ആന്ധ്രാ മീൽസിന് 10 -ൽ 9.5 മാർക്ക് നൽകിയിട്ടുണ്ട്. നീർ ദോശയ്ക്ക് പത്തിൽ പത്താണ്. കോക്കനട്ട് പുഡ്ഡിം​ഗിന് 10 -ൽ 7 ഉം നൽകിയിരിക്കുന്നു. ചോള ബട്ടൂരയ്ക്ക് 10 -ൽ 8.5 മാർക്കാണ് നൽകിയിരിക്കുന്നത്.

വിദേശികളായ അനേകം ഇൻഫ്ലുവൻസർമാർ ഇന്ത്യയിൽ എത്താറുണ്ട്. ഇന്ത്യയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും സ്ഥലങ്ങളും സന്ദർശിക്കുക, ഇന്ത്യൻ സംസ്കാരത്തെ അടുത്തറിയുക തുടങ്ങി പല കാര്യങ്ങളും അവർ ചെയ്യാറുണ്ട്. അതുപോലെ, പ്രധാനമാണ് ഇന്ത്യയിലെ ഭക്ഷണങ്ങൾ രുചിച്ച് നോക്കുക എന്നത്. വളരെ വ്യത്യസ്തമായ രുചിവൈവിധ്യങ്ങളാണ് നമുക്കുള്ളത്. ഓരോ സംസ്ഥാനത്തിലും എന്നല്ല, നമ്മുടെ ഓരോ നാട്ടിലും കാണും അവിടുത്തേതായ വിഭവങ്ങൾ. ഈ ഇൻഫ്ലുവൻസറും ഇന്ത്യയിൽ വന്ന് ഇവിടുത്തെ ഭക്ഷണങ്ങൾ രുചിച്ച് നോക്കി. 

തുർക്കിയിൽ നിന്നുള്ള ഹസൻ കിനായ് എന്ന വ്ലോഗറാണ് ഇന്ത്യയിലെത്തി വിവിധ ഭക്ഷണങ്ങൾ രുചിച്ച് നോക്കുകയും അതിന് റേറ്റിം​ഗ് നൽകുകയും ചെയ്തിരിക്കുന്നത്. ഹസന്റെ ആദ്യത്തെ വീഡിയോയിൽ തന്നെ ഇന്ത്യയിലെ രുചികരമായ ഭക്ഷണത്തെ ഹസൻ പുകഴ്ത്തുന്നത് കാണാം. ഓരോ വിഭവങ്ങളായി രുചിച്ച് നോക്കുന്നതാണ് പിന്നീട് കാണുന്നത്. ആന്ധ്രാ മീൽസ്, നീർ ദോശ, കോക്കനട്ട് പുഡ്ഡിം​ഗ്, ​ഗുലാബ് ജാമുൻ എന്നിവയൊക്കെയാണ് വ്ലോ​ഗർ രുചിച്ച് നോക്കുന്നത്. അതിൽ ഓരോന്നിനും നൽകുന്ന മാർക്ക് ഇങ്ങനെയാണ്. 

ആന്ധ്രാ മീൽസിന് 10 -ൽ 9.5 മാർക്ക് നൽകിയിട്ടുണ്ട്. നീർ ദോശയ്ക്ക് പത്തിൽ പത്താണ്. കോക്കനട്ട് പുഡ്ഡിം​ഗിന് 10 -ൽ 7 ഉം നൽകിയിരിക്കുന്നു. ചോള ബട്ടൂരയ്ക്ക് 10 -ൽ 8.5 മാർക്കാണ് നൽകിയിരിക്കുന്നത്. എന്തായാലും, ഭക്ഷണം വ്ലോ​ഗർക്ക് ഇഷ്ടപ്പെട്ടു എന്നാണ് പറയുന്നത്. അത് അയാളുടെ ഭാവത്തിൽ നിന്ന് തന്നെ നമുക്ക് മനസിലാക്കാവുന്നതാണ്. ഒപ്പം ഓരോ വിഭവത്തിനും അതിനു ചേർന്ന കമന്റുകളും യുവാവ് പറയുന്നുണ്ട്. 

View post on Instagram

ഹസൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധയാകർഷിച്ചു. നിരവധിപ്പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നതും കമന്റ് ചെയ്തിരിക്കുന്നതും.