിന്നോട്ട് പോകുന്നതും കാണാം. പെട്ടെന്നുണ്ടായ യുവാവിന്റെ നീക്കത്തിൽ പെൺകുട്ടികൾ ആകെ ആകുലരായി എന്നതിൽ സംശയമില്ല. അപ്പോഴാണ് അത് വ്യാജമാണ് എന്നും ​മ​ഗ്​ഗിൽ നിന്നും വെള്ളം പുറത്തോട്ട് വീഴില്ല എന്നും മനസിലാവുന്നത്. 

എന്നാൽ, കൂട്ടത്തിൽ ഒരു പെൺകുട്ടി അപ്പോൾ തന്നെ പ്രാങ്കിനോട് പ്രതികരിച്ചു. 'ഇത് ഒട്ടും തമാശയല്ല' എന്നാണ് പെൺകുട്ടി പറയുന്നത്. അവൾക്കൊപ്പം മറ്റുള്ളവരും ചേരുന്നത് കാണാം. വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ വീഡിയോ വൈറലായതോടെ രൂക്ഷമായ വിമർശനമാണ് യുവാവിന് നേരെ ഉയർന്നത്. 

View post on Instagram
 

നിരന്തരം സ്ത്രീകൾക്ക് നേരെ ആസിഡ് അക്രമണം പോലെയുള്ള ക്രൂരതകളും അതിക്രമങ്ങളും നടക്കുന്ന ഒരിടത്ത് ഇത്തരത്തിൽ ഒരു പ്രാങ്ക് വളരെ മോശപ്പെട്ട കാര്യം തന്നെ എന്നും പ്രാങ്ക് കാണിച്ചുകാണിച്ച് അതിരുകൾ ലംഘിക്കപ്പെടുന്നുവെന്നും നിരവധിപ്പേരാണ് അഭിപ്രായപ്പെട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം