കടുവകളെ സംരക്ഷിക്കുമ്പോൾ ജലസ്രോതസ്സുകൾ ഉൾപ്പെടെ മുഴുവൻ ഭൂപ്രകൃതിയും സംരക്ഷിക്കപ്പെടുമെന്നും അവര്‍ ട്വിറ്ററിൽ കുറിച്ചു. 

ഏവർക്കും ഇഷ്ടപ്പെടുന്ന മൃ​ഗങ്ങളാണ് കടുവകൾ. കാട്ടിലെ രാജാവായി അറിയപ്പെടുന്നത് സിംഹമാണ് എങ്കിലും മിക്കവർക്കും പ്രിയപ്പെട്ട മൃ​ഗങ്ങൾ കടുവകളാണ്. ഇപ്പോൾ വൈറലാവുന്നത് ഒരു കടുവയുടെ വീഡിയോ ആണ്.

രാജസ്ഥാനിലെ രൺതാംബോറിലെ വെള്ളത്തില്‍ കുളിക്കുന്ന ഒരു കടുവയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഓഫീസർ സുധാ രാമൻ പങ്കുവച്ചതാണ് വീഡിയോ. 'കടുവകളുടെ കാഴ്ച കാണാനും അവ ആസ്വദിക്കാനുമുള്ള മികച്ച വീഡിയോ ആണിത്. ഈ ഇനത്തില്‍ പെട്ടവയില്‍ കടുവകൾ മാത്രമാണ് വെള്ളത്തിൽ കൂടുതൽ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നത്. കടുവകളെ സംരക്ഷിക്കുമ്പോൾ ജലസ്രോതസ്സുകൾ ഉൾപ്പെടെ മുഴുവൻ ഭൂപ്രകൃതിയും സംരക്ഷിക്കപ്പെടു'മെന്നും അവര്‍ ട്വിറ്ററിൽ കുറിച്ചു. 

ആദിത്യ ദിക്കി സിംഗ് ആണ് ആദ്യം വീഡിയോ പങ്കുവച്ചത്. വളരെ പെട്ടെന്ന് തന്നെ ഇതില്‍ പതിനായിരത്തിലധികം വ്യൂസ് ലഭിച്ചു. ഒരു കടുവ ആസ്വദിച്ച് കുളിക്കുന്നതും മറ്റ് മൂന്ന് കടുവകള്‍ അതിനെ നോക്കിനില്‍ക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോയുടെ അവസാനം കടുവകളോരോന്നും പരസ്പരം പിന്തുടരുന്നതും കാണാം. 

വീഡിയോ കാണാം: 

Scroll to load tweet…