Asianet News MalayalamAsianet News Malayalam

'വെള്ളം വെള്ളം സര്‍വത്ര, പക്ഷേ...'; വെള്ളം കുടിക്കാന്‍ കഷ്ടപ്പെടുന്ന ജിറാഫിന്‍റെ വീഡിയോ വൈറൽ

 അസ്തമയ സൂര്യന്‍റെ വെളിച്ചത്തില്‍ ഉയരമുള്ള ഒരു മരത്തില്‍ നിന്നും ഇല തിന്നുന്ന ജിറാഫിന്‍റെ ചിത്രത്തിലേക്ക് പലപ്പോഴും നമ്മള്‍ നോക്കി നിന്ന് പോയിട്ടുണ്ടാകും.  എന്നാല്‍ അവ വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നത് അത്ര മനോഹരമായ കാഴ്ചയല്ല. 

Video of giraffe struggling to drink water goes viral bkg
Author
First Published Mar 30, 2024, 8:22 AM IST


നീളം കൂടിയ കാലും നീളം കൂടിയ കഴുത്തുമാണ് ജിറാഫുകളുടെ ഏറ്റവും വലിയ പ്രത്യേകത. അവയുടെ സൌന്ദര്യവും അത് തന്നെ. അസ്തമയ സൂര്യന്‍റെ വെളിച്ചത്തില്‍ ഉയരമുള്ള ഒരു മരത്തില്‍ നിന്നും ഇല തിന്നുന്ന ജിറാഫിന്‍റെ ചിത്രത്തിലേക്ക് പലപ്പോഴും നമ്മള്‍ നോക്കി നിന്ന് പോയിട്ടുണ്ടാകും.  എന്നാല്‍ അവ വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നത് അത്ര മനോഹരമായ കാഴ്ചയല്ല. എന്ന് മാത്രമല്ല. നമ്മള്‍ പലപ്പോഴും അത് കണ്ട് ഒന്ന് സഹായിച്ചാലോ എന്ന് പോലും തോന്നി പോകുന്ന ഒരു കാഴ്ചയാണ്. കഴിഞ്ഞ ദിവസം എക്സ് സാമൂഹിക മാധ്യമത്തില്‍ ജിറാഫിന്‍റെ പഴയൊരു വീഡിയോ വീണ്ടും വൈറലായി. 

@W4W_Int എന്ന അക്കൌണ്ടില്‍ നിന്നും 2019 -ല്‍ പങ്കുവച്ച വീഡിയോയായിരുന്നു അത്. 'കുടിക്കണോ വേണ്ടയോ, അതാണ് ചോദ്യം'. ജിറാഫും അതിന്‍റെ നിഴലും. 10 വർഷത്തിനുള്ളിൽ വംശനാശം സംഭവിച്ചേക്കാവുന്ന മനോഹരമായ മൃഗം.....' എന്ന കുറിപ്പോടെ ഒരു ജിറാഫ് വെള്ളം കുടിക്കുന്നതായിരുന്നു ദൃശ്യം. നീണ്ട കാലുകളുള്ളതിനാല്‍ ജിറാഫ് വെള്ളം കുടിക്കാന്‍ പാടുപെടുന്നു. ആദ്യ ശ്രമം പാളിയതിനെ തുടര്‍ന്ന് അല്പം മാറി ആരെങ്കിലും തന്നെ അക്രമിക്കാന്‍ വരുന്നുണ്ടോയെന്ന് ഇരുപുറവും നോക്കി ഉറപ്പ് വരുത്തിയ ശേഷം വീണ്ടും ശ്രമിക്കുന്നു. ഇത്തവണ അതിന് അല്പം വെള്ളം കുടിക്കാന്‍ കഴിയുന്നു.  മുന്‍കാലുകള്‍ അകത്തിവച്ച് നീണ്ട കഴുത്ത് മൊത്തം വളച്ചാണ് ജിറാഫുകള്‍ തടാകത്തില്‍ നിന്നും വെള്ളം കുടിക്കുന്നത്. 

മുഴുവന്‍ സമയ കള്ളൻ ആകാന്‍ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിലെ ടെക്കി യുവതി, പക്ഷേ പോലീസ് ചതിച്ചാശാനെ!

ഒ... എന്നാലും എന്നാ പോക്കാ സാറേ അത്.....; പോലീസുകാർ കാണ്‍കെ യുവാവിന്‍റെ ബൈക്ക് സ്റ്റണ്ട്, വീഡിയോ വൈറല്‍

വീഡിയോ നിരവധി പേരുടെ ശ്രദ്ധ നേടി. പലരും ജിറാഫിന്‍റെ വെള്ളം കുടിക്കാനുള്ള ശ്രമകരമായ ദൌത്യത്തെ ഏറെ വൈകാരികമായാണ് സമീപിച്ചത്. മറ്റ് ചിലരാകട്ടെ എല്ലാവര്‍ക്കും ചില കഴിവുകള്‍ ലഭിക്കുമ്പോള്‍ മറ്റ് ചില ന്യൂനതകള്‍ ഉണ്ടാകുമെന്ന് ആശ്വസിച്ചു. മറ്റ് ചില കാഴ്ചക്കാര്‍ മുതലയുടെ മീമുകള്‍ പങ്കുവച്ച്, 'അതെ, ഞാന്‍ കാത്തിരിക്കുകയാണ്.' എന്ന് എഴുതി ജൈവചക്രത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തി.  ഇത്രയും മനോഹരമായ സാധുക്കളായ മൃഗങ്ങളെ വേട്ടക്കാര്‍ക്ക് എങ്ങനെ കൊല്ലാന്‍ തോന്നുന്നു എന്ന് ചിലര്‍ വേദനിച്ചു. 

'അടക്കാൻ കൊണ്ട് പോകുവായിരിക്കും'; സ്കൂട്ടിയിൽ പോകുമ്പോൾ ഫോണിൽ സംസാരിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ
 

Follow Us:
Download App:
  • android
  • ios