Asianet News MalayalamAsianet News Malayalam

'ഭൂപടമായ ഭൂപടമെല്ലാം തെറ്റ്'; യഥാര്‍ത്ഥ ഭൂപടം വെളിപ്പെത്തുന്ന വീഡിയോ വൈറല്‍ !

 യൂറോപ്പില്‍ നിന്ന് റഷ്യയുടെ മറുഭാഗത്തേക്കുള്ള ദൂരം 6,400 കിലോമീറ്റര്‍. ഈ ഭൂഭാഗമാണ് എല്ലാ ഭൂപടങ്ങളിലും ഏറ്റവും കൂടുതലായി ചിത്രീകരിച്ചിട്ടുള്ളത്. എന്നാല്‍  7200 കിലോമീറ്റർ നീളമുള്ള ആഫ്രിക്കയുടെ മുകള്‍ ഭാഗം ഇതിന്‍റെ പകുതി മാത്രമേ അടയാളപ്പെടുത്തിയിട്ടൊള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

Video of the real map being revealed has gone viral BKG
Author
First Published Mar 1, 2024, 5:57 PM IST


ഞ്ചാരികളില്‍ നിന്നും കേട്ടറിഞ്ഞ സ്ഥലങ്ങളെ ഉള്‍പ്പെടുത്തി റോമിന്‍റെ അനുഗ്രഹാശിസുകളോടെ യൂറോപ്യന്‍ രാജാക്കന്മാര്‍ പതിനാല് പതിനഞ്ച് നൂറ്റാണ്ടുകളിലാണ് ആദ്യമായി ഭൂപട നിര്‍മ്മിതി ആരംഭിക്കുന്നത്. ഭൂപടങ്ങള്‍ പൂര്‍ത്തിയാകുന്നതിന് പിന്നാലെ യൂറോപ്യന്‍ തീരത്ത് നിന്നും കപ്പലുകള്‍ പുതിയ ദേശങ്ങള്‍ തേടി യാത്രയായി. ഈ യാത്രകളാണ് ഇന്ന് കാണുന്ന ലോകരാജ്യങ്ങളുടെ നിര്‍മ്മിതിക്ക് തന്നെ കാരണമായത്. ഇന്ന് ഭൂപട പഠനം സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാണ്. കാലാവസ്ഥ, പ്രകൃതി വിഭവങ്ങൾ, പ്രകൃതിദൃശ്യങ്ങൾ, ജലാശയങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടെ ഭൂപടങ്ങളെ ഉപയോഗിച്ച് പഠിക്കുമ്പോള്‍ രാജ്യത്തിന്‍റെ വിഭവവിതരണത്തെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ധാരണ ഉണ്ടാക്കന്‍ കഴിയുന്നു. എന്നാല്‍ നിലവിലെ ഭൂപടങ്ങളുടെ ഏറ്റവും വലിയ പോരായ്മ രാജ്യങ്ങളുടെ യഥാർത്ഥ വലിപ്പം കാണിക്കുന്നതരം ദ്വിമാന ഭൂപടങ്ങളല്ല അവ എന്നതാണ്. 

ഭൂപടനിര്‍മ്മിതിക്ക് വിവിധ സ്കെയിലാണ് ഉപയോഗിക്കപ്പെട്ടുന്നത്. അതിനാല്‍ രാജ്യങ്ങളുടെ അടയാളപ്പെടുത്തലുകളിലും ഭൂ വിസ്തൃതിയിലും കാര്യമായ വ്യത്യാസങ്ങള്‍ ഭൂപടങ്ങളിലുണ്ടാകുന്നുവെന്ന് വിശദീകരിച്ച് കൊണ്ട് _newnormal_world എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്തവ് പങ്കുവച്ച വീഡിയോ സാമൂഹിക മാധ്യമത്തില്‍ വൈറലായി. വീഡിയോ പങ്കുവച്ച് കൊണ്ട് ന്യൂനോര്‍മല്‍ വേള്‍ഡ് ഇങ്ങനെ കുറിച്ചു, 'സ്‌കൂൾ = ബിഎസ്, അവർക്ക് ശരിയായ ലോക ഭൂപടം പഠിപ്പിക്കാൻ പോലും കഴിയില്ല. അവർ അതിനെക്കുറിച്ച് കള്ളം പറയുകയാണെങ്കിൽ, അവർ മറ്റെന്തിനെ കുറിച്ചാണ് നുണ പറയാത്തത്?' വീഡിയോയില്‍ ഒരാള്‍ ലോക ഭൂപടത്തിന്‍റെ 2D ചിത്രം കാണിച്ച് വിശദീകരിക്കുന്നു. യൂറോപ്പില്‍ നിന്ന് റഷ്യയുടെ മറുഭാഗത്തേക്കുള്ള ദൂരം 6,400 കിലോമീറ്റര്‍. ഈ ഭൂഭാഗമാണ് എല്ലാ ഭൂപടങ്ങളിലും ഏറ്റവും കൂടുതലായി ചിത്രീകരിച്ചിട്ടുള്ളത്. എന്നാല്‍  7200 കിലോമീറ്റർ നീളമുള്ള ആഫ്രിക്കയുടെ മുകള്‍ ഭാഗം ഇതിന്‍റെ പകുതി മാത്രമേ അടയാളപ്പെടുത്തിയിട്ടൊള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അളവുകളിലെ ഈ പൊരുത്തമില്ലായ്മ ഗ്രീൻലാൻഡിന്‍റെ കാര്യത്തിലും അമേരിക്കന്‍ ഭൂഖണ്ഡത്തിന്‍റെ കാര്യത്തിലുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പിന്നാലെ തന്‍റെ സിദ്ധാന്തപ്രകാരം യഥാര്‍ത്ഥ ഭൂഖണ്ഡ ചിത്രം എന്ന് വ്യക്തമാക്കി അദ്ദേഹം മറ്റൊരു ഭൂപടം കാണിക്കുന്നു. നിലവില്‍ ലോകത്തുണ്ടായിട്ടുള്ള എല്ലാ ഭൂപടങ്ങളെയും പൊളിച്ചെഴുതുന്ന ഒരു ചിത്രമായിരുന്നു അത്. 

ഗൂഗിൾ മാപ്പ് വീണ്ടും ചതിച്ചു; കൊടുംകാട്ടിൽ അകപ്പെട്ട സഞ്ചാരികൾ വാഹനം ഉപേക്ഷിച്ച് തിരികെ നടന്നത് ഒരാഴ്ച !

അടുക്കളയിലെ സിങ്കിന് അടിയിലെ ദ്വാരം പരിശോധിച്ച ദമ്പതികൾ ഞെട്ടി; എല്ലാവിധ സൌകര്യങ്ങളോടും കൂടിയ രഹസ്യമുറി!

റഷ്യ, ഫിൻലാൻഡ്, നോർവേ, ഗ്രീൻലാൻഡ് തുടങ്ങിയ രാജ്യങ്ങളും അമേരിക്കന്‍ വന്‍കരയും  സാധാരണ ലോക ഭൂപടങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നതിനേക്കാൾ അസാമാന്യമായ വലിപ്പകുറവ് അദ്ദേഹത്തിന്‍റെ പുതിയ ഭൂപടത്തില്‍ കാണാം. തന്‍റെ ഈ ഭൂപടമാണ് യഥാര്‍ത്ഥ ഭൂപടമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഭൂപടങ്ങളെ കുറിച്ചുള്ള തങ്ങളുടെ സങ്കല്‍പങ്ങളെ തകിടം മറിച്ച വീഡിയോയ്ക്ക് കുറിപ്പെഴുതാനായി നിരവധി പേരെത്തി. 'സ്കൂളിൽ ഞാൻ മാത്രമാണോ ശ്രദ്ധിച്ചത്? ഇത് പുതിയതല്ല' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. “ഈ പ്ലാനിസ്ഫിയറിന് ഉപയോഗിക്കുന്ന പ്രൊജക്ഷൻ നാവിഗേഷനായി നിർമ്മിച്ചതാണ്, ഇത് കോണുകളെ സംരക്ഷിക്കുന്നു, ഭൂഖണ്ഡങ്ങളുടെ യഥാർത്ഥ വലുപ്പമുള്ള ഒരു മാപ്പ് ഉപയോഗശൂന്യമാകും. ഇത് മെർക്കേറ്ററിന്‍റെ  പ്രൊജക്ഷനാണ്, ” മറ്റൊരാള്‍ കുറച്ചൂടി വിശദീകരിച്ചു. 'ഭൂമി ഉരുണ്ടതാണ്. എന്നാൽ മാപ്പ് പരന്നതാണ്, അതിനാൽ ചില ക്രമീകരണങ്ങൾ നടത്തേണ്ടതുണ്ട്. അത്രയും ലളിതമാണ്.' മറ്റൊരു കാഴ്ചക്കാരനെഴുതി. വേറൊരാള്‍ തമാശയായി എഴുതിയത് അമേരിക്കക്കാര്‍ക്ക് ഇതിനെ കുറിച്ച് ഒരു ധാരണയും ഇല്ലെന്നായിരുന്നു. 1569-ൽ ഫ്ലെമിഷ് ഭൂമിശാസ്ത്രജ്ഞനും കാർട്ടോഗ്രാഫറുമായ ജെറാർഡസ് മെർക്കേറ്ററാണ് മെർക്കേറ്ററിന്‍റെ പ്രൊജക്ഷൻ ആദ്യമായി വികസിപ്പിച്ചത്. ഈ പ്രൊജക്ഷനാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. 

കുടിവെള്ളത്തിലെ 80 ശതമാനം മൈക്രോപ്ലാസ്റ്റിക്കും നീക്കാം; പരിഹാരം നിര്‍ദ്ദേശിച്ച് ഗവേഷകര്‍
 

Latest Videos
Follow Us:
Download App:
  • android
  • ios