Asianet News MalayalamAsianet News Malayalam

സിസിടിവിയിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ, ​ഗേറ്റിന് പുറത്ത് രണ്ട് സിംഹങ്ങൾ, ​ഗേറ്റിടിച്ച് തുറന്നു, കുരച്ച് നായകളും

പ്രകോപിതരായ സിംഹങ്ങൾ ​ഗേറ്റിനപ്പുറത്തേക്ക് ചെല്ലാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. അവ ​ഗേറ്റിലിലിടിക്കുന്നതും അകത്തേക്ക് കയറാൻ വഴി തേടുന്നതും ഒക്കെ കാണാം.

two lions and two dogs face to face cctv footage went viral
Author
First Published Aug 14, 2024, 7:43 PM IST | Last Updated Aug 14, 2024, 7:45 PM IST

വന്യമൃ​ഗങ്ങളുടെ ഞെട്ടിക്കുന്ന അനേകം ദൃശ്യങ്ങൾ ഓരോ ദിവസവുമെന്നോണം നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ജനവാസമേഖലയിലിറങ്ങുന്ന മൃ​ഗങ്ങളും അതിൽ പെടും. അതുപോലെ ഒരു വീഡിയോയാണ് ​ഗുജറാത്തിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്നത്. രണ്ട് സിംഹങ്ങൾ രണ്ട് നായകളുമായി നേർക്കുനേർ വരുന്നതാണ് വീഡിയോയിൽ കാണുന്നത്. 

ഗുജറാത്തിലെ അമ്രേലിയിൽ നിന്നാണ് ഈ ഭയാനകരം​ഗങ്ങൾ പുറത്ത് വന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രണ്ട് സിംഹങ്ങളും രണ്ട് നായകളും തമ്മിലുള്ള നേർക്കുനേർ നിന്നുള്ള രം​ഗങ്ങളാണിത്. എന്നാൽ, ഇവയ്ക്കിടയിൽ ഒരു ​ഗേറ്റുണ്ട്. അതിനപ്പുറവും ഇപ്പുറവും നിന്നാണ് രണ്ട് കൂട്ടരും പരസ്പരം ഭയപ്പെടുത്താൻ ശ്രമിക്കുന്നത്. 

വീഡിയോയിൽ ഒരു ​ഗേറ്റ് കാണാം. അവിടേക്ക് രണ്ട് സിംഹങ്ങൾ വരുന്നതാണ് പിന്നീട് കാണുന്നത്. ​ഗേറ്റിന്റെ മറുവശത്തായി രണ്ട് നായകളും പ്രത്യക്ഷപ്പെടുന്നു. ഇതോടെ, നായകൾ സിംഹങ്ങൾക്ക് നേരെ കുരയ്ക്കുന്നതും ശബ്ദം വയ്ക്കുന്നതുമാണ് പിന്നീട് കാണുന്നത്. തങ്ങളുടെ ടെറിറ്ററിയിൽ എന്താണ് കാര്യം എന്നതുപോലെയാണ് രണ്ട് കൂട്ടരും പെരുമാറുന്നത്. 

പ്രകോപിതരായ സിംഹങ്ങൾ ​ഗേറ്റിനപ്പുറത്തേക്ക് ചെല്ലാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. അവ ​ഗേറ്റിലിലിടിക്കുന്നതും അകത്തേക്ക് കയറാൻ വഴി തേടുന്നതും ഒക്കെ കാണാം. ഒടുവിൽ, സിംഹങ്ങൾ മറയുകയാണ്. അപ്പോഴേക്കും ​ഗേറ്റ് തുറന്ന് വരുന്നുണ്ട്. നായ പുറത്തേക്കിറങ്ങി നോക്കുന്നതും കാണാം. 

ഈ സമയത്ത് ഒരാൾ നായയുടെ ബഹളം കേട്ടിട്ടാണ് എന്ന് തോന്നുന്നു അങ്ങോട്ട് വരുന്നതും ​ടോർച്ചടിച്ച് അവിടമാകെ പരിശോധിക്കുന്നതും വീഡിയോയിൽ കാണാം. എന്തായാലും അതീവ ഭയാനകമായ രം​ഗങ്ങളാണ് വീഡിയോയിൽ പതിഞ്ഞിരിക്കുന്നത് എന്നതിൽ സംശയമില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios