Asianet News MalayalamAsianet News Malayalam

കോഴിയെ പിടിക്കാന്‍ കയറി, പക്ഷേ, കുരുക്കില്‍ തൂങ്ങിക്കിടന്ന് പുള്ളിപ്പുലി; രക്ഷാ പ്രവര്‍ത്തന വീഡിയോ വൈറല്‍ !

 വീഡിയോയോടൊപ്പം ചേർത്തിരിക്കുന്ന വിശദീകരണം അനുസരിച്ച് ഒരു കോഴി ഫാമിനോട് ചേർന്നുള്ള മരത്തിലാണ് പുലി കുടുങ്ങിപ്പോയത്. മരത്തിൽ തൂങ്ങിക്കിടന്ന കമ്പിക്കെട്ടിനുള്ളിൽ കാലുടക്കിയതോടെ പുള്ളിപുലിയ്ക്ക് രക്ഷപെടാൻ കഴിഞ്ഞില്ല. 

video of a leopard caught in a trap after going to catch a chicken is going viral bkg
Author
First Published Nov 10, 2023, 12:06 PM IST


കോഴി ഫാമില്‍ കോഴിയെ പിടിക്കാന്‍ കയറി, ഒടുവില്‍ മരത്തിലെ കുരുക്കില്‍ കുടുങ്ങി കിടന്ന പുള്ളിപ്പുലിക്ക് രക്ഷകരായി വനപാലകര്‍. മരത്തില്‍ കുടുങ്ങിയ പുള്ളിപ്പുലിയെ രക്ഷപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നവംബർ 6 ന്, അനിമൽ റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്‍റർ റെസ്‌ക്യു സ്ഥാപകയായ നേഹ പഞ്ചമിയാണ് ഈ വീഡിയോ പങ്കുവെച്ചത്. വീഡിയോയോടൊപ്പം ചേർത്തിരിക്കുന്ന വിശദീകരണം അനുസരിച്ച് ഒരു കോഴി ഫാമിനോട് ചേർന്നുള്ള മരത്തിലാണ് പുലി കുടുങ്ങിപ്പോയത്. മരത്തിൽ തൂങ്ങിക്കിടന്ന കമ്പിക്കെട്ടിനുള്ളിൽ കാലുടക്കിയതോടെ പുള്ളിപുലിയ്ക്ക് രക്ഷപെടാൻ കഴിഞ്ഞില്ല. 

മണിക്കൂറുകളോളം രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും പുലിക്ക് കാലിലെ കുരുക്ക് ഊരാന്‍ സാധിച്ചില്ല. ഇതോടെ നാട്ടുകാരും പരിഭ്രാന്തരായി. തുടർന്ന് പ്രദേശവാസികളും പോലീസും ചേർന്ന് നാസിക് ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്‍റിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ നാസിക് ടീം പുലിയെ രക്ഷപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങളാണ് വൈറലായ വീഡിയോയിൽ ഉള്ളത്. വീഡിയോയുടെ തുടക്കത്തിൽ തൂങ്ങിക്കിടക്കുന്ന കമ്പിയിൽ കാലുടക്കിയ നിലയിൽ കുടുങ്ങിക്കിടക്കുന്ന പുലിയുടെ ദൃശ്യങ്ങളാണ് ഉള്ളത്. 

'60 കുപ്പി മദ്യമെവിടേ'യെന്ന് കോടതി; 'അത് രണ്ട് എലികള്‍ കുടിച്ച് തീര്‍ത്തെ'ന്ന് പോലീസ് !

'ചുവപ്പെന്നാല്‍ ചെഞ്ചുവപ്പ്'; മണല്‍ത്തരികള്‍ പോലും കാണാനാവാത്തവിധം ചുവപ്പ് നിറമുള്ള ബീച്ച് !

പല ആവർത്തി പുലി രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തുന്നത് വീഡിയോയിൽ കാണാം. ഒടുവിൽ രക്ഷപ്പെടുത്താനായി നാസിക് ടീം സ്ഥലത്തെത്തുന്നു. തുടർന്ന് ഉദ്യോഗസ്ഥർ പുലിയെ ബ്ലോ പൈപ്പ് ഉപയോഗിച്ച് മയക്കു വെടിവെച്ച് മയക്കത്തിലാക്കുന്നു. പുലി പൂർണമായും മയക്കത്തിലായിയെന്ന് ഉറപ്പാക്കിയതിന് ശേഷം ടീമംഗങ്ങള്‍ കമ്പിക്കെട്ടിനുള്ളിൽ നിന്നും പുലിയെ രക്ഷപ്പെടുത്തുന്നു. തുടർന്ന് മുറിവുകളിൽ മരുന്നു വെച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം രണ്ട് ദിവസം കഴിഞ്ഞാണ് പുള്ളിപ്പുലിയെ കാടിനുള്ളിൽ സുരക്ഷിതമായ ആവാസവ്യവസ്ഥയിലേക്ക് തുറന്ന് വിട്ടത്. പുലിയുടെ മുറിവുകൾ സാരമുള്ളതല്ലന്നും കാട്ടിലേക്ക് തുറന്ന് വിടുമ്പോൾ പുള്ളിപ്പുലി പൂർണ്ണ ആരോഗ്യവതിയായിരുന്നുവെന്നും നേഹ പഞ്ചമിയയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

'മണിക്കൂറുകള്‍ മാത്രം....'; മരുന്നുവാങ്ങാനെത്തി ലോട്ടറിയുമായി മടങ്ങിയ കര്‍ഷകന് കോടി ഭാഗ്യം !
 

Follow Us:
Download App:
  • android
  • ios