വീഡിയോയിൽ ഓരോയിടത്തും മനുഷ്യൻ കളിക്കുമ്പോൾ കാളയെ കൂടി പരി​ഗണിക്കുന്നത് കാണാം. കാളയും തന്റെ അവസരത്തിനായി കാത്ത് നിൽക്കുകയാണ് എന്ന് തോന്നും.

ബാസ്കറ്റ് ബോളുമായി ബന്ധപ്പെട്ട് പലതരം വീഡിയോ നാം കണ്ടിട്ടുണ്ടാകും. എന്നാൽ, കാളയ്ക്കൊപ്പം ബാസ്കറ്റ് ബോൾ കളിക്കുന്ന വീഡിയോ ആരെങ്കിലും കണ്ട് കാണുമോ? എന്നാൽ, അത്തരം ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ‌ വൈറലാവുന്നത്. 

വിചിത്രമെന്ന് തോന്നുന്ന വീഡിയോ കാണുമ്പോൾ ആരായാലും ഒന്ന് അന്തംവിട്ടു പോകും. കാള ബാസ്കറ്റ് ബോൾ കളിക്കാൻ പറ്റിയ കൂട്ടാണ് എന്ന് തോന്നിയാലും തെറ്റ് പറയാൻ പറ്റില്ല. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ, മത്സരബുദ്ധിയോടെ ഒരു കാള ഗോൾ പ്രതിരോധിക്കാൻ ശ്രമിക്കുകയാണ്. കൂടെയുള്ള മനുഷ്യൻ പന്ത് ഗ്രൗണ്ടിൽ ട്രിബിൾ ചെയ്യുന്നത് കാണാം. കാളയും അതിനൊത്ത് നീങ്ങുന്നതും വീഡിയോയിൽ വ്യക്തമാണ്. 

വീഡിയോയിൽ ഓരോയിടത്തും മനുഷ്യൻ കളിക്കുമ്പോൾ കാളയെ കൂടി പരി​ഗണിക്കുന്നത് കാണാം. കാളയും തന്റെ അവസരത്തിനായി കാത്ത് നിൽക്കുകയാണ് എന്ന് തോന്നും. Dan Le Batard Show with Stugotz എന്ന ട്വിറ്റർ പേജിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റും ഒപ്പം ഷെയറുമായി എത്തിയത്. ഒരു മില്ല്യണിലധികം ആളുകൾ വീഡിയോ കണ്ട് കഴിഞ്ഞു. 

Scroll to load tweet…

ഇതുപോലെയുള്ള നിരവധി വീഡിയോകൾ നേരത്തെയും വൈറലായിട്ടുണ്ട്. മുമ്പ് ഒരു ആന ഒരാളെ ബാസ്കറ്റ് ബോളിൽ സഹായിക്കുന്ന ഒരു വീഡിയോ ഇതുപോലെ വൈറലായിരുന്നു. Jonah എന്ന ഇൻസ്റ്റ​ഗ്രാം യൂസറായിരുന്നു ആ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തത്. ആ വീഡിയോയ്ക്കും നിരവധി പേരാണ് കമന്റും ലൈക്കും ഷെയറുമൊക്കെയായി എത്തിയത്. കണ്ടത് വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് വരെ വീഡിയോയ്ക്ക് കമന്റ് ചെയ്തവരുണ്ട്. 

View post on Instagram

അല്ലെങ്കിലും സാമൂഹിക മാധ്യമങ്ങൾക്ക് മൃ​ഗങ്ങളുടേയും പക്ഷികളുടേയും വീഡിയോകളോട് പ്രത്യേക ഇഷ്ടമുണ്ട്. അപ്പോൾ പിന്നെ രസകരമായ വീഡിയോ കൂടിയാണ് എങ്കിൽ പറയണോ.