ചെറിയ കുട്ടികള്‍ മുതല്‍ കൊമ്പനാന വരെയുള്ള അമ്പതോളെ പേരടങ്ങിയ വലിയൊരു ആനക്കൂട്ടം ഒന്നിന് പുറകെ ഒന്നെന്ന രീതിയില്‍ വളരെ അനുസരണയോടെ റെയില്‍വേ ട്രാക്ക് മുറിച്ച് കടന്നു വീഡിയോ കാഴ്ചക്കാരെ പെട്ടെന്ന് തന്നെ ആകര്‍ഷിച്ചു. 

നുഷ്യനെ പോലെ തന്നെ ആനകളും സാമൂഹിക ജീവികളാണ്. നാട്ടാനകളായി വളര്‍ത്തപ്പെടുന്ന ആനകള്‍ ചങ്ങലകളിൽ തളയ്ക്കപ്പെട്ട് ഒറ്റപ്പെട്ടാണ് ജീവിക്കുന്നതെങ്കില്‍, കാടുകളില്‍ അവ, കുട്ടി, കുടുംബാംഗളോടൊപ്പം പലപ്പോഴും വലിയൊരു കൂട്ടമായിട്ടായിരിക്കും സഞ്ചരിക്കുക. കരയിലെ ഏറ്റവും വലിയ ജീവിവര്‍ഗത്തിന്‍റെ കൂട്ടം ചേര്‍ന്നുള്ള ആ കാല്‍പ്പനീകമായ നടപ്പ്, കാഴ്ചക്കാരില്‍ സന്തോഷം നിറയ്ക്കുന്നു. അത്തരത്തില്‍ ഒന്നും രണ്ടുമല്ല, തൊണ്ണൂറ്റിയഞ്ച് ആനകള്‍ ഒന്നിന് പുറകെ ഒന്നായി റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളുടെ പ്രത്യേക ശ്രദ്ധ നേടി. പ്രവീണ്‍ കസ്വാന്‍ ഐഎഫ്എസ് തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടായ എക്സിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്. 

'റെയിൽവേ ലൈൻ മുറിച്ചുകടക്കുന്ന ആനകളുടെ ഒരു ട്രെയിൻ. ചെറുത് മുതൽ വലുത് വരെ വ്യത്യാസപ്പെട്ടിരിക്കുന്ന ആനക്കൂട്ടത്തിന്‍റെ വലുപ്പം. 95 ആനകളുടെ ഒരൊറ്റ കൂട്ടത്തെ ഞാൻ ഒരിക്കൽ കണ്ടിട്ടുണ്ട്. ഈ കുടുംബത്തില്‍ എത്രപേരുണ്ടെന്ന് എണ്ണിക്കൊണ്ടേയിരിക്കുക.' വീഡിയോ പങ്കുവച്ച് കൊണ്ട് പ്രവീണ്‍ കസ്വാന്‍ കുറിച്ചു. കുട്ടികളും കൊമ്പന്മാരുമടക്കം ഏതാണ്ട് അമ്പതോളം ആനകളാണ് വീഡിയോയില്‍ ഉള്ളത്. അതില്‍ തന്നെ പതിനഞ്ചിലേറെ ആനകുട്ടികളുണ്ട്. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളെ ആകര്‍ഷിച്ചു. നിരവധി പേരാണ് തങ്ങളുടെ സന്തോഷം പങ്കുവയ്ക്കാനെത്തിയത്. 

വേദനയെന്ന് പറഞ്ഞിട്ടും അവധി നിഷേധിച്ചു, ഏഴ് മാസം പ്രായമായ കുഞ്ഞിനെ നഷ്ടപ്പെട്ടെന്ന് സർക്കാർ ജിവനക്കാരി

Scroll to load tweet…

വാങ്ങിയത് 'പ്രേതബാധയുള്ള പാവ' എന്ന് ബ്രിട്ടീഷ് യുവതി, 'പിന്നാലെ ദുരന്തങ്ങളുടെ വേലിയേറ്റം'

'ഇതുപോലുള്ള ഭീമന്മാര്‍ തുറന്ന പ്രദേശത്ത് കൂടി സൗമ്യമായി നടക്കുന്നത് കണ്ടതിൽ സന്തോഷമുണ്ട്' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. നിരവധി പേര്‍ കൂട്ടത്തോടെ നടന്നു നീങ്ങുന്ന ആനക്കാഴ്ചയില്‍ സന്തോഷം പങ്കുവച്ചു. ചിലര്‍ അതൊരു സ്ഥിരം ആനത്താരയാണെങ്കില്‍ എന്തുകൊണ്ട് അവയ്ക്ക് സുരക്ഷിതമായി റെയില്‍വേ ട്രാക്കുകള്‍ മുറിച്ച് കടക്കാന്‍ എലിവേറ്റഡ് ട്രാക്കോ അണ്ടർപാസുകളോ ഇല്ലാത്തതെന്ന് ആശങ്കപ്പെട്ടു. പ്രത്യേകിച്ചും ട്രെയിന്‍ ഇടിച്ച് കാട്ടാനകള്‍ ചരിയുന്ന വാര്‍ത്തകള്‍ നിരന്തരം പുറത്ത് വരുമ്പോള്‍ ആനത്താരകള്‍ സുരക്ഷിതമായി സംരക്ഷിക്കേണ്ടതിനെ കുറിച്ചും ചിലര്‍ സൂചിപ്പിച്ചു. റെയില്‍വേ ട്രാക്കിന് സമീപം സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളാണെങ്കിലും എവിടെ നിന്നുള്ള ദൃശ്യങ്ങളാണെന്ന് വീഡിയോയില്‍ വ്യക്തമല്ല. 

ബാച്ചിലർ പാർട്ടിയിൽ വച്ച് കണ്ടുമുട്ടിയ സ്ട്രിപ്പറുമായി പ്രണയം; പിന്നാലെ, നിശ്ചയിച്ച വിവാഹം വേണ്ടെന്ന് യുവതി