Asianet News MalayalamAsianet News Malayalam

ഗണേശ ചതുർത്ഥി ആഘോഷത്തിനിടെ നൃത്തം ചെയ്ത യുവാവ് കുഴഞ്ഞ് വീണു, പിന്നാലെ മരണം; ഞെട്ടിക്കുന്ന വീഡിയോ പുറത്ത് !


ഒരു സുഹൃത്തിനോടൊപ്പം നൃത്തം ചെയ്ത് കൊണ്ടിരിക്കുന്നതിനിടയിൽ. പെട്ടെന്ന് പുറകില്‍ ഇരിക്കുകയായിരുന്ന സ്ത്രീകള്‍ക്കിടയിലേക്ക് മറിഞ്ഞുവീഴുന്ന പ്രസാദിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. നെഞ്ചിൽ കൈ അമർത്തി കൊണ്ട് ഇയാൾ നിലത്ത് കിടക്കുന്നതും അപ്പോഴേക്കും ആളുകൾ ചുറ്റും കൂടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. 

Video of a young man who danced during the Ganesha Chaturthi celebration fell down and died bkg
Author
First Published Sep 25, 2023, 3:34 PM IST

ണേശ ചതുർത്ഥി ആഘോഷത്തിനിടെ നൃത്തം ചെയ്യുന്നതിനിടെ ഒരാൾ മരിച്ചു. ആന്ധ്രാപ്രദേശിലെ ധർമവാരം സ്വദേശിയായ 26 കാരനായ യുവാവ് ആണ് മരിച്ചത്. പ്രസാദ് എന്നാണ് ഈ യുവാവിന്‍റെ പേര്. ആഘോഷങ്ങളിൽ പങ്കെടുത്ത് കൊണ്ട് നൃത്തം ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ ഹൃദയാഘാതം ഉണ്ടായതാണ് ഇയാളുടെ മരണത്തിന് കാരണം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്.  ‘എക്സ്’ ഉപയോക്താവായ ‘തെലുങ്ക് സ്‌ക്രൈബ്’ എന്ന പേജിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  വൈറലായ ഈ വീഡിയോ ഇതിനോടകം ഒരു ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. 

ഒരു സുഹൃത്തിനോടൊപ്പം നൃത്തം ചെയ്ത് കൊണ്ടിരിക്കുന്നതിനിടയിൽ. പെട്ടെന്ന് പുറകില്‍ ഇരിക്കുകയായിരുന്ന സ്ത്രീകള്‍ക്കിടയിലേക്ക് മറിഞ്ഞുവീഴുന്ന പ്രസാദിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. നെഞ്ചിൽ കൈ അമർത്തി കൊണ്ട് ഇയാൾ നിലത്ത് കിടക്കുന്നതും അപ്പോഴേക്കും ആളുകൾ ചുറ്റും കൂടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഉടൻതന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതം സംഭവിച്ചതാണ് മരണ കാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

രണ്ട് തവണ ബലാത്സംഗം ചെയ്ത വിദ്യാ‌ർഥിയെ വിവാഹം കഴിച്ച അധ്യാപിക; 'സ്നേഹ'മാണ് തങ്ങളുടെ കുറ്റമെന്ന് പുസ്തകമെഴുതി!

'അസൂയ' ഇല്ലാതാക്കാൻ 'ഭാര്യമാരെ പങ്കുവയ്ക്കുന്ന' ജനതയുടെ വിചിത്രമായ ആചാരങ്ങള്‍ !

ഹൃദയസ്തംഭനം മൂലം അപ്രതീക്ഷിതമായി സംഭവിക്കുന്ന നിരവധി മരണങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏതാനും മാസങ്ങൾ മുൻപാണ് ഗാസിയാബാദിലെ ഒരു ജിമ്മിൽ ട്രെഡ്‌മില്ലിൽ ഓടുന്നതിനിടയിൽ ഹൃദയസ്തംഭനം മൂലം 19 വയസ്സുള്ള യുവാവ് കുഴഞ്ഞുവീണ് മരിക്കുന്നതിന്‍റെ ഞെട്ടിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സരസ്വതി വിഹാറിൽ നടന്ന ദൗർഭാഗ്യകരമായ സംഭവത്തിന്‍റെ സിസിടിവി ക്ലിപ്പ് ആണ് സാമൂഹി മാധ്യമങ്ങളില്‍ പ്രചരിച്ചത്. സിദ്ധാർത്ഥ് കുമാർ സിംഗ്  എന്ന യുവാവായിരുന്നു അന്ന് മരിച്ചത്. അടുത്ത കാലത്തായി, പ്രത്യേകിച്ചും കൊവിഡിന് ശേഷം യുവാക്കൾക്കിടയിൽ ഹൃദയാഘാതം മൂലമുള്ള  മരണങ്ങൾ വർദ്ധിച്ചു വരുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ജീവിത ശൈലിയിൽ വന്ന മാറ്റങ്ങളും ഭക്ഷണ രീതിയുമാണ് യുവാക്കൾക്കിടയിൽ ഇത്തരം രോഗങ്ങൾ വർദ്ധിക്കുന്നതിനുള്ള കാരണമായി ആരോഗ്യ വിദഗ്ധർ നിരീക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios