പെൺകടുവ ആൺകടുവ കീഴ്പ്പെടുത്തി സ്വന്തമാക്കിയ മാനിനെ സ്വന്തമാക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, ആൺകടുവ ഉടനടി തന്നെ പെൺകടുവയെ സ്ഥലത്ത് നിന്നും ഓടിക്കാൻ ശ്രമിക്കുന്നുണ്ട്.

കാട്ടിൽ നിന്നും പകർത്തിയ മൃ​ഗങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പല വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും. രന്തംബോർ നാഷണൽ പാർക്കിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. ഒരു ആൺകടുവയും പെൺകടുവയുമാണ് വീഡിയോയിൽ. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ വിജയ് കുമാവത് ആണ് യുട്യൂബിൽ വീ‍ഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അധികം വൈകാതെ തന്നെ വീഡിയോ ആളുകളുടെ ശ്രദ്ധ ആകർഷിച്ചു. 

വീഡിയോയിൽ ആൺകടുവ താൻ ഇരയായി കീഴ്പ്പെടുത്തിയ മാനിന്റെ ശരീരം ഭക്ഷിക്കാൻ ശ്രമിക്കുന്നതാണ് ആദ്യം തന്നെ കാണുന്നത്. എന്നാൽ, ഇവിടേക്കെത്തിയ പെൺകടുവ ഈ മാനിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നതോടെയാണ് വീഡിയോ കൂടുതൽ ഭയാനകമായിത്തീരുന്നത്. ആൺസിംഹമാണ് മാനിനെ കീഴ്പ്പെടുത്തിയത് എങ്കിലും അതിന് വേണ്ടിയുള്ള രണ്ട് കടുവകളുടെ ഭയാനകമായ പോരാട്ടമാണ് വീഡിയോ. 

പെൺകടുവ ആൺകടുവ കീഴ്പ്പെടുത്തി സ്വന്തമാക്കിയ മാനിനെ സ്വന്തമാക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, ആൺകടുവ ഉടനടി തന്നെ പെൺകടുവയെ സ്ഥലത്ത് നിന്നും ഓടിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, അങ്ങനെ പെട്ടെന്നൊന്നും തോറ്റ് ഓടിപ്പോവാൻ പെൺകടുവ തയ്യാറാകുന്നില്ല. ഇതോടെ രണ്ട് കടുവകളും തമ്മിൽ പോരാട്ടം തന്നെയായി. പൊരിഞ്ഞ പോരാട്ടം തന്നെയാണ് മാനിന് വേണ്ടി പിന്നെയവിടെ നടന്നത്. താൻ കീഴ്പ്പെടുത്തി സ്വന്തമാക്കിയ ഇരയെ അത്ര എളുപ്പത്തിൽ ആർക്കെങ്കിലും വിട്ടു കൊടുക്കാൻ ആൺകടുവ തയ്യാറാവും എന്ന് തോന്നുന്നുണ്ടോ? ആൺകടുവ അതിന് തയ്യാറായില്ല എന്ന് മാത്രമല്ല പോരാട്ടത്തിൽ പെൺകടുവയെ തോൽപ്പിക്കുകയും ചെയ്തു. 

പിന്നാലെ, പെൺകടുവ തോൽവി സമ്മതിക്കുകയും ചെയ്തു. ശേഷം ആൺകടുവ തന്റെ ഇരയെ തനിച്ച് ഭക്ഷിക്കുന്നതിന് വേണ്ടി കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതാണ് വീഡിയോയിൽ കാണുന്നത്. അധികം വൈകാതെ തന്നെ വീഡിയോ വൈറലായി. ഭയപ്പെടുത്തുന്ന വീഡിയോ എന്നാണ് പലരും ഇതിനോട് പ്രതികരിച്ചത്. കാട്ടിലെ വേട്ടയാടലും സ്വന്തമാക്കലും പോരാട്ടവും പോരാട്ടവീര്യവും എല്ലാം വെളിപ്പെടുത്തുന്നതാണ് വീഡിയോ എന്ന കാര്യത്തിൽ സംശയമില്ല. 

വീഡിയോ കാണാം: 

YouTube video player