ആശ്ചര്യകരമെന്നു പറയട്ടെ, ആന വായിൽ നിന്ന് തൊപ്പി എടുക്കുകയും അത് തിരികെ നല്‍കുന്നതും കാണാം. സ്ത്രീ ആഹ്ളാദത്തോടെയാണ് അത് കാണുന്നത്. 

ആന(Elephant)കളുടെ നിരവധി വീഡിയോ(Video) സാമൂഹികമാധ്യമങ്ങളില്‍(Social media) വൈറലാവാറുണ്ട്. അതില്‍ പലതും വളരെ രസകരങ്ങളാണ്. കരയിലെ ഏറ്റവും വലിയ മൃഗമാണ് എങ്കിലും ചില നേരത്ത് അവ ചില കുസൃതികളെല്ലാം ഒപ്പിച്ച് കളയും. ഈ വീഡിയോയും അങ്ങനെ ഒന്നാണ്. ഒരു ആനയുടെ കുസൃതിയാണ് വീഡിയോയില്‍ കാണുന്നത്. അതില്‍, അതിന്‍റെ മുന്നില്‍ നിന്നിരുന്ന സ്ത്രീയുടെ തൊപ്പി എടുക്കുകയാണ് ആന. 

വീഡിയോയിൽ, തന്റെ സഹോദരി തനിക്ക് സമ്മാനിച്ച തൊപ്പിയാണ് അത് എന്ന് സ്ത്രീ പറയുന്നുണ്ട്. ഒപ്പം തന്നെ "ദയവായി എനിക്ക് എന്റെ തൊപ്പി തിരികെ തരാമോ" എന്ന് ആനയോട് അപേക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍, ആശ്ചര്യകരമെന്നു പറയട്ടെ, ആന വായിൽ നിന്ന് തൊപ്പി എടുക്കുകയും അത് തിരികെ നല്‍കുന്നതും കാണാം. സ്ത്രീ ആഹ്ളാദത്തോടെയാണ് അത് കാണുന്നത്. 

Scroll to load tweet…

26 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ നിരവധിപ്പേരാണ് ചുരുങ്ങിയ സമയം കൊണ്ട് കണ്ടത്. ചിലരെല്ലാം ഇത് രസകരമെന്ന് പറഞ്ഞപ്പോള്‍ മറ്റ് ചിലര്‍ മൃഗങ്ങള്‍ക്ക് നേരെ നടക്കുന്ന ചൂഷണം എന്ന് അഭിപ്രായപ്പെട്ടു. 

Scroll to load tweet…

നേരത്തെയും ആനകളുടെ നിരവധി വീഡിയോയും ചിത്രങ്ങളും ഇതുപോലെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഒക്ടോബറിൽ, തമിഴ്‌നാട്ടിൽ തന്നെ രക്ഷപ്പെടുത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥനെ കെട്ടിപ്പിടിക്കുന്ന ആനക്കുട്ടിയുടെ ഹൃദയസ്പർശിയായ ചിത്രം വൈറലായിരുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ആ ചിത്രം ട്വീറ്റ് ചെയ്തിരുന്നത്.