Asianet News MalayalamAsianet News Malayalam

'വണ്ടി ട്രാഫിക് ബ്ലോക്കില്‍, ഡ്രൈവര്‍ മദ്യ ഷാപ്പില്‍'; വൈറലായി ഒരു വീഡിയോ !


മദ്യം വാങ്ങി കടയില്‍ നിന്നും ഇറങ്ങുന്നത് വരെ ട്രക്ക് ഡ്രൈവര്‍ അല്പം പതുക്കെയായിരുന്നു. എന്നാല്‍, അദ്ദേഹം പിന്നടങ്ങോട്ട് ഒരു പ്രത്യേക താളത്തിലാണ് തന്‍റെ ട്രക്കിന് സമീപത്തേക്ക് അദ്ദേഹം ഓടിയത്. 

video of the truck driver Buying Alcohol During Traffic Jam has gone viral bkg
Author
First Published Sep 18, 2023, 8:23 AM IST


ദൈനംദിന ജീവിതത്തിലെ വളരെ ചെറിയ കാര്യങ്ങള്‍ പലപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. പ്രതിദിനം പൊതുസമൂഹത്തിന്‍റെ കാഴ്ചയിലൂടെ കടന്ന് പോകുന്നതാണെങ്കിലും പലപ്പോഴും നമ്മുടെ കണ്ണിലുടുക്കാത്ത കാഴ്ചകളാകും അവ, എന്നാല്‍ അത്തരം കാഴ്ചകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുമ്പോള്‍ അത് നിരവധി പേരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. അത്തരമൊരു കാഴ്ച കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. ട്രാഫിക് സിഗ്നലില്‍ കാത്ത് നില്‍ക്കുന്ന ഒരു ട്രക്കിന്‍റെ ഡ്രൈവര്‍ റോഡിന് മറുപുറത്തെ മദ്യക്കടയില്‍ നിന്നും ഒരു കുപ്പി വാങ്ങി അരയില്‍ തിരുകി ഓടി തന്‍റെ ട്രക്കിനടുത്തേക്ക് നീങ്ങുന്നതായിരുന്നു വീഡിയോ. വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. 

മദ്യം വാങ്ങി കടയില്‍ നിന്നും ഇറങ്ങുന്നത് വരെ ട്രക്ക് ഡ്രൈവര്‍ അല്പം പതുക്കെയായിരുന്നു. എന്നാല്‍, അദ്ദേഹം പിന്നടങ്ങോട്ട് ഒരു പ്രത്യേക താളത്തിലാണ് തന്‍റെ ട്രക്കിന് സമീപത്തേക്ക് അദ്ദേഹം ഓടിയത്. ഇതിനിടെ നിരവധി വാഹനങ്ങളെയും പോലീസുകാരെയും മറ്റ് യാത്രക്കാരെയും അദ്ദേഹം മറികടക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ച് ഇത്തരത്തില്‍ ട്രാഫിക് ബ്ലോക്കില്‍ കിടക്കുമ്പോള്‍ സാധനങ്ങള്‍ വാങ്ങി ഓടിപ്പോയി വണ്ടി എടുക്കുന്നത് വളരെ സാധാരണമായ ഒന്നാണെന്ന് കാഴ്ചക്കാരന് വ്യക്തമാകും. ട്രാഫിക് സിംഗ്നലില്‍പ്പെട്ട് കിടക്കുന്നതിന്‍റെ യാതൊരു ആശങ്കയും അദ്ദേഹത്തിന്‍റെ മുഖത്തില്ല.

'ഭാരതത്തിന്‍ ശാസ്ത്ര ശക്തി... തെയ് തെയ് തക തെയ് തെയ് തോം'; വൈറലായി നീലംപേരൂർ പടയണിയിലെ ചന്ദ്രയാൻ കോലം !

യാത്രക്കാരുടെ ലഗേജില്‍ നിന്നും പണം മോഷ്ടിക്കുന്ന എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥന്‍റെ സിസിടിവി ദൃശ്യം വൈറല്‍ !

Mask എന്ന പേരിലുള്ള ഒരു എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. "ഇതാണ് ഞങ്ങള്‍ പറയുന്ന ടൈം മാനേജ്മെന്‍റ്" എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവച്ചത്. വീഡിയില്‍ 'റൂള്‍ നമ്പര്‍ 5:  ട്രാഫിക്കും സിഗ്നലുകളും അവഗണിക്കുക.. നിങ്ങളുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക." എന്ന് എഴുതി ചേര്‍ത്തിരിക്കുന്നു. ഇമേജിന്‍ ഡ്രാഗണ്‍സിന്‍റെ 'ബോണ്‍സ്' എന്ന മ്യൂസിക് വീഡിയോയിലെ പാട്ടാണ് വീഡിയോയ്ക്ക് ഒപ്പം ചേര്‍ത്തിരിക്കുന്നത്. വീഡിയോ മണിക്കൂറുകള്‍ക്കകം  മുപ്പത്തിയൊന്നായിരത്തിലേറെ പേരാണ് കണ്ടത്. 'ഹെവി ഡ്രൈവര്‍' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിപ്പെഴുതിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

Follow Us:
Download App:
  • android
  • ios