Asianet News MalayalamAsianet News Malayalam

ഓർക്കാപ്പുറത്ത് ജോലിയിൽ നിന്നും പിരിച്ചുവിട്ടു എന്ന് സന്ദേശം, വൈറലായി യുവതിയുടെ പ്രതികരണം

അവൾക്ക് എങ്ങനെ പ്രതികരിക്കണം എന്ന് മനസിലാവുന്നില്ല എന്ന് വീഡിയോ കാണുമ്പോൾ മനസിലാവും. 'എങ്ങനെയാണോ ഒരു സന്ദേശത്തിൽ കൂടി ബ്രേക്കപ്പ് നടക്കുന്നത്, അതുപോലെയാണ് ഇപ്പോൾ തനിക്ക് അനുഭവപ്പെടുന്നത്' എന്നാണ് യുവതി പറയുന്നത്.

Discord employee losses job reaction viral video rlp
Author
First Published Jan 15, 2024, 7:12 PM IST

ഓർക്കാപ്പുറത്ത് ജോലിയിൽ നിന്നും പിരിച്ചുവിട്ടാൽ എന്ത് ചെയ്യും? നമ്മൾ ആകെ തകർന്നു പോകും അല്ലേ? പ്രത്യേകിച്ചും സാമ്പത്തികമായി കുറച്ച് പിരിമുറുക്കവും ആവശ്യങ്ങളും ഒക്കെയുള്ള സമയമാണെങ്കിൽ. ഇനി, നിങ്ങളെ പിരിച്ചുവിട്ടു എന്ന് അധികം മുന്നറിയിപ്പുകളൊന്നും ഇല്ലാതെ പെട്ടെന്ന് അറിയിച്ചാലോ? ഏതായാലും അങ്ങനെ ഒരു വാർത്ത കേട്ട യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

അടുത്തിടെയാണ് ഡിസ്‌കോഡ്  തങ്ങളുടെ 17 ശതമാനം വരുന്ന ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം എടുത്തത്. വിവിധ മേഖലകളിലെ 170 തൊഴിലാളികളെ ബാധിക്കുന്ന തീരുമാനമായിരുന്നു ഇത്. സ്ഥാപനത്തിന്റെ സിഇഒ ജേസൺ സിട്രോൺ ഒരു ഇന്റേണൽ മെമ്മോയിലാണ് 17 ശതമാനം ജീവനക്കാരെ വെട്ടിക്കുറക്കുകയാണ് എന്ന് അറിയിച്ചത്. അങ്ങനെ പിരിച്ചുവിടപ്പെട്ട ഒരു ജീവനക്കാരിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

വീഡിയോയിൽ യുവതി ഒരു ലാപ്‍ടോപ്പിന് മുന്നിലിരിക്കുന്നത് കാണാം. വെർച്വൽ മീറ്റിം​ഗാണ് അവിടെ നടക്കുന്നത്. പിരിച്ചുവിടുന്ന ജീവനക്കാർക്ക് അല്പസമയത്തിനകം ഒരു മെയിൽ സന്ദേശം ലഭിക്കും എന്നാണ് അതിൽ പറയുന്നത്. അധികം വൈകാതെ തന്നെ യുവതിക്ക് ആ ഇമെയിൽ കിട്ടി. അതിൽ നിന്നും പിരിച്ചുവിടപ്പെട്ടവരുടെ കൂട്ടത്തിൽ താനുമുണ്ട് എന്ന് അവൾക്ക് മനസിലാവുന്നു. 

അവൾക്ക് എങ്ങനെ പ്രതികരിക്കണം എന്ന് മനസിലാവുന്നില്ല എന്ന് വീഡിയോ കാണുമ്പോൾ മനസിലാവും. 'എങ്ങനെയാണോ ഒരു സന്ദേശത്തിൽ കൂടി ബ്രേക്കപ്പ് നടക്കുന്നത്, അതുപോലെയാണ് ഇപ്പോൾ തനിക്ക് അനുഭവപ്പെടുന്നത്' എന്നാണ് യുവതി പറയുന്നത്. തന്റെ ഹൃദയം അത്രയേറെ തകർന്നിരിക്കുന്നു എന്നാവണം യുവതി ഉദ്ദേശിച്ചത്. അടുത്തിടെയാണ് താൻ ഒരു വീട് വാങ്ങിയത് എന്നും യുവതി പറയുന്നുണ്ട്. ഏതായാലും, വീഡിയോ അവസാനിക്കുമ്പോൾ അവളുടെ പങ്കാളി അവളെ ആശ്വസിപ്പിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. 

 

 

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. നേരത്തെ ഇതുപോലെ ജോലി നഷ്ടപ്പെട്ട പലരും അവളെ ആശ്വസിപ്പിച്ചു കൊണ്ട് മുന്നോട്ട് വന്നു. അവളുടെ അവസ്ഥ തങ്ങൾക്ക് മനസിലാവും എന്നാണ് അവർ പറയുന്നത്. പെട്ടെന്ന് തന്നെ ജോലി കണ്ടെത്താനാവട്ടെ എന്നാണ് മറ്റ് ചിലർ ആശംസിച്ചത്. വേറെ ചിലരാവട്ടെ സ്വന്തമായി ഒരു ബിസിനസ് തുടങ്ങൂ എന്നും അവളെ ഉപദേശിച്ചിട്ടുണ്ട്. 

വായിക്കാം: 13 വർഷം മുമ്പ് ഭാര്യയെ കാണാതായി, മുടങ്ങാതെ ഗംഗാസാഗര്‍മേളയിലെത്തും, ഒടുവില്‍ കണ്ടെത്തി...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios