Asianet News MalayalamAsianet News Malayalam

കടുവയെ അടുത്തു കാണാൻ വിനോദസഞ്ചാരികൾ ജീപ്പ് നിർത്തി; പിന്നീട് സംഭവിച്ചത്...

തുറന്ന ജീപ്പിനുള്ളിൽ ഇരുന്ന് കാട്ടിനുള്ളിലൂടെ യാത്ര ചെയ്യുന്ന ഒരു സംഘം വിനോദസഞ്ചാരികളാണ് വീഡിയോയിൽ. യാത്രക്കിടയിൽ കാടിൻറെ ഒരു വശത്തായി മരങ്ങൾക്കു മറവിൽ പതിഞ്ഞിരിക്കുന്ന ഒരു കടുവയെ ഇവർ കാണുന്നു. എന്നാൽ കടുവയെ കണ്ട ഇവർ ജീപ്പ് എടുത്ത് മുൻപോട്ട് പോകുന്നതിന് പകരം കടുവയെ അല്പംകൂടി അടുത്തു കാണാനായി ജീപ്പ് അവിടെ നിർത്തിയിട്ടു.

tourists stop jeep to see tiger then this is happened
Author
First Published Nov 28, 2022, 3:55 PM IST

നമ്മുടെ ചില കൗതുകങ്ങൾ ചിലപ്പോഴെങ്കിലും വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്. അത്തരത്തിൽ ഒരു അനുഭവം ഒരു ജംഗിൾ സഫാരി നടത്തിയ ഒരു കൂട്ടം ആളുകൾക്ക് കഴിഞ്ഞദിവസം ഉണ്ടായി. ഇതിൻറെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. 

തുറന്ന വാഹനങ്ങളിൽ ജംഗിൾ സഫാരി നടത്തിയിട്ടുള്ളവർക്ക് അറിയാം ആ യാത്ര എത്രമാത്രം അപകടകരവും അതേസമയവും ത്രില്ലിങ്ങും ആണെന്ന്. ചിലപ്പോൾ യാത്രയിൽ ഉടനീളം ഒരു മൃഗത്തിനെ പോലും കണ്ടില്ലെന്നും വരാം. എന്നാൽ മറ്റു ചിലപ്പോൾ കടുവയും പുലിയും ആനയും ഒക്കെ പോലെയുള്ള മൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകേണ്ടി വരികയും ചെയ്തേക്കാം. ഏതായാലും കഴിഞ്ഞദിവസം ഇത്തരത്തിൽ യാത്ര നടത്തിയ ഒരു സംഘം ആളുകൾക്കും ഒരു ദുരനുഭവം ഉണ്ടായി. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഓഫീസർ സുരേന്ദർ മെഹ്‌റയാണ് ഈ വീഡിയോ പങ്കുവെച്ചത്.

തുറന്ന ജീപ്പിനുള്ളിൽ ഇരുന്ന് കാട്ടിനുള്ളിലൂടെ യാത്ര ചെയ്യുന്ന ഒരു സംഘം വിനോദസഞ്ചാരികളാണ് വീഡിയോയിൽ. യാത്രക്കിടയിൽ കാടിൻറെ ഒരു വശത്തായി മരങ്ങൾക്കു മറവിൽ പതിഞ്ഞിരിക്കുന്ന ഒരു കടുവയെ ഇവർ കാണുന്നു. എന്നാൽ കടുവയെ കണ്ട ഇവർ ജീപ്പ് എടുത്ത് മുൻപോട്ട് പോകുന്നതിന് പകരം കടുവയെ അല്പംകൂടി അടുത്തു കാണാനായി ജീപ്പ് അവിടെ നിർത്തിയിട്ടു. എന്നാൽ കടുവ പുറത്തേക്ക് വന്നില്ല എന്ന് മാത്രമല്ല അല്പനേരം വാഹനത്തെയും വാഹനത്തിനുള്ളിൽ ഉള്ളവരെ നിരീക്ഷിച്ചുകൊണ്ട് അവിടെത്തന്നെ നിന്നു. ആരും പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തിൽ അക്രമാസക്തനായ കടുവ ഉറക്കെ അലറിക്കൊണ്ട് അവർക്കു നേരെ കുതിച്ചുചാടി. അത്ഭുതകരം എന്ന് പറയട്ടെ തലനാരിഴയുടെ വ്യത്യാസത്തിൽ ജീപ്പിലുണ്ടായിരുന്ന വിനോദസഞ്ചാരികൾ രക്ഷപ്പെട്ടു. ജീപ്പ് വേഗത്തിൽ സ്റ്റാർട്ട് ചെയ്യാൻ സാധിച്ചത് കൊണ്ട് മാത്രമാണ് ഇവർ രക്ഷപ്പെട്ടത്. 

ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് ഇവർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിട്ടുള്ളത്. അനാവശ്യമായ കൗതുകം ആണ് പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നത് എന്നാണ് വീഡിയോയ്ക്ക് താഴെ ഉപഭോക്താക്കളിൽ ചിലർ കുറിച്ചത്.

Follow Us:
Download App:
  • android
  • ios