'യഥാർത്ഥ്യത്തിൽ എന്‍റെ ജീവിതത്തിലെ ആദ്യത്തെ പ്രണയത്തിനെയാണ് അവൻ ഇന്ന് സ്വന്തമാക്കുന്നത്', അമ്മയുടെ വിവാഹത്തിന് രണ്ടാനച്ഛനെ സ്വാഗതം ചെയ്തു കൊണ്ട് മകന്‍ പറഞ്ഞു. 

രു കൗമാരക്കാരൻ തന്‍റെ അമ്മയുടെ വിവാഹ ദിനത്തിൽ രണ്ടാനച്ഛനെ സ്വാഗതം ചെയ്തു കൊണ്ട് നടത്തിയ പ്രസംഗം സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി. രണ്ടാം അച്ഛനെ തങ്ങളുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്ത് കൊണ്ട് പറഞ്ഞ വാക്കുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ജോർദാൻ എന്ന കുട്ടിയാണ് തന്‍റെ അമ്മയെയും രണ്ടാം അച്ഛനെയും കുറിച്ച് അമ്മയുടെ വിവാഹ വേദിയിൽ വച്ച് വാചാലനായത്. സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ട വീഡിയോയിൽ മകന്‍റെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേട്ടിരിക്കുന്ന അമ്മയെയും രണ്ടാം അച്ഛനെയും കാണാം.

വിന്നീ എന്നാണ് രണ്ടാനച്ഛന്‍റെ പേര്. വളരെ ഹൃദയസ്പർശിയായ ഒരു ചെറു കുറിപ്പോടെയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ആ കുറിപ്പ് ഇങ്ങനെയാണ്, 'വിന്നി തന്‍റെ ജീവിതത്തിലെ പ്രണയത്തെ വിവാഹം കഴിക്കുമ്പോൾ അവന്‍റെ അരികിൽ നിൽക്കാൻ ഞാൻ ഭാഗ്യവാനാണെന്ന് തോന്നുന്നു, യഥാർത്ഥ്യത്തിൽ എന്‍റെ ജീവിതത്തിലെ ആദ്യത്തെ പ്രണയത്തിനെയാണ് അവൻ ഇന്ന് സ്വന്തമാക്കുന്നത്.' വിവാഹാഘോഷങ്ങൾക്കിടയിൽ തന്‍റെ അമ്മയോടും രണ്ടാനച്ഛനോടും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവരോടുമായി ജോർദാൻ പറഞ്ഞ വാക്കുകളാണിത്. 

ഫാഷൻ ഡിസൈനറാകാൻ ലണ്ടൻ പാർലമെൻന്‍റിലെ ജോലി ഉപേക്ഷിച്ച് 23 കാരി !

View post on Instagram

ഫാഷൻ ഡിസൈനറാകാൻ ലണ്ടൻ പാർലമെൻന്‍റിലെ ജോലി ഉപേക്ഷിച്ച് 23 കാരി !

ജോർദാന്‍റെ വാക്കുകൾ നിറഞ്ഞ കൈയടിയോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ സ്വീകരിക്കപ്പെട്ടത്. തന്‍റെ അമ്മയ്ക്ക് ചേർന്ന ഏറ്റവും നല്ല പുരുഷനാണ് വിന്നി എന്നും ജോർദാൻ പ്രസംഗത്തിൽ പറയുന്നുണ്ട്. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവരും ജോർദാന്‍റെ വാക്കുകൾക്ക് ഏറെ ആകാംക്ഷയോടെ കാതോർക്കുന്നത് വീഡിയോയിൽ കാണാം. പോസ്റ്റ് ചെയ്ത ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഇൻസ്റ്റാഗ്രാമിൽ തരംഗമായി മാറാൻ ഈ വീഡിയോയ്ക്ക് കഴിഞ്ഞു. ഇതിനോടകം തന്നെ ഒരു ദശലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക