Asianet News MalayalamAsianet News Malayalam

ഫാഷൻ ഡിസൈനറാകാൻ ലണ്ടൻ പാർലമെൻന്‍റിലെ ജോലി ഉപേക്ഷിച്ച് 23 കാരി !

രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യം ലണ്ടന്‍ പാര്‍ലമെന്‍റിലെത്തിച്ചു. കൊവിഡിനിടയിലെ വിരസ തീര്‍ക്കാന്‍ വസ്ത്രങ്ങള്‍ നെയ്യാന്‍ പഠിച്ചു. പിന്നീട് ജീവിതത്തിലുണ്ടായ മാറ്റം അത്ഭുതപ്പെടുത്തുന്നത്.

23-year-old left her job in the London Parliament to become a fashion designer bkg
Author
First Published Sep 13, 2023, 3:03 PM IST

ജീവിതത്തിലെ സ്വപ്നങ്ങളെ ആത്മാർത്ഥമായി പിന്തുടർന്നാൽ തീർച്ചയായും അത് സാധ്യമാകും എന്നതിനുള്ളതിന്  നിരവധി ഉദാഹരണങ്ങൾ നമ്മുക്ക് മുന്നിലുണ്ട്. അത്തരം പല വിജയ കഥകളും ഇതിന് മുമ്പ് നമ്മള്‍ കണ്ടിട്ടുണ്ട്. ലണ്ടനിലെ പാർലമെന്‍റിലെ (വെസ്റ്റ്മിൻസ്റ്റർ കൊട്ടാരം) സ്വപ്ന ജോലി ഉപേക്ഷിച്ച് സ്വന്തമായി ഒരു സംരംഭം ആരംഭിച്ച 23 കാരിയായ സുമയ സാദിയും അക്കൂട്ടത്തിൽ ഒരാളാണ്. സ്വന്തമായി ഒരു വസ്ത്ര ബ്രാൻഡ് തന്നെ ആരംഭിക്കണം എന്ന അതിയായ ആഗ്രഹത്തിൽ നിന്നുമാണ് ഈ 23  കാരി സ്വന്തം പേരിൽ ഒരു ബ്രാൻഡ് ആരംഭിച്ചത്. സുമയഹ്, എന്ന ഈ ബ്രാൻഡ് ആരംഭിച്ച് ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ ഇംഗ്ലണ്ടിലെ ജനപ്രിയ ബ്രാന്‍റുകളിലൊന്നായി മാറിക്കഴിഞ്ഞു.

ഓട്ടോ ഡ്രൈവറുടെ കള്ളത്തരം കൈയോടെ പിടികൂടി ബംഗ്ലാദേശി വ്ലോഗർമാർ; കേസെടുത്തു പൊലീസ് !

രാഷ്ട്രീയത്തോടുള്ള അഭിനിവേശമാണ് സുമയ സാദിയെ ലണ്ടനിലെ പാർലമെന്‍റിറി അസിസ്റ്റന്‍റായി എത്തിച്ചത്.  യൂത്ത് പാർലമെന്‍റിലും മാഞ്ചസ്റ്റർ യൂത്ത് കൗൺസിലിലും അംഗമായി പ്രവർത്തിച്ചു. എന്നിരുന്നാലും, കോവിഡ് 19 മഹാമാരിയുടെ സമയത്താണ് അവളുടെ ജീവിതത്തിലെ ഈ വഴിത്തിരിവ് സംഭവിച്ചത്.  വിരസത മാറ്റുന്നതിനായി സ്വന്തമായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത് തുന്നാനുള്ള ശ്രമം അന്ന് മുതലാണ് അവൾ തുടങ്ങിയത്. വസ്ത്രങ്ങൾ ഉണ്ടാക്കുന്നത് പഠിക്കാൻ യൂട്യൂബ് സഹായിച്ചെന്നും ഒരു ഹോബി എന്ന നിലയിൽ മാത്രമാണ് താൻ ഇത് ആരംഭിച്ചതെന്നും സുമയ പറഞ്ഞു. പിന്നീട് സ്വന്തമായി ഒരു തയ്യൽ മെഷീനും മറ്റ് ആവശ്യ സാധന സാമഗ്രികളും വാങ്ങി. തീർന്നില്ല, താൻ ഡിസൈൻ ചെയ്ത വസ്ത്രങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഒക്കെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചു. 

ഹൈഡ്രോളിക് തകരാര്‍; 170 യാത്രക്കാരുമായി പറന്നുയര്‍ന്ന റഷ്യന്‍ വിമാനം പാടത്ത് അടിയന്തരമായി പറന്നിറങ്ങി

താമസിയാതെ, അവൾക്ക് ചെറിയ ചില ഓർഡറുകൾ ലഭിക്കാൻ തുടങ്ങി, ഇത് സുമയയുടെ ബിസിനസ്സിന്‍റെ വിപുലീകരണത്തിന്‍റെ തുടക്കമായിരുന്നു. അധികം വൈകാതെ മറ്റൊരു സുഹൃത്തിന്‍റെ കൂടി സഹായത്തോടെ ലണ്ടൻ നഗരത്തിൽ അവൾ ഒരു തുണി കട തുടങ്ങി. അത് വൻ വിജയമായിയെന്ന് മാത്രമല്ല ആളുകൾ തേടിയെത്തുന്ന ഫാഷൻ ബ്രാൻഡായി മാറിക്കഴിഞ്ഞു. സുമയഃ,  പ്രധാനമായും മുസ്ലീം സ്ത്രീകൾ ധരിക്കുന്ന വസ്ത്രങ്ങളായ അബായകളുടെ നിർമ്മാണവും വിൽപ്പനയുമാണ് കൈകാര്യം ചെയ്യുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios