Asianet News MalayalamAsianet News Malayalam

കൂട്ടപ്പൊരിച്ചിൽ... ; വിവാഹാഘോഷത്തിന്‍റെ ഭാഗമായ ഡിജെ പാർട്ടിക്കിടെ നടന്ന കൂട്ടത്തല്ലിന്‍റെ വീഡിയോ പുറത്ത് !

പലരും കസേര കൊണ്ട് തലയ്ക്കും മറ്റുമായിരുന്നു അടിച്ചിരുന്നത്. ഇതിനിടെ ചിലരെ പിടിച്ച് മാറ്റാന്‍ സ്ത്രീകള്‍ ശ്രമിക്കുമ്പോള്‍ സ്ത്രീകള്‍ക്കും തല്ല് കിട്ടുന്നു.

Video of a scuffle during a wedding dj party goes viral bkg
Author
First Published Feb 12, 2024, 8:36 AM IST


വിവാഹം രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള കൂടിച്ചേരലും രണ്ട് വ്യക്തികളുടെ പുതിയ ജീവിതത്തിലേക്കുള്ള തുടക്കവുമാണ്. അതിനാല്‍ തന്നെ എല്ലാ മതങ്ങളും വിവാഹത്തെ പവിത്രമായി കണക്കാക്കുന്നു. 'വിവാഹം സ്വർഗത്തില്‍ വച്ച് നടക്കുന്നു' എന്ന ബൈബിള്‍ വാക്യം ഉണ്ടാകുന്നതും അങ്ങനെയാണ്. എന്നാല്‍ അടുത്തകാലത്തായി വിവാഹ വേദികള്‍ കൂട്ടത്തല്ലിന്‍റെ വേദി കൂടിയായി മാറുന്ന കാഴ്ചയാണ് കാണുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വിവിധ ദേശങ്ങളില്‍ നിന്നുള്ള വിവാഹ വീഡിയോകളില്‍ ഏറ്റവും കൂടുതല്‍ വൈറലാകുന്നവ വിവാഹ ആഘോഷത്തിനിടെയിലെ കൂട്ടത്തല്ലുകളുടെതാണ്. കേരളത്തില്‍ തന്നെ സദ്യക്കിടെ പപ്പടം കിട്ടാത്തതിനും ബിരിയാണി കുറഞ്ഞ് പോയതിനുമുള്ള തല്ലുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം എക്സ് സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ വിവാഹാഘോഷത്തിനെത്തിയ സ്ത്രീകളെ അടക്കം തല്ലുന്നത് കാണാമായിരുന്നു. 

ശാസ്ത്രം പറയുന്നു മാത്യു റിക്കാർഡ്, ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ !

'അഭിനന്ദിക്കാന്‍ ഒരുത്തനും വേണ്ട'; വീണിടത്ത് നിന്നും എഴുന്നേറ്റ് സ്വയം അഭിനന്ദിക്കുന്ന കുട്ടിയുടെ വീഡിയോ വൈറൽ!

ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ അമിനാബാദിൽ നടന്ന ഒരു വിവാഹ സൽക്കാരത്തിന്‍റെ വീഡിയോയായിരുന്നത്. അമിനാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലെഗുംഗേ നവാബ് പാർക്കിന് സമീപത്തെ ബുദ്ധ ലാൽ ബദ്‌ലു പ്രസാദ് ധർമ്മശാലയില്‍ ഈ മാസം 9 -ാം തിയതി നടന്ന ഒരു വിവാഹത്തിനിടെ ആഘോഷത്തിന്‍റെ ഭാഗമായി ഡിജെ പാര്‍ട്ടിയുണ്ടായിരുന്നു. പാര്‍ട്ടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ പുരുഷന്മാര്‍ പരസ്പരം കസേരകള്‍ കൊണ്ട് തമ്മില്‍ തല്ലുന്നത് കാണാം. പലരും തലയ്ക്കും മറ്റുമായിരുന്നു അടിച്ചിരുന്നത്. ഇതിനിടെ ചിലരെ പിടിച്ച് മാറ്റാന്‍ സ്ത്രീകള്‍ ശ്രമിക്കുമ്പോള്‍ സ്ത്രീകള്‍ക്കും തല്ല് കിട്ടുന്നു. ചിലര്‍ ഒരു സ്ത്രീയെ കസേരകള്‍ക്കിടയിലേക്ക് തള്ളി മറിച്ചിടുന്നതും വീഡിയോയില്‍ കാണാം. കൂട്ട പൊരിച്ചില്‍ പ്രധാനഹാളില്‍ നിന്നും പുറത്തേക്ക് നീങ്ങുന്നു. ഇതിനകം ഹാളിളെ കസേരകള്‍ പലതും ഒടിഞ്ഞ് കിടക്കുന്നതും കാണാം. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് തലയ്ക്ക് സാരമായ പരിക്കേറ്റു. നിരവധി പേര്‍ക്ക് നിസാരമായ പരിക്കുകളുമേറ്റിരുന്നു. സംഘര്‍ഷത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്ന് ഫ്രീ പ്രസ് ജേണൽ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പേര്‍ പേലീസ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ എന്താണ് സംഘര്‍ഷത്തിന് കാരണമെന്ന് വ്യക്തമല്ലെന്നും കൂടുതല്‍ അന്വേഷണം നടത്തണമെന്നും അമിനാബാദ് പോലീസ് പറഞ്ഞു.

'എന്തോ ജീവി ഇത്?'; യുഎസിലെ കുംബ്രിയയില്‍ നിന്നും കഴിഞ്ഞ ദിവസം കണ്ടെത്തിയത് വിചിത്ര ആമയെ !

Latest Videos
Follow Us:
Download App:
  • android
  • ios