കാറോടിച്ച്, വിവാഹ മണ്ഡപത്തിലേക്ക് വിവാഹ മോതിരവുമായെത്തുന്ന പൂച്ചയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. 


തങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമായി വളര്‍ത്ത് മൃഗങ്ങളെ കാണുന്നവര്‍, അവരെ കുടുംബത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളുടെ കൂടി ഭാഗമാക്കാന്‍ ശ്രമിക്കാറുണ്ട്. കുടുംബത്തില്‍ പ്രധാനപ്പെട്ട എന്തെങ്കിലും ആഘോഷങ്ങള്‍ ഉണ്ടെങ്കില്‍ വളര്‍ത്തുമൃഗങ്ങളെ കൂടി അതിന്‍റെ ഭാഗമാക്കുന്നു. വിവാഹ കേക്കില്‍ വളര്‍ത്തുമൃഗങ്ങളുടെ ചിത്രം വരയ്ക്കുന്നതും വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം ഫോട്ടോഷൂട്ട് നടത്തുന്നതും ഇത്തരത്തില്‍ ചെറിയ ചില കാര്യങ്ങളാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു വിവാഹ വേദിയിലേക്ക് വിവാഹ മോതിരവുമായി എത്തിയത് അവരുടെ വളര്‍ത്തുപൂച്ചയായിരുന്നു. കാറോടിച്ച്, വിവാഹ മണ്ഡപത്തിലേക്ക് വിവാഹ മോതിരവുമായെത്തുന്ന പൂച്ചയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. 

@dr.alpine എന്ന ഇൻസ്റ്റാഗ്രാം പേജില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഒരു ചെറിയ കളിപ്പാട്ട കാറില്‍ വിവാഹത്തിന് മോതിരവുമായിവരുന്ന പൂച്ചയുടെ വീഡിയോയാണ് ഉള്ളത്. വിവാഹത്തിന് പങ്കെടുക്കാനെത്തിയ ആളുകള്‍ക്കിടയിലൂടെ പൂച്ച കാറോടിച്ച് പോകുന്നത് വീഡിയോയില്‍ കാണാം. "ഞാൻ പുറത്തിറങ്ങിയപ്പോൾ എല്ലാവരും നന്നായി ചിരിച്ചു. ഞാൻ വളരെ നന്നായി ചെയ്തു! എക്കാലത്തെയും മികച്ച റിംഗ് ബിയർ," വീഡിയോ പങ്കുവച്ച് കൊണ്ട് dr.alpine കുറിച്ചു. ആറ് ലക്ഷത്തിലധികം പേര്‍ വീഡിയോയ്ക്ക് ലൈക്ക് ചെയ്തപ്പോള്‍ ഒരു കോടി ഇരുപത് ലക്ഷം തവണയാണ് വീഡിയോ കണ്ടത്. 

View post on Instagram

37,000 അടി ഉയരത്തില്‍, വിമാനത്തില്‍ വച്ച് പാട്ടു പാടി നൃത്തം ചെയ്യുന്ന വീഡിയോ വൈറല്‍ !

വീഡിയോയ്ക്ക് നിരവധി പേര്‍ കുറിപ്പുമായെത്തി. "എത്ര മനോഹരം." എന്ന് ഒരാള്‍ കുറിച്ചു. "ഞങ്ങളുടെ പൂച്ചകളെ വിവാഹത്തിൽ ഉൾപ്പെടുത്താനുള്ള ഒരു വഴി കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുന്നു... ഇതാണ് സ്വപ്നം. ഭയപ്പെടുത്തുന്ന പൂച്ചകളായതിനാൽ കേക്ക് ടോപ്പറുകൾ ലഭിക്കുന്നു എന്നതാണ് യാഥാർത്ഥ്യം." വേറൊരാള്‍ താമശയ്ക്ക് "അവൻ കല്യാണം മോഷ്ടിച്ചു!" എന്ന് കുറിച്ചു. 'സമയം അർദ്ധരാത്രി കഴിഞ്ഞു, എന്‍റെ കാമുകൻ എന്‍റെ അരികിൽ കൂർക്കം വലിച്ച് ഉറങ്ങുന്നു. ഞാന്‍ വീഡിയോ കണ്ട് ചിരിച്ചുകൊണ്ട് ഇരിക്കുകയാണ്.' മറ്റൊരാള്‍ കുറിച്ചു. 

അമ്മയെ പറ്റിക്കാന്‍ ശ്രമം നടത്തി ഹിമപ്പുലിക്കുട്ടി; പിന്നീട് സംഭവിച്ചത്, വൈറല്‍ വീഡിയോ !