Asianet News MalayalamAsianet News Malayalam

'ട്രെയിനിന്‍റെ ബാത്ത് റൂമില്‍ മാത്രം പത്ത് പേര്‍'; ഇന്ത്യന്‍ റെയില്‍വേയിലെ തിരക്കിന്‍റെ വീഡിയോ വൈറല്‍


'റെയിൽവേ മന്ത്രി, അയ്യോ സോറി റീൽ മന്ത്രി, ഈ റീൽ നിങ്ങളുടെ അടുത്ത് എത്തിയില്ലേ..?' എന്ന് ചോദിച്ച് കൊണ്ട് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ ടാഗ് ചെയ്തു കൊണ്ടായിരുന്നു വീഡിയോ പങ്കുവച്ചത്. 

The video of Janseva Express rush has gone viral on social media
Author
First Published Jun 20, 2024, 11:34 AM IST


ന്ത്യയിലെ ദീര്‍ഘദൂര ട്രെയിനുകളില്‍ നിന്നും ലോക്കല്‍ കോച്ചുകളുടെ എണ്ണം ക്രമാധീതമായി കുറച്ചതിന് പിന്നാലെ ദുരിതത്തിലായത് ലോക്കല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരാണ്. സാധാരണക്കാരനെ റെയില്‍വേ അവഗണിച്ചപ്പോള്‍ എസി, റിസർവേഷന്‍ കോച്ചുകളിലേക്ക് ടിക്കറ്റില്ലാതെ കയറി ഇരിപ്പുറപ്പിച്ചായിരുന്നു സാധാരണക്കാര്‍ പ്രതികരിച്ചത്. ഇത് സമൂഹ മാധ്യമങ്ങളില്‍ ടിക്കറ്റില്ലാത്ത യാത്രക്കാരെന്ന ഖ്യാതി നേടിക്കൊടുത്തു. മധ്യവര്‍ഗ്ഗ ഇന്ത്യക്കാര്‍ റിസര്‍വേഷന്‍ ചെയ്തിട്ടും എസിയിലും റിസര്‍വേഷനിലും കയറാന്‍ പറ്റുന്നില്ലെന്ന് പരാതിപ്പെട്ടു കൊണ്ടേയിരുന്നു.  പ്രതിക് പട്ടേല്‍ എന്ന എക്സ് ഉപയോക്താവ് കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോ ഈ പരാതികളെയെല്ലാം കടത്തിവെട്ടുന്നതായിരുന്നു. 

'റെയിൽവേ മന്ത്രി, അയ്യോ സോറി റീൽ മന്ത്രി, ഈ റീൽ നിങ്ങളുടെ അടുത്ത് എത്തിയില്ലേ..?' എന്ന് ചോദിച്ച് കൊണ്ട് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ ടാഗ് ചെയ്തു കൊണ്ടായിരുന്നു വീഡിയോ പങ്കുവച്ചത്. ബീഹാറിലെ സഹര്‍സാ ജംഗ്ഷനില്‍ നിന്നും പഞ്ചാബിലെ അമൃത്സറിലേക്ക് പോകുന്ന ജന്‍സേവ എക്സ്പ്രസില്‍ നിന്നുള്ള കാഴ്ചയായിരുന്നു അത്. ഏതാണ്ട് നാല്പത് ഡിഗ്രിക്ക് മുകളില്‍ ചൂടുള്ള ഉത്തരേന്ത്യയിലൂടെയാണ് യാത്ര. ട്രയിനിന്‍റെ ബാത്ത് റൂമിന്‍റെ ജനല്‍ ചില്ല് തകര്‍ത്ത് അതിന്‍ മുകളിലാണ് പലരും ഇരിക്കുന്നത്. വീഡിയോ എടുക്കുന്നയാള്‍ ബാത്ത് റൂമില്‍ എത്രപേരുണ്ടെന്ന് ചോദിക്കുമ്പോള്‍ പത്ത് എന്നാണ് മറുപടി. ട്രെയിനിലെ തിരക്ക് മലബാറില്‍ നിന്നും ബ്രീട്ടീഷ് ഇന്ത്യയ്ക്കെതിരെ പോരാടിയവരെ കൊണ്ട് പോയ പഴയ 'വാഗണ്‍ ട്രാജഡി' സംഭവത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. വീഡിയോ കണ്ട് നിരവധി പേര്‍ രൂക്ഷമായി പ്രതികരിച്ചു. രണ്ടര ലക്ഷത്തിനടുത്ത് ആളുകള്‍ ഇതിനകം വീഡിയോ കണ്ടു. 

'ഞാനാണ് അലക്സ', 'അല്ല ഞാനാണ് അലക്സ'; സ്ത്രീയുടെ ശബ്ദം ആമസോണ്‍ അലക്സയെ കുഴപ്പത്തിലാക്കുന്നു

വവ്വാല്‍ സൂപ്പുണ്ടാക്കി വീട്ടമ്മ, ആസ്വദിച്ച് കഴിച്ച് കുട്ടികള്‍; വൈറല്‍ വീഡിയോയില്‍ 'വയറിളകി' സോഷ്യല്‍ മീഡിയ

ടിക്കറ്റില്ലാത്ത യാത്രക്കാരാണ് തിരക്ക് വർദ്ധിപ്പിക്കുന്നതെന്ന് ചിലര്‍ എഴുതി. മറ്റ് ചിലര്‍ 'ഭൂമിയിലെ യാഥാർത്ഥ്യം ഇപ്പോഴും അതേപടി തുടരുന്നു.  പ്രത്യേക വിഭാഗം ആളുകൾക്കായി വന്ദേ ഭാരത് അവതരിപ്പിച്ചുകൊണ്ട് ഇത് മെച്ചപ്പെടുത്താൻ കഴിയില്ല, ഇത് 2014 ന് മുമ്പോ ഇപ്പോഴോ നമ്മുടെ സർക്കാരുകൾ വളരെ മന്ദഗതിയിലാണ് എന്നതാണ് വസ്തുത. '  മറ്റൊരു കാഴ്ചക്കാരനെഴുതി. 'ഇത്തരം ലോക്കല്‍ യാത്രക്കാരെ ഒഴിവാക്കാന്‍ കമ്പാര്‍ട്ട്മെന്‍റിന്‍റെ വാതിലിലും ബാത്ത് റൂമിന്‍റെ വാതിലിലും ക്യൂ ആര്‍ കോഡുകള്‍ സ്ഥാപിക്കണമെന്നും ടിക്കറ്റുമായി ഇതിനെ ബന്ധിപ്പിക്കണമെന്നും' എഴുതി.

നൂറ്റാണ്ട് പഴക്കമുള്ള കുട്ടിയുടെ അസ്ഥികള്‍ ഉപയോഗിച്ച് റീല്‍സിന് വേണ്ടി തമാശ; അയര്‍ലന്‍ഡില്‍ വിവാദം
 

Latest Videos
Follow Us:
Download App:
  • android
  • ios