തനിക്ക് ഭക്ഷണം കഴിക്കുന്നു എന്ന ഫീൽ പോലും ഇല്ലായിരുന്നു. ഭക്ഷണം കഴിക്കുന്നത് പോലും താൻ വെറുത്തു പോയി എന്ന് ജെന്നിഫർ പറയുന്നു.
കൊവിഡ് തീരെ പ്രതീക്ഷിക്കാതെ നമ്മിലേക്ക് കടന്നു വന്ന ഒരു മഹാമാരിയാണ്. പലർക്കും കൊവിഡിനെ തുടർന്ന് ജീവൻ പോലും നഷ്ടപ്പെട്ടു. പലരെയും പല തരത്തിലാണ് കൊവിഡ് ബാധിച്ചത്. ചിലർക്ക് ചെറിയൊരു പനി വന്ന് പോകുന്നത് പോലെ ആയിരുന്നു എങ്കിൽ ചിലർക്ക് അനേകം നാൾ നീണ്ടുനിന്ന ആരോഗ്യ പ്രശ്നങ്ങളാണ് കൊവിഡ് സമ്മാനിച്ചത്. അതുപോലെ ചിലർക്ക് മണവും രുചിയും തിരികെ വരാൻ ഒരുപാട് കാലങ്ങളെടുത്തു. ഇവിടെ ഒരു സ്ത്രീക്ക് കൊവിഡ് വന്ന് രണ്ട് വർഷം മണമോ രുചിയോ കിട്ടുകയുണ്ടായില്ല. അവരുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.
രണ്ട് വർഷത്തിന് ശേഷം മണം തിരികെ കിട്ടിയ സ്ത്രീ കാപ്പിയുടെ മണത്തോട് പ്രതികരിക്കുന്നതാണ് വീഡിയോ. കൊവിഡിനെ തുടർന്ന് മണം കിട്ടാതിരുന്ന അവർ രണ്ട് വർഷത്തിന് ശേഷം മണം അറിയുമ്പോൾ കരഞ്ഞു പോകുന്നതാണ് വീഡിയോ. ജെന്നിഫർ ഹെൻഡർസൺ എന്ന 54 -കാരിയാണ് വീഡിയോയിൽ ഉള്ളത്. രണ്ട് വർഷം മുമ്പാണ് അവർക്ക് കൊവിഡ് വന്നത്. നീണ്ട കൊവിഡ് ആയിരുന്നു അവർക്ക്.
അതോടെ ഭക്ഷണത്തിനൊന്നും രുചിയോ മണമോ ഇല്ലാതായി. തനിക്ക് ഭക്ഷണം കഴിക്കുന്നു എന്ന ഫീൽ പോലും ഇല്ലായിരുന്നു. ഭക്ഷണം കഴിക്കുന്നത് പോലും താൻ വെറുത്തു പോയി എന്ന് ജെന്നിഫർ പറയുന്നു. എന്നാൽ, പിന്നീട് ഇപ്പോൾ ചില ഇഞ്ചക്ഷനുകളുടെ സഹായത്തോടെയാണ് അവർക്ക് മണം തിരികെ കിട്ടിയിരിക്കുന്നത്. വീഡിയോയിൽ അവർ കാപ്പി മണത്ത് നോക്കുന്നതും സന്തോഷത്താൽ കണ്ണീരണിയുന്നതും കാണാൻ സാധിക്കും. അവരുടെ ഭാവത്തിൽ നിന്നും തന്നെ എത്ര മാത്രം അവർ സന്തോഷിക്കുന്നു എന്ന് മനസിലാക്കാം.
അനേകം പേരാണ് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ കണ്ടത്. വീഡിയോ കാണാം:
