ശ്രേയ ഘോഷാലിന്‍റെ 'ഓഹ് ലാ ലാ' എന്ന ഗാനത്തിന് ഒരു ഇന്ത്യക്കാരി ഡെൻമാർക്കിൽ ചുവട് വച്ചത്. വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.


ബോളിവുഡ് ഗാനങ്ങള്‍ ഇന്ന് സമൂഹ മാധ്യമങ്ങളിലെ റീൽസ്, ഷോട്ട്സ് തുടങ്ങി ചെറുവീഡിയോകള്‍ക്ക് ബാക് ഗ്രൌണ്ട് സ്കോര്‍ ചെയ്യാന്‍ ഏറെ ഉപയോഗിക്കപ്പെടുന്നു. പണ്ട് അത്രയ്ക്കും ഹിറ്റല്ലാതിരുന്ന പാട്ടുകള്‍ റീലുകളിലൂടെ ഹിറ്റാകാറുമുണ്ട്. ഇതിനിടെയാണ് ശ്രേയ ഘോഷാലിന്‍റെ 'ഓഹ് ലാ ലാ' എന്ന ഗാനത്തിന് ഒരു ഇന്ത്യക്കാരി ഡെൻമാർക്കിൽ ചുവട് വച്ചത്. വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നടാഷ ഷാര്‍പ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 

'ബോളിവുഡ് എന്റെ രക്തത്തിലാണ്. ഇപ്പോൾ... അവരുടെ ഹൃദയങ്ങളിലും.' വീഡിയോ പങ്കുവച്ച് കൊണ്ട നടാഷ എഴുതി. ഡെന്മാർക്കിന്‍റെ റെഡ് ബുൾ ഡാൻസ് യുവർ സ്റ്റൈൽ നാഷണൽ ഫൈനൽസിൽ എന്‍റെ ഇന്ത്യൻ സംസ്കാരത്തിന്‍റെ ഒരു ചെറിയ രുചി നൽകുന്നു, കാരണം റെഡ് ബുൾ ഡാൻസിനുള്ള ലോക ഫൈനൽസ് യുവർ സ്റ്റൈൽ വേൾഡ് ചാമ്പ്യൻഷിപ്പ് 2024 ഇന്ത്യയിലെ മുംബൈയിൽ നടക്കും' നടാഷ തന്‍റെ കുറിപ്പില്‍ എഴുതി. 'ഞാൻ യഥാർത്ഥത്തിൽ ഈ മത്സരത്തിന്‍റെ ആതിഥേയനായിരുന്നു,

എല്ലാം 'ആപ്പിളിന്' വേണ്ടിയുള്ള കാത്ത് നില്‍പ്പ്; മലേഷ്യയിൽ വൈറല്‍ ക്യൂ-വിന്‍റെ വീഡിയോ കാണാം

View post on Instagram

കമല - ട്രംപ് സംവാദം; നിര്‍ണ്ണായക ചോദ്യങ്ങളില്‍ ഉത്തരം മുട്ടി കമല, നിഷ്പ്രഭനായി ട്രംപ്

പക്ഷേ, അപ്രതീക്ഷിത ഫ്ലാഷ്മോബ് ഡാൻസ് ഉപയോഗിച്ച് ഞാൻ ജനക്കൂട്ടത്തെ അത്ഭുതപ്പെടുത്തി. ഒരു ഹോസ്റ്റ് കൊറിയോഗ്രാഫർ, നർത്തകി എന്നീ നിലകളിൽ എന്നെ ഈ അതിശയകരമായ ഇവന്‍റിന്‍റെ ഭാഗമാക്കിയതിന് റെഡ് ബുള്‍ ഡെന്മാർക്കിന് ഒരു വലിയ നന്ദി, എല്ലാത്തരം നർത്തകർക്കും അത്തരമൊരു അതിശയകരമായ പ്ലാറ്റ്ഫോമും അന്തരീക്ഷവും സൃഷ്ടിച്ചതിന് നന്ദി.' നടാഷ കൂട്ടിചേര്‍ത്തു. വീഡിയോ ഇതിനകം 27 ലക്ഷത്തിലധികം പേര്‍ കണ്ടു. നിരവധി പേര്‍ നടാഷയുടെ മെയ് വഴക്കത്തെ പ്രശംസിച്ചു. "അവൾ അത് ഗംഭീരമായി ചെയ്തു," ഒരു കാഴ്ചക്കാരന്‍ എഴുതി. "ഓരോ നീക്കത്തിലും അവളുടെ പൂർണതയിൽ മയങ്ങി." മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. “ഇത് പലതവണ ആവർത്തിച്ച് കണ്ടു!! വളരെ നല്ലത്,” മറ്റൊരാള്‍ എഴുതി. “ഞാൻ കൂടുതൽ കാണുന്തോറും ഞാൻ കൂടുതൽ ആസക്തനാകുന്നു.” ഒരു കാഴ്ചക്കാരന്‍ കുറിച്ചു.

ജോലി സമ്മർദ്ദം കാരണം വര്‍ഷം 20 കിലോ വച്ച് കൂടി; ഒടുവിൽ പൊണ്ണത്തടി കുറയ്ക്കാന്‍ യുവതി ചെയ്തത്