ഇനി ഡസ്റ്റ്ബിന്‍ തേടി പോകേണ്ട. കരഞ്ഞ് വിളിച്ച് നിങ്ങളുടെ അടുത്ത് വന്ന് മാലിന്യം ശേഖരിച്ച് തിരിച്ച് പോകുന്ന മാലിന്യ പെട്ടികളുടെ വീഡിയോ കാണാം.
ഗ്രാമങ്ങള്‍ മുതല്‍ മഹാനഗരങ്ങള്‍ വരെ മനുഷ്യര്‍ ഒത്ത് ചേരുന്ന ഇടങ്ങളിലെല്ലാം മാലിന്യം കുമിഞ്ഞ് കൂടുകയാണ്. അവ വൃത്തിയാക്കി സൂക്ഷിക്കേണ്ട ഭരണകൂടങ്ങള്‍ പലപ്പോഴും കാണിക്കുന്ന അനാസ്ഥ മാലിന്യം കുമിഞ്ഞ് കൂടാനും അത് വഴി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ എല്ലാ നഗരങ്ങളും ഒരുപോലെയല്ലെന്ന് ചില കാഴ്ചകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഹോങ്കോംഗ് ഡിസ്നിലാന്‍റിൽ നിന്നുള്ള ഒരു വീഡിയോയാണ് പരിസര ശുചീകരണത്തിലെ പുത്തന്‍ മാതൃക കാണിച്ചത്. സന്ദർശകര്‍ക്കിടയിലൂടെ സ്വയം ഉരുണ്ടെത്തി മാലിന്യത്തിന് വേണ്ടി കരയുന്ന ഒരു ഡെസ്റ്റ്ബിനാണ് താരം.
തിരക്കേറിയ ആള്‍ക്കൂട്ടത്തിനിടെയിലൂടെ നീങ്ങി സന്ദർശകരുടെ ശ്രദ്ധനേടുന്ന 'വായാടി ഡസ്റ്റ്ബിന്‍' ഒരു കൊച്ച് കുട്ടിയെ പോലെ കരയുന്നു. ഒപ്പം തനിക്ക് വിശക്കുന്നെന്നും എന്തെങ്കിലും മാലിന്യങ്ങളുണ്ടെങ്കില്‍ തരാനും ആവശ്യപ്പെട്ടുന്നു. ആദ്യത്തെ അനുഭവമായതിനാല്‍ ചിലര്‍ ഡെസ്റ്റ്ബിന്‍ ഉരുണ്ടെത്തുമ്പോള്‍ അകന്ന് മാറുന്നത് കാണാം. ഇതിനിടെ ഒരു യുവതി മുന്നോട്ട് വന്ന് തന്‍റെ കൈയിലെ ടിഷ്യൂ പേപ്പര്‍ വേസ്റ്റ് ബിനില്‍ നിക്ഷേപിക്കുന്നു. ഈ സമയം യുവതിക്ക് നന്ദി പറഞ്ഞ് ആ ടിഷ്യൂ പേപ്പര്‍ കഴിക്കുന്നത് പോലെ കുട്ടികള്‍ നുണയുന്ന ശബ്ദം കേള്‍പ്പിച്ച് കൊണ്ട് അടുത്ത സന്ദര്‍ശകരിലേക്ക് ഡസ്റ്റ് ബിന്‍ ഉരുണ്ട് പോകുന്നതും വീഡിയോയില്‍ കാണാം.
മണാലിയിലേക്കാണോ? സൂക്ഷിച്ചേക്കണേ...; 3 കോടിയോളം കാഴ്ചക്കാർ കണ്ട വീഡിയോ
ആളുകളെ തേടിപോയി അവരുടെ കൈയില്‍ നിന്നും മാലിന്യം നേരിട്ട് ശേഖരിക്കുന്ന ഡസ്റ്റ് ബിന്‍ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി. സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഏറെ ആവശത്തോടെയാണ് വായാടിയായ ഡസ്റ്റ്ബിന്നിനെ സ്വീകരിച്ചത്. ചിലര്‍ ഡസ്റ്റ്ബിന്നിന്‍റെ ശബ്ദം എങ്ങനെയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ചോദിച്ചു. സംസാരിക്കാനുള്ള എന്തെങ്കിലും പ്രോഗ്രാമാണോ അതോ ആരെങ്കിലും മൈക്കിലൂടെ റിമോട്ട് കണ്‍ട്രോള്‍ ചെയ്യുന്നതാണോ എന്ന് ചിലര്‍ എടുത്ത് ചോദിച്ചു. ഇത് അർദ്ധരാത്രിയില്‍ കേള്‍പ്പിച്ചാല്‍ എന്താകും അവസ്ഥയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ സംശയം. ഡസ്റ്റ്ബിന്നിനെ തനിക്ക് തന്നാല്‍ അവന് ജീവിതകാലം മുഴുവന്‍ കഴിക്കാനുള്ള ഭക്ഷണം താന്‍ നല്‍കാമെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്.
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് റീൽ ഷൂട്ട്, മരത്തിലിടിച്ച യുവതി തെറിച്ച് വീണു; വീഡിയോ വൈറല്‍
