Asianet News MalayalamAsianet News Malayalam

അമ്മയും കുഞ്ഞും കിടന്ന തൊട്ടിലിലേക്ക് ഇഴഞ്ഞെത്തിയത് കൂറ്റന്‍ പെരുമ്പാമ്പ്; നടുക്കുന്ന വീഡിയോ വൈറൽ


തുറന്നിട്ട ഒരു വാതിലിന് സമീപത്തായിരുന്നു കുഞ്ഞിനെ കിടത്തിയ തൊട്ടില്‍ കെട്ടിയിരുന്നത്. കുഞ്ഞും അമ്മയും തൊട്ടില്‍ കിടക്കുമ്പോള്‍ വാതിലിലൂടെ ഒരു കൂറ്റന്‍ പെരുമ്പാമ്പ് വീട്ടിനുള്ളിലേക്ക് കടന്ന് തൊട്ടിലിന്‍റെ താഴെയെത്തുന്നു. 

Video of huge python crawling into the cradle where mother and baby were lying goes viral in social media
Author
First Published Sep 12, 2024, 5:55 PM IST | Last Updated Sep 12, 2024, 5:55 PM IST


മൂഹ മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധ നേടുന്ന പല വീഡിയോകളും നമ്മെ നിരന്തരം ചില കാര്യങ്ങള്‍ ഓർമ്മപ്പെടുത്തുന്നവ കൂടിയാണ്. കഴിഞ്ഞ ദിവസം സമാനമായ ഒരു വീഡിയോ വളരെ ഏറെ പേരുടെ ശ്രദ്ധനേടി. ബാ പെയിന്‍ ബാ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍  തന്‍റെ നവജാത ശിശുവിനൊപ്പം തൊട്ടില്‍ കിടക്കുന്ന ഒരു അമ്മയെ കാണാം. കുഞ്ഞ് ഉറങ്ങിയെന്ന് കണ്ട അമ്മ തൊട്ടിലില്‍ നിന്നും എഴുനേല്‍ക്കുകയും കുട്ടിയുടെ തുണി തെട്ടില്‍ ശരിയായ വിധത്തില്‍ ക്രമാകരിക്കുകയും ചെയ്യുന്നതിനിടെയാണ് ഇഴഞ്ഞെത്തിയ ആ അപകടം കണ്ടത്. 

തുറന്നിട്ട ഒരു വാതിലിന് സമീപത്തായിരുന്നു കുഞ്ഞിനെ കിടത്തിയ തൊട്ടില്‍ കെട്ടിയിരുന്നത്. അമ്മ തൊട്ടിലില്‍ നിന്നും പതുക്കെ എഴുന്നേറ്റ് തുണിത്തൊട്ടില്‍ ശരിയാക്കുന്നതിനിടെയാണ് വാതില്‍ കടന്ന് തൊട്ടിലിന് സമീപത്തെത്തിയ പെരുമ്പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ ഇവർ നിലവിളിച്ച് കൊണ്ട് കുഞ്ഞിനെ തൊട്ടിലില്‍ നിന്നും വാരിയെടുത്ത് അകത്തേക്ക് ഒടുന്നതും വീഡിയോയില്‍ കാണാം.  ചുരുങ്ങിയ സമയത്തിനുള്ളിൽ വീഡിയോ വൈറലാകുകയും 20 ലക്ഷത്തിലധികം ആളുകൾ കാണുകയും ചെയ്തു, അതേസമയം ആയിരക്കണക്കിന് ആളുകൾ ഇത് ലൈക്ക് ചെയ്യുകയും ചെയ്തു. 

'മത്തി' കൊണ്ട് ഒരു വസ്ത്രം; മോഡലിംഗിന്‍റെ മോഡലേ മാറിയെന്ന് സോഷ്യല്‍ മീഡിയ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ba_plain_ba (@ba_plain_ba)

കുത്തിയൊഴുകുന്ന നദിയിൽ മുങ്ങിയ കാറിന്‍റെ മുകളില്‍ ഇരിക്കുന്ന ദമ്പതികൾ: വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

ജനപ്രിയ വീഡിയോകള്‍ പങ്കുവയ്ക്കുന്ന അക്കൌണ്ടില്‍ ഈ സംഭവം എവിടെ നടന്നതാണെന്ന് വ്യക്തമാക്കുന്നില്ല. അതേസമയം നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തി. മറ്റ് ചിലര്‍ കുട്ടിയെ നോക്കിയിരുന്നത് കൊണ്ട് എന്താണ് സംഭവമെന്ന് വ്യക്തമായില്ലെന്ന് എഴുതി. 'ഞാന്‍ 100 തവണ കണ്ടു പക്ഷേ പ്രശ്നമെന്താണെന്ന് മനസിലായില്ല' ഒരു കാഴ്ചക്കാരനെഴുതി. 'ഞാന്‍ വീഡിയോ നാല് തവണ കണ്ടപ്പോഴാണ് ആ ക്ഷണിക്കപ്പെടാത്ത അതിഥിയെ കാണാന്‍ കഴിഞ്ഞത്' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 

'ഒരു ചെറിയേ തട്ട്, അഞ്ച് കിലോ കുറഞ്ഞു'; ലഗേജിന്‍റെ ഭാരം കുറയ്ക്കാനുള്ള യുവതിയുടെ തന്ത്രം, വീഡിയോ വൈറൽ

Latest Videos
Follow Us:
Download App:
  • android
  • ios