വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് രസകരമായ അനേകം കമന്റുകളും കിട്ടി. ഒരാൾ ചോദിച്ചിരിക്കുന്നത് ഈ വധുവിന് സർക്കസിലാണോ ജോലി എന്നാണ്. 

വിവാഹാഘോഷം എന്നാൽ ഇന്ന് ഒരു ഒന്നൊന്നര ആഘോഷമാണ്. എത്ര വെറൈറ്റി കൊണ്ടുവരാൻ പറ്റുമോ അത്രയും വെറൈറ്റി കൊണ്ടുവരും. പിന്നാലെ, അത് വൈറലാവും എന്നും പലർക്കും അറിയാം. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

സാധാരണയായി ക്രിസ്ത്യൻ വിവാഹങ്ങളിൽ വധു പള്ളിയിലേക്ക് മന്ദം മന്ദം നടന്നുവരാറാണ് പതിവ്. എന്നാൽ, ഇവിടെ വധു വന്നത് അങ്ങനെയേ ആയിരുന്നില്ല. മറിച്ച് വളരെ സാഹസികമായിരുന്നു അവളുടെ വരവ്. നേരെ വിവാഹം നടക്കുന്നിടത്തേക്ക് ഒരു തുണിയിൽ തൂങ്ങിയിറങ്ങുകയായിരുന്നു വധുവായ യുവതി. വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് weddings_picturesandweddingsfever എന്ന അക്കൗണ്ടിൽ നിന്നാണ്. 

വീഡിയോയിൽ യുവതി നിൽക്കുന്നത് വിവാഹം നടക്കുന്നതിന്റെ മുകൾ നിലയിലാണ്. താഴെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരും നിൽക്കുന്നുണ്ട്. അവിടെ നിന്നും യുവതി ഒരു സ്പ്രിം​ഗ് പോലെയുള്ള കയർ പിടിച്ച് തൂങ്ങി താഴേക്കിറങ്ങുന്നത് കാണാം. താഴെ നിൽക്കുന്നവർ വളരെ കൗതുകത്തോടെയാണ് യുവതിയുടെ വരവ് വീക്ഷിക്കുന്നത്. ചിലരെല്ലാം അത് ക്യാമറയിൽ പകർത്തുന്നതും വീഡിയോയിൽ കാണാം. 

വെള്ള വിവാഹവസ്ത്രത്തിൽ സുന്ദരിയായ യുവതി താഴേക്കിറങ്ങിയത് കയറിലാണെങ്കിലും അവളുടെ വസ്ത്രത്തിനോ മുടിക്കോ ഒന്നും തന്നെ ഉലച്ചിലൊന്നും സംഭവിച്ചിട്ടില്ല. പുഞ്ചിരിയോടെയാണ് അവൾ താഴേക്കിറങ്ങുന്നത്. വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് രസകരമായ അനേകം കമന്റുകളും കിട്ടി. ഒരാൾ ചോദിച്ചിരിക്കുന്നത് ഈ വധുവിന് സർക്കസിലാണോ ജോലി എന്നാണ്. 

View post on Instagram

ഏതായാലും ഇത് ആദ്യമായല്ല ഇത്തരം വ്യത്യസ്തമായ വിവാഹം നടക്കുന്നത്. നേരത്തെ യുകെയിൽ നിന്നുള്ള ഒരു മുൻ ആർമി ഉദ്യോ​ഗസ്ഥനായ ക്രിസ് പാർക്ക്സ് സ്കൈഡൈവ് ചെയ്ത് വിവാഹവേദിയിലിറങ്ങിയിരുന്നു. ഒരു യുദ്ധത്തിൽ ഒരു കാല് നഷ്ടപ്പെട്ടയാളായിരുന്നു ക്രിസ് പാർക്ക്സ്.

വായിക്കാം: ഓർക്കാപ്പുറത്ത് ജോലിയിൽ നിന്നും പിരിച്ചുവിട്ടു എന്ന് സന്ദേശം, വൈറലായി യുവതിയുടെ പ്രതികരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം