ബസിന് പുറത്തെത്തിയിട്ടും രണ്ടുപേരും തമ്മിലുള്ള വഴക്ക് തീരുന്നില്ല. അവിടെ വച്ചും രണ്ടുപേരും തമ്മിൽ വഴക്ക് തുടർന്നു കൊണ്ടേയിരിക്കുന്നു.

സാമൂഹിക മാധ്യമങ്ങളിൽ ദിവസവും നാം കാണാൻ പോകുന്നത് എന്താണ് എന്ന് പറയാൻ സാധിക്കില്ല. എന്തും ഇപ്പോൾ വൈറലാവും. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. ഒരു ബസിൽ വച്ച് സീറ്റിന് വേണ്ടി രണ്ട് സ്ത്രീകൾ വഴക്കുണ്ടാക്കുന്നതാണ് വീഡിയോയിൽ. 

രണ്ട് സ്ത്രീകളും കൂടി സീറ്റിന് വേണ്ടി വഴക്കുണ്ടാക്കുകയും ഇരുവരും പരസ്പരം മുടിയിൽ പിടിച്ച് വലിക്കുന്നതും ഒക്കെ കാണാം. എന്നാൽ, പിന്നീട് ഇത് വലിയ പോരാട്ടം തന്നെയായി മാറി. വീഡിയോ തുടങ്ങുമ്പോൾ തന്നെ ഒരു പ്രായമായ സ്ത്രീയും ഒരു യുവതിയും കൂടി സീറ്റിന് വഴക്കിടുന്നത് കാണാം. 

ചിലർ ഇരുവരുടേയും വഴക്കിൽ ഇടപെടാൻ ശ്രമിക്കുന്നതും കാണാം. എങ്ങനെ എങ്കിലും ഇരുവരുടെയും വഴക്ക് ഒന്ന് നിർത്തിപ്പിക്കാൻ വേണ്ടി ചുറ്റിനുമുള്ളവർ ശ്രമിക്കുന്നുണ്ട്. എന്നാൽ, ഇരുവരും വഴക്കും തമ്മിൽത്തല്ലും നിർത്തുന്നില്ല. അവസാനം ചില പൊലീസ് കോൺസറ്റബിൾമാർ ബസിലേക്ക് കയറി വരുന്നു. പിന്നീട് ഇരുവരോടും സംസാരിച്ച് ഇരുവരേയും ബസിന് പുറത്തേക്ക് കൊണ്ട് പോകുന്നുണ്ട്. 

Scroll to load tweet…

എന്നാൽ, ബസിന് പുറത്തെത്തിയിട്ടും രണ്ടുപേരും തമ്മിലുള്ള വഴക്ക് തീരുന്നില്ല. അവിടെ വച്ചും രണ്ടുപേരും തമ്മിൽ വഴക്ക് തുടർന്നു കൊണ്ടേയിരിക്കുന്നു. ബസിനുള്ളിലുള്ളവർ അപ്പോഴും പശ്ചാത്തലത്തിൽ ശബ്ദമുണ്ടാക്കുന്നതും കേൾക്കാം. ചെറിയ വഴക്ക് ഒന്നുമല്ല രണ്ടുപേരും തമ്മിൽ പൊരിഞ്ഞ അടി തന്നെയാണ് നടക്കുന്നത്. മുടിയൊക്കെ പിടിച്ച് വലിക്കുന്നതും ശക്തമായി തള്ളുന്നതും ഒക്കെ കാണാം. 

Ghar Ke Kalesh ആണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അനേകം പേരാണ് വളരെ പെട്ടെന്ന് തന്നെ വീഡിയോ കണ്ടതും ഷെയർ ചെയ്തതും.