ഏതായാലും നിരവധി ആളുകളാണ് വീഡിയോ കണ്ടത്. അനേകം പേർ വീഡിയോയ്ക്ക് കമന്റുകളും നൽകി. ഏറെപ്പേരും പാമ്പിനെ കണ്ട് ഭയന്നു എന്നാണ് പറഞ്ഞിരിക്കുന്നത്.

പാമ്പിനെ ഭൂരിഭാ​ഗം പേർക്കും പേടി ആയിരിക്കും. എങ്കിലും പാമ്പുകളുടെ ഒരുപാട് വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ കാണാറുണ്ട്. മിക്കവാറും വീഡിയോയും വൈറലും ആവാറുണ്ട്. അതിലേറെയും പെരുമ്പാമ്പുകളുടെ വീഡിയോ ആണ്. 

അതുപോലെ ഒരു വീഡിയോ ആണിതും. കുറച്ച് ദിവസങ്ങളായി ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ കറങ്ങി നടക്കുന്നുണ്ട്. Oddly Terrifying എന്ന അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പെരുമ്പാമ്പിനുള്ള കെണിയിൽ ജീവനുള്ള കോഴിയെ ഉപയോ​ഗിച്ചിരിക്കുന്നു എന്ന് അടിക്കുറിപ്പും നൽകിയിട്ടുണ്ട്.

പെരുമ്പാമ്പിനുള്ള ഒരു കെണിയാണ് വീഡിയോയിൽ കാണുന്നത്. അതിൽ ഇരയായി ഉപയോ​ഗിച്ചിരിക്കുന്നത് ജീവനുള്ള ഒരു കോഴിയേയാണ്. പെരുമ്പാമ്പിന് വേണ്ടി കെണിയായി വച്ചിരിക്കുന്ന ഒരു നീല പൈപ്പ് വീഡിയോയിൽ കാണാം. അതിന്റെ മുന്നിലായി ഒരു കോഴിയേയും നിർത്തിയിട്ടുണ്ട്. 

വീഡിയോ തുടങ്ങുമ്പോൾ പെരുമ്പാമ്പ് വേ​ഗത്തിലെത്തി കോഴിയെ പിടിക്കാൻ പോകുന്നത് കാണാം. എന്നാൽ, കാര്യങ്ങൾ അതുപോലെ നടന്നില്ല. പാമ്പ് അവിടെ വച്ചിരുന്ന നീലപൈപ്പിൽ കുടുങ്ങുകയാണ്. പെരുമ്പാമ്പ് അവിടെ നിന്നും പുറത്ത് കടക്കാൻ വേണ്ടി കഷ്ടപ്പെട്ട് ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. 

ഏതായാലും നിരവധി ആളുകളാണ് വീഡിയോ കണ്ടത്. അനേകം പേർ വീഡിയോയ്ക്ക് കമന്റുകളും നൽകി. ഏറെപ്പേരും പാമ്പിനെ കണ്ട് ഭയന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. അതേ സമയം ഈ വീഡിയോ വളരെ ക്രൂരമാണ് എന്ന് പറഞ്ഞവരും കുറവല്ല. ചിലരാവട്ടെ കോഴിയോട് സഹതാപവും പ്രകടിപ്പിച്ചു. ആ കോഴി എത്രമാത്രം പേടിച്ചിരിക്കും എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. ആ പാമ്പിനെ എത്രയും പെട്ടെന്ന് മനുഷ്യരാരും ഇല്ലാത്ത എവിടേക്കെങ്കിലും മാറ്റുന്നതാണ് നല്ലത് എന്നാണ് വേറൊരാൾ പറഞ്ഞിരിക്കുന്നത്. 

വീഡിയോ കാണാം: 

Scroll to load tweet…