ആദ കഴിഞ്ഞ ദിവസം തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ട് വഴി പുറത്ത് വിട്ട ഒരു വീഡിയോ ഏറെ വൈറലായി. അഞ്ച് ദിവസം കൊണ്ട് എട്ട് ലക്ഷം പേരാണ് വീഡിയോ കണ്ടത്. 


ക്ഷിണേന്ത്യയില്‍ ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സിനിമയായിരുന്നു കേരളാ സ്റ്റോറി. കേരളത്തില്‍ നിന്നും സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി, അഫ്ഗാനിസ്ഥാനിലെ ഐഎസ്ഐഎസിലേക്ക് റിക്രൂട്ട്മെന്‍റ് നടത്തുന്നതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന സിനിമ വലിയ വിവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. ദക്ഷിണേന്ത്യയില്‍ പല സ്ഥലങ്ങളിലും ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നതുമായി ബന്ധപ്പട്ട് പോലും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. കേരളാ സ്റ്റോറിയിലെ ഒരു പ്രധാനപ്പെട്ട കഥാപ്രത്രത്തെ അവതരിപ്പിച്ചത് ആദ ശര്‍മ്മ എന്ന നടിയാണ്. ആദ കഴിഞ്ഞ ദിവസം തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ട് വഴി പുറത്ത് വിട്ട ഒരു വീഡിയോ ഏറെ വൈറലായി. അഞ്ച് ദിവസം കൊണ്ട് എട്ട് ലക്ഷം പേരാണ് വീഡിയോ കണ്ടത്. 

വീഡിയോ പങ്കുവച്ച് കൊണ്ട്,' സീ 5 ല്‍ കേരളാ സ്റ്റോറി പുറത്തിറങ്ങി. നിങ്ങളുടെ മികച്ച രംഗം, നിങ്ങളെ കരയിപ്പിച്ച രംഗങ്ങൾ, നിങ്ങളെ മാറ്റിയ രംഗങ്ങൾ എന്നിവയെക്കുറിച്ചുള്ള സ്റ്റോറികളിൽ എന്നെ ടാഗ് ചെയ്യുക.' ആദ പങ്കുവച്ച വീഡിയോയില്‍, അവര്‍ ഒരു ആനക്കുട്ടിയെ തഴുകുന്നതായിരുന്നു ഉണ്ടായിരുന്നത്. ആദ ആനയുടെ മുന്‍കാലുകള്‍ക്ക് മുകളിലായി തടവുന്നു. പിന്നാലെ ആനക്കുട്ടി തന്‍റെ തുമ്പിക്കൈ കൊണ്ട് ആദയെ കെട്ടിപ്പിടിക്കുമ്പോള്‍ വീഡിയോ അവസാനിക്കുന്നു. 

കടല്‍ വെള്ളത്തില്‍ കൈവച്ച് യുവാവ്; പിന്നാലെ ഉയര്‍ന്നുവന്നത് തിമിംഗലം; കാഴ്ച കണ്ട് അന്തം വിട്ട് സോഷ്യല്‍ മീഡിയ

View post on Instagram

യുവാക്കളെ കിട്ടാനില്ല; 1295 വര്‍ഷം പഴക്കമുള്ള 'നഗ്ന പുരുഷന്മാ'രുടെ ഉത്സവത്തിന് തിരശീല വീഴുന്നു

നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി. ചിലര്‍ കേരളാ സ്റ്റോറി സിനിമയ്ക്ക് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലെന്ന് വളരെ വിശദമായി എഴുതി. 'ജസ്റ്റ് ഫേക്ക് പ്രോപ്പഗാണ്ട മൂവി' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. മലയാളികളായ നിരവധി പേര്‍ ചിത്രം യാഥാര്‍ത്ഥ്യവുമായി പൊരുത്തപെടുന്നില്ലെന്ന് കുറിച്ചു. മറ്റൊരു കാഴ്ചക്കാരനെഴുതിയത് 'എനിക്കും ഒരു ആനയുടെ ആലിംഗനം വേണം' എന്നായിരുന്നു. 

വീട്ടില്‍ പ്രേതബാധയുണ്ടോ? പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറെന്ന് വിദ്യാര്‍ത്ഥികള്‍ !