ആനക്കുട്ടിയുടെ നിഷ്ക്കളങ്കതയും സന്തോഷവുമാണ് ആളുകളെ ആകര്‍ഷിച്ചത്. നിരവധി കാഴ്ചക്കാര്‍ ചിരിക്കുന്നതിന്‍റെയും ഹൃദയത്തിന്‍റെയും ഇമോജികള്‍ സ്ഥാപിച്ച് ആനക്കുട്ടിയോടുള്ള ഇഷ്ടം പ്രകടിപ്പിച്ചു. 


കുട്ടികളുടെ ചെറിയ കുറുമ്പുകള്‍ ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. മനുഷ്യരുടെതായാലും മറ്റേത് മൃഗത്തിന്‍റെതായാലും കുട്ടികള്‍ എപ്പോഴും നിഷ്ക്കളങ്കരായിരിക്കും. കഴിഞ്ഞ ദിവസം എക്സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു ആനക്കുട്ടിയുടെ വീഡിയോയ്ക്ക് വന്ന കുറിപ്പുകള്‍ ഈ ആത്മബന്ധം കാണിക്കുന്നു. സുശാന്ത് നന്ദ ഐഎഫ്എസ്, 'അവന്‍, അവന്‍റേതായ രീതിയില്‍ ഹോളി ആഘോഷിക്കുന്നു.' എന്ന കുറിപ്പോടെ പങ്കുവച്ച ആനക്കുട്ടിയുടെ വീഡിയോ നിരവധി പേരുടെ ശ്രദ്ധനേടി. ഒരു തുറസായ ഗ്രൌണ്ട് പോലുള്ള പ്രദേശത്ത് മൂന്നാല് പേര്‍ നോക്കി നില്‍ക്കുമ്പോള്‍ ഒരു കുട്ടിക്കുറുമ്പന്‍ തന്‍റെ ദേശത്തേക്ക് ചുവന്ന പൊടിമണ്ണ് വാരി എറിയുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. വെറും പതിനാല് സെക്കന്‍റിന്‍റെ വീഡിയോ ഇതിനകം പതിനാലായിരത്തോളം പേര്‍ കണ്ടുകഴിഞ്ഞു. 

ആനക്കുട്ടിയുടെ നിഷ്ക്കളങ്കതയും സന്തോഷവുമാണ് ആളുകളെ ആകര്‍ഷിച്ചത്. നിരവധി കാഴ്ചക്കാര്‍ ചിരിക്കുന്നതിന്‍റെയും ഹൃദയത്തിന്‍റെയും ഇമോജികള്‍ സ്ഥാപിച്ച് ആനക്കുട്ടിയോടുള്ള ഇഷ്ടം പ്രകടിപ്പിച്ചു. മറ്റ് ചിലര്‍ പൊടി ശരീരത്തിലേക്ക് എറിയുമ്പോള്‍ അവര്‍ക്ക് അല്പം തണുപ്പ് അനുഭവപ്പെടുമെന്നും അതിനാലാണ് അങ്ങനെ ചെയ്യുന്നതെന്നും എഴുതി. ഇതിനിടെ കഴിഞ്ഞ ദിവസം സത്യമംഗലം കാട്ടില്‍ നിന്നും മരണാസന്നയായ അമ്മയാനയില്‍ നിന്നും വേര്‍പെടുത്തിയ ഒരു ആനക്കുട്ടിയെ പ്രദേശത്തെ ആനക്കുൂട്ടത്തിന്‍റെ സംരക്ഷണയിലേക്ക് മാറ്റുന്നത് സംബന്ധിച്ച സുപ്രിയാ സാഹു ഐഎഎസിന്‍റെ ദീര്‍ഘമായ കുറിപ്പ് കാഴ്ചക്കാരുടെ ഹൃദയത്തില്‍ തൊട്ടു. 

'അതാ, മുകളിലേക്ക് നോക്കൂ... ആകാശത്തൊരു പശു'; അന്തംവിട്ട് ജനം, വൈറല്‍ വീഡിയോ കാണാം !

Scroll to load tweet…

അമ്മമനസ്...; അമ്മ മരിച്ച ആനക്കുട്ടിയെ സ്വന്തം കൂട്ടത്തോടൊപ്പം ചേർക്കുന്ന മറ്റൊരു ആനയുടെ വൈകാരികമായ കാഴ്ച !

തലേന്ന് രാത്രിയില്‍ അമ്മയില്‍ നിന്നും വേര്‍പെടുത്തപ്പെട്ട ആന കുട്ടിയെ ആനക്കൂട്ടത്തോട് ഒപ്പം ചേര്‍ക്കുന്നതിനിടെ ഉണ്ടായ അനുഭവങ്ങളും ഒടുവില്‍ ആനക്കുട്ടിയെ ആനക്കൂട്ടത്തില്‍ നിന്നും മറ്റൊരു അമ്മ ആനയെത്തി കൂട്ടിക്കൊണ്ട് പോകുന്നതിന്‍റെയും വീഡിയോ ദൃശ്യങ്ങളോടൊപ്പമായിരുന്നു സുപ്രിയയുടെ കുറിപ്പ്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടായ എല്‍നിനോ പ്രതിഭാസം സര്‍ഹ്യപര്‍വ്വത നിരകളിലെ ആനകളെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ഒരു ദിവസം തന്നെ നിരവധി ലിറ്റര്‍ വെള്ളം ആവശ്യമായ ജീവിയാണ് ആന. വേനല്‍ക്കാലത്ത് കാട്ടാനകള്‍ ജനവാസമേഖലകളിലേക്ക് ഇറങ്ങുന്നത് പ്രധാനമായും വെള്ളത്തിന് വേണ്ടിയാണ്. 

'പോ പോയി വീണ്ടും കൊണ്ടുവാ...'; ഭക്ഷണം നല്‍കിയ കിളിയെ കൊത്തിയോടിക്കുന്ന കുയിലിന്‍റെ വീഡിയോ വൈറല്‍