അതിഥികള്‍ക്ക് നഗരം ചുറ്റിക്കാണാന്‍ റോൾസ് റോയ്‌സ്, ബെന്‍റ്ലി കാറുകൾ. അതും സ്വകാര്യ ഡ്രൈവര്‍ സഹിതം.

ഷ്യയിലെ അത്യാഡംബരമായ വിവാഹ മാമാങ്കങ്ങള്‍ ഇന്ന് ലോക പ്രശസ്തമാണ്. ചൈനയിലും ഇന്ത്യയിലും അടുത്തകാലത്തായി കോടിപതികളുടെ എണ്ണത്തിലുണ്ടായ അഭൂതപൂര്‍വ്വമായ വര്‍ദ്ധനവ് ആഡംബര വിവാഹങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടാക്കി. ബൈഡാനാവാംഗ് എന്ന സമൂഹ മാധ്യമ ഇന്‍ഫ്ലുവന്‍സര്‍ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ പങ്കുവച്ച ഒരു ഏഷ്യന്‍ വിവാഹത്തിന്‍റെ വീഡിയോ കാഴ്ചക്കാരില്‍ അത്ഭുതം നിറച്ചു. സമ്പന്നയായ സുഹൃത്തിന്‍റെ വിവാഹത്തിനായി എത്തിയതായിരുന്നു ഡാനാ വാങ്. പക്ഷേ, വിവാഹത്തിന്‍റെ ഒരുക്കങ്ങള്‍ അവരെ ഞെട്ടിച്ച് കളഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

വിവാഹത്തിനായി എത്തുന്ന എല്ലാ അതിഥികള്‍ക്കും അഞ്ച് ദിവസത്തേക്ക് ബുക്ക് ചെയ്തത് ആഡംബര പഞ്ചനക്ഷത്ര ഹോട്ടലിലെ ഫൈവ് സ്റ്റാര്‍ റൂം. എത്തിച്ചേരുന്ന അതിഥികള്‍ക്ക് നഗരം ചുറ്റിക്കാണാന്‍ റോൾസ് റോയ്‌സ്, ബെന്‍റ്ലി കാറുകൾ. അതും സ്വകാര്യ ഡ്രൈവര്‍ സഹിതം. ഇതിനെല്ലാം പുറമേ അതിഥികളില്‍ നിന്നും സമ്മാനം സ്വീകരിക്കുന്നതിന് പകരമായി നവദമ്പതികള്‍ വിവാഹത്തിനായി എത്തി ചേര്‍ന്ന എല്ലാ അതിഥികള്‍ക്കും 800 ഡോളര്‍ (ഏകദേശം 66,000 രൂപ) അടങ്ങുന്ന ഒരോ കവറും നൽകി. വിവാഹത്തിനായി വരാനും പോകാനുള്ള വിമാന ടിക്കറ്റ് അടക്കമായിരുന്നു ഇതെല്ലാം. വിവാഹ ദിവസം താന്‍ വീണ്ടും യൂറോപ്പിലെത്തിയത് പോലൊരു അനുഭവമായിരുന്നെന്നും ഡാനാ വാങ് പറയുന്നു. 

'ആദ്യം നികുതി അടക്കണം... പിന്നെ റോഡും നന്നാക്കണം'; ബെംഗളൂരുവിൽ റോഡ് വൃത്തിയാക്കുന്ന ടെക്കികളുടെ വീഡിയോ വൈറൽ

View post on Instagram

ഓടിച്ചിട്ടും ഓടിച്ചിട്ടും പോകാതെ നായ്ക്കൾ; പത്ത് ഇരുപത് നായ്ക്കൾ ചേർന്ന് ഒരു സ്ത്രീയെ അക്രമിക്കന്ന വീഡിയോ വൈറൽ

ചൈനീസ് അത്യാഡംബര വിവാഹത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 'ദൈവം മഹാനാണ്. ഇത് ഏത് ശതകോടീശ്വരന്‍റെ വിവാഹമാണ്' ഒരു കാഴ്ചക്കാരന്‍ ചോദിച്ചു. 'നിങ്ങളുടെ വിവാഹത്തിന് യാത്ര ചെയ്യാൻ നിങ്ങളുടെ അതിഥികൾ പണം ചെലവഴിക്കാത്തത്, ശുദ്ധമായ ക്ലാസാണ്' മറ്റൊരു കാഴ്ചക്കാരനെഴുതി. 'ഈയൊരു പോയന്‍റില്‍ എനിക്കും ഒരു ചൈനീസ് സുഹൃത്തിനെ വേണം.' മറ്റൊരു കാഴ്ചക്കരാന്‍ തന്‍റെ ആഗ്രഹം പറഞ്ഞു. 'അതിഥികൾക്ക് സമ്മാനം നൽകുന്നതിനാൽ അവർ വളരെ വിനയമുള്ളവരാണ്. അത് വളരെ ആരോഗ്യകരവും തങ്ങളോടൊപ്പം ആഘോഷിക്കാൻ എത്തുന്ന ആളുകളെ അവർ എത്രമാത്രം വിലമതിക്കുന്നുവെന്നും കാണിക്കുന്നു' നവദമ്പതിമാരെ പുകഴ്ത്തി മറ്റൊരു കാഴ്ചക്കാരനെഴുതി. 

കരുതൽ സ്പർശം; വെള്ളച്ചാലില്‍ അകപ്പെട്ട കുട്ടിയാനയെ രക്ഷിച്ച് രക്ഷാസേന, കൈയടിച്ച് സോഷ്യൽ മീഡിയ