നിറങ്ങളില്‍ നിറഞ്ഞാടി സ്പൈസ് ജെറ്റ് ക്യാബിന്‍ ക്രൂ അംഗങ്ങളുടെ നൃത്തം; വീഡിയോ വൈറൽ

വിമാനത്തിനുള്ളിലെ പരിമിതമായ സ്ഥലത്ത് ക്രാബിന്‍ ക്രൂ അംഗങ്ങൾ പാട്ടിനൊപ്പം നൃത്തം വച്ചപ്പോൾ യാത്രക്കാരും ഒപ്പം കൂടി. 

Video of SpiceJet cabin crew members dance in colorful costumes goes viral


ഹോളിയാണ്, നിറങ്ങളുടെ ഉത്സവം. അതിനി ആകാശത്തായാലും ഒഴിവാക്കുന്നതെങ്ങനെ? സ്പൈസ് ജെറ്റ് ക്യാബിന്‍ ക്രൂ അംഗങ്ങൾ തങ്ങളുടെ യാത്രക്കാര്‍ക്ക് വേണ്ടി ഒരുക്കിയ ഹോളി ആഘോഷം കണ്ട് മതിമറന്നത് സമൂഹ മാധ്യമ ഉപയോക്താക്കൾ. പതിവായി ചില എയർലൈനുകൾക്കെതിരെ യാത്രക്കാര്‍ നിരന്തരം പരാതി പറയുന്നതിനിടെയാണ് സ്പൈസ് ജെറ്റ് കാബിന്‍ ക്രൂ അംഗങ്ങളുടെ ഈ ഹോളി ആഘോഷം. അതും യാത്രക്കാര്‍ക്ക് വേണ്ടി. അതെങ്ങനെ മിസ്സാക്കുമെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളും ചോദിക്കുന്നത്. 

സ്പൈസ് ജെറ്റിന്‍റെ ഔദ്ധ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ലിലിലാണ് വീഡിയോ പങ്കുവച്ചത്. യാത്രക്കാരെ ചന്ദനം തൊട്ട് വിമാനത്തിലേക്ക് ആനയിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. പിന്നാലെ സീറ്റുകൾക്കിടയിലെ സ്ഥലത്ത് അണിനിരക്കുന്ന ക്രാബിന്‍ ക്രൂ അംഗങ്ങൾ ഹിറ്റ് ബോളിവുഡ് ഗാനമായ ബാലം പിച്ചകാരിയുടെ താളത്തിന് അനുസരിച്ച് ചുവടുകൾ വയ്ക്കുന്നു. പരിമിതമായ സ്ഥലമായിരുന്നിട്ടും ക്രാബിന്‍ ക്രൂ അംഗങ്ങളെല്ലാവരും ആസ്വദിച്ച് നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം. ചില യാത്രക്കാര്‍ നൃത്തത്തില്‍ പങ്കുചെരുന്നു. 

Watch Video: ഭയമോ, അതെന്ത്? തോളത്ത് കിടന്ന പാമ്പിനെ എടുത്ത് തട്ടിക്കളിക്കുന്ന കുട്ടി, വീഡിയോ വൈറൽ

Watch Video:  നിറങ്ങളുടെ ആഘോഷം; കാണാം വൃന്ദാവനത്തിലെ ഹോളി ആഘോഷത്തിന്‍റെ വൈറല്‍ ചിത്രങ്ങൾ

വീഡിയോ ചിത്രീകരിച്ചത് വിമാനം പറന്നുയരുന്നതിന് മുമ്പാണെന്നും എല്ലാ സുരക്ഷാ മുന്‍കരുതലും പാലിച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്നും സ്പെയ്സ് ജെറ്റ് വീഡിയോയ്ക്ക് ഒപ്പം കുറിച്ചു. സ്പൈസ് ജെറ്റ് ആഘോഷത്തെ തുടർന്ന് യാത്രക്കാര്‍ സന്തോഷിക്കുന്ന ആദ്യ സംഭവം എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ തമാശയായി കുറിച്ചത്. 'മറ്റ് എയർലൈനുകളുടെ ജീവനക്കാർക്ക് ഇന്ന് അവധിയാണ്. പക്ഷേ എസ്‌ജി ജീവനക്കാർക്കോ? അവർ വിമാനയാത്രയ്ക്കിടെ ഹോളി ആസ്വദിക്കുകയാണോ!' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. വരും വര്‍ഷങ്ങളിലും സ്പൈസ് ജെറ്റിന്‍റെ വക കൂടുതല്‍ ഹോളി വിമാനങ്ങൾ പറന്നുയരുമെന്നായിരുന്നു മറ്റൊരു കുറിപ്പ്. 


 

Latest Videos
Follow Us:
Download App:
  • android
  • ios