സ്ത്രീകൾക്ക് പല കാര്യങ്ങളിലും വിലക്കുള്ള അഫ്ഗാനില്‍ ആറാം ക്ലാസിന് മുകളിലെ ക്ലാസുകളില്‍ പെണ്‍കുട്ടികൾ പഠിക്കേണ്ടതില്ലെന്നാണ് താലിബാന്‍റെ നിയമം. 


രീക്ഷകൾ കഴിഞ്ഞ് കേരളത്തിന്‍റെ കുട്ടികൾ അവധിക്കാലത്തിലേക്ക് കടന്നു. ഇനി പാടത്തും പറമ്പിലും കടുത്ത വേനലിനെ പോലും അവഗണിച്ച് വീട്ടുകാരുടെ മുന്നറിയിപ്പുകളെ കാറ്റില്‍ പറത്തി കുട്ടികൾ കളിയിലേക്ക് മടങ്ങും. വേനലധി കഴിഞ്ഞ് മണ്‍സൂണിന്‍റെ തുടക്കത്തിൽ അടുത്ത ക്ലാസിലേക്ക് കയറാന്‍ കൊതിച്ച് കൊണ്ടാകും കുട്ടികളുടെ കാത്തിരിപ്പ്. ചിലർക്ക് പരീക്ഷ കഴിയും മുമ്പേ അടുത്ത ക്ലാസിലെ പാഠപുസ്തകങ്ങൾ പോലും കിട്ടിത്തുടങ്ങി. എന്നാല്‍, അങ്ങ് അകലെ ഇരുന്ന് ഒരു കുട്ടി തനിക്ക് ആറാം ക്ലാസ് പാസാകേണ്ടെന്നും. അങ്ങനെ തോറ്റ് പോവുകയാണെങ്കില്‍ ഒരു വർഷം കൂടി സ്കൂളിലേക്ക് പോകാമല്ലോയെന്ന് പറഞ്ഞപ്പോൾ, സങ്കടക്കടലിൽ വീണത് സോഷ്യൽ മീഡിയോ ഉപയോക്താക്കൾ. 

ഹബീബ് ഖാന്‍ എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച വീഡിയോയാണ് വിഷയം. അദ്ദേഹം വെറും 12 സെക്കറ്റുള്ള ഒരു വീഡിയോ പങ്കുവച്ച് ഇങ്ങനെ കുറിച്ചു. 'അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഈ കൊച്ചു പെൺകുട്ടി പറയുന്നത് സ്കൂളിൽ തുടരാൻ വേണ്ടി മാത്രം ക്ലാസിൽ തോറ്റ് പോകാന്‍ ആഗ്രഹിച്ചുവെന്നാണ്, കാരണം താലിബാൻ ആറാം ക്ലാസിനപ്പുറം പെൺകുട്ടികള്‍ പഠിക്കുന്നതിൽ നിന്ന് വിലക്കുന്നു. നാല് കോടി ജനസംഖ്യ വരുന്ന ഒരു രാജ്യത്തോടും അവിടുത്തെ പെൺകുട്ടികളോടും അതിന്‍റെ ഭാവിയോടും അവർ ചെയ്യുന്നത് ഇതാണ്.' എന്നായിരുന്നു. ലോകത്തിലെ മറ്റ് എല്ലാ സ്കൂളുകളിലെയും വിദ്യാര്‍ത്ഥികൾ ജയിച്ച് പുതിയ ക്ലാസിലെത്തി പഠനം തുടരാന്‍ ആഗ്രഹിക്കുമ്പോൾ, ജയിച്ചാല്‍ ഇനി സ്കൂളില്‍ പോകാന്‍ പറ്റില്ലെന്ന സങ്കടത്തില്‍ തോൽകാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടി. 

Read More:6,000 രൂപ പെട്രോൾ ബില്ല് കൊടുക്കാതെ മുങ്ങി പോർഷെ കാര്‍ ഉടമ; ചിത്രം സഹിതം ഓൺലൈനിൽ പങ്കുവച്ച് പമ്പ് ജീവനക്കാർ

Scroll to load tweet…

Read More:  വ്യാജരേഖ ചമച്ച് ഫ്ലാറ്റുകൾ വിറ്റും തട്ടിപ്പ് നടത്തിയും അഞ്ച് വര്‍ഷം കൊണ്ട് യുവതി സമ്പാദിച്ചത് 28 കോടി രൂപ

താലിബാന്‍ ഭരണത്തിന് കീഴിൽ സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യം മാത്രമല്ല, അവരുടെ പല മൌലീകാവകാശങ്ങളും താലിബാന്‍ ഭരണകൂടം അനുവദിക്കുന്നില്ല. പഠനം. യാത്ര ഒന്നും അനുവദനീയമല്ല. ഭര്‍ത്താവിന്‍റെയോ പ്രായപൂര്‍ത്തിയായ ഒരു പുരുഷനായ ബന്ധുനിന്‍റെയോ ഒപ്പം മാത്രമേ സ്ത്രീകൾക്ക് വീട്ടിന് പുറത്തിറങ്ങാന്‍ പറ്റൂ. ആറാം ക്ലാസ് വരെ മാത്രം പഠനം. പാര്‍ക്ക്, സലൂണ്‍, എന്തിന് പൊതു കിണറുകളിലേക്ക് പോകാന്‍ പോലും സ്ത്രീകൾക്ക് വിലക്കുണ്ട്. റോഡ് വശങ്ങളിലെ വീടുകൾക്ക് മറ്റ് കെട്ടിടങ്ങളിലേക്ക് തുറക്കുന്ന ജനലുകൾ പോലും പാടില്ലെന്നാണ് താലിബാന്‍റെ നിയമം. 

ഈ നിയമത്തിന് കീഴില്‍ ജീവിക്കേണ്ടി വരുന്ന ഒരു പെണ്‍കുട്ടി സ്കൂളില്‍ പോകാന്‍വേണ്ടി മാത്രം ആറാം ക്ലാസില്‍ തോല്‍ക്കണമെന്ന് ആഗ്രഹിക്കുന്നു. കുട്ടിയുടെ ആഗ്രഹത്തെ കുറിച്ച് അറിഞ്ഞ സമൂഹ മാധ്യമ ഉപയോക്താക്കൾ അവളെ പ്രശംസകൾ കൊണ്ടും അനുഗ്രഹങ്ങൾ കൊണ്ടും മൂടി. 'ആത്മധൈര്യവും ബുദ്ധയുമുള്ള കുട്ടിയാണ് അവൾ. ഞാന്‍ അവളുടെ ആത്മവിശ്വാസത്തെ ഇഷ്ടപ്പെടുന്നു. അവൾക്ക് വേണ്ടി സ്കൂളുകൾ തുറന്നിരുന്നെങ്കിൽ എന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് ഒരു കാഴ്ചക്കാരന്‍ കുറിച്ചു. മറ്റൊരാൾ എഴുതിയത് അവൾ താലിബാനെക്കാൾ മിടുക്കിയാണെന്നായിരുന്നു. 

Read More: ഹൃദയം നിലച്ച് പോകുന്ന കാഴ്ച; റോഡിലൂടെ പോകവെ പെട്ടെന്നുണ്ടായ ഭീമൻ കുഴിയിലേക്ക് തലകുത്തി വീണ് ബൈക്ക് യാത്രക്കാരൻ