വധുവിനെ തോളിലേറ്റി പുഴ മുറിച്ചുകടക്കുകയാണ് ഇതിലെ വരന്‍.  

ആചാരങ്ങളാല്‍ സമൃദ്ധമാണ് ഇന്ത്യന്‍ വിവാഹങ്ങള്‍. ഓരോ മതത്തിനും, ഓരോ ദേശത്തിനും ഓരോ സമുദായത്തിനും ഓരോ തരം ആചാരാനുഷ്ഠാനങ്ങളുണ്ട്. അത്തരത്തില്‍, ഒരു ആചാരമാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും ഇത് അങ്ങനെയല്ല. 

ഇത് എന്നുദ്ദേശിച്ചത് ഒരു വീഡിയോയാണ്. സോഷ്യല്‍ മീഡിയയില്‍ അതിവേഗം െവെറലായ ഈ വീഡിയോയില്‍ ഒരു വിവാഹ പാര്‍ട്ടിയാണുള്ളത്. വധുവിനെ തോളിലേറ്റി പുഴ മുറിച്ചുകടക്കുകയാണ് ഇതിലെ വരന്‍. 

ബിഹാറിലെ ഗിഷന്‍ഗഞ്ജ് ജില്ലയിലാണ് സംഭവമെന്നാണ് എ ബി പി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടത്തെ കന്‍കയി നദിയില്‍ വധുവിനൊപ്പം തോണിയില്‍ വന്നിറങ്ങിയതാണ് ലോഹഗദയ സ്വദേശിയായ ശിവ് കുമാര്‍ സിംഗ് എന്ന വരന്‍. തൊട്ടടുത്ത പല്‍സ ഗ്രാമവാസിയാണ് വധു. ഇവര്‍ക്കൊപ്പം അടുത്ത ബന്ധുക്കളുമുണ്ട്. ഗ്രാമത്തിനടുത്ത് എത്തിയപ്പോള്‍ തോണി മണലില്‍ പൂഴ്ന്നു. തുടര്‍ന്് ആളുകള്‍ പുഴ മുറിച്ച് കടന്ന് കല്യാണ വീട്ടിലേക്ക് നടക്കുകയാണ്. 

ചുവന്ന പട്ടുസാരിയണിഞ്ഞ വധുവിന് ആ നദിയിലൂടെ നടക്കുക എളുപ്പമല്ല. അതിനാല്‍, വരന്‍ വധുവിനെ നേരെ തോളിലേറ്റി നദി കടക്കുകയാണ്. 

കാഴ്ചയ്ക്ക് കാല്‍പ്പികത ഒക്കെ തോന്നുമെങ്കിലും, പാലം ഇല്ലാത്തതിനാല്‍, ഇവിടത്തുകാര്‍ അനുഭവിക്കുന്ന കൊടുംദുരിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ഇതെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും ചൂണ്ടിക്കാട്ടുന്നു. 

Scroll to load tweet…