കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ട ഒരു വീഡിയോ വനത്തിലേക്കുള്ള മനുഷ്യരുടെ സന്ദര്‍ശനങ്ങളെ ചോദ്യം ചെയ്യുന്നതിന് കാരണമായി.

ലോകത്തിലെ ഏതാണ്ടെല്ലാ രാജ്യങ്ങളും തങ്ങളുടെ ദേശീയ പാര്‍ക്കുകളില്‍ ജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കുന്നുണ്ട്. വനത്തെയും വന്യജീവികളെയും അറിയുന്നതിനൊപ്പം വനവും വന്യമൃഗങ്ങളും നിലനില്‍ക്കേണ്ടതിനെ കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് നിശ്ചിത തുക പ്രവേശന ഫീസ് വാങ്ങിക്കൊണ്ട് ജനങ്ങളെ ദേശീയ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ട ഒരു വീഡിയോ വനത്തിലേക്കുള്ള മനുഷ്യരുടെ സന്ദര്‍ശനങ്ങളെ ചോദ്യം ചെയ്യുന്നതിന് കാരണമായി.

പ്രവീണ്‍ കസ്വാന്‍ ഐഎഫ്എസ് തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ട് വഴിയാണ് വീഡിയോ പങ്കുവച്ചത്. ഒറ്റ ദിവസം കൊണ്ട് വീഡിയോ നാല് ലക്ഷത്തിന് മേലെ ആളുകള്‍ കണ്ടു കഴിഞ്ഞു. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി, 'വാട്സാപ്പില്‍ ലഭിച്ച ഏതോ ഒരു ടൈഗര്‍ സഫാരി വീഡിയോ. കടുവ എന്തായിരിക്കും ചിന്തിക്കുന്നത്?' വീഡിയോയില്‍ ഒരു മലഞ്ചെരുവിലൂടെ വലിയ ട്രക്കുകളില്‍ ആളുകള്‍ കുത്തിനിറച്ച് നില്‍ക്കുന്നത് കാണാം. റോഡിന്‍റെ മുന്നിലും പിന്നിലുമായി ഇത്തരം നിരവധി ട്രക്കുകള്‍ പതുക്കെ നീങ്ങുന്നു. ഇതിനിടെയില്‍ ഒരു കടുവ വളരെ ശാന്തനായി നടക്കുന്നു. ട്രക്കിലുള്ള ആളുകള്‍ പരസ്പരം ശബ്ദങ്ങള്‍ ഉണ്ടാക്കുകയും സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് കാണാം. വീഡിയോയില്‍ ഉടനീളം ആളുകളുടെ ശബ്ദവും ഉയര്‍ന്നു കേള്‍ക്കാം. എന്നാല്‍ തനിക്ക് ചുറ്റും നടക്കുന്നതിനെ തീരെ പരിഗണിക്കാതെ കടുവ പതുക്കെ നടന്ന് നീങ്ങുന്നു. 

ധ്രുവ, പർവത ഹിമാനികൾ ഉരുകും, ആമസോൺ മഴക്കാടുകൾക്ക് ഇനിയും 'പിടിച്ച് നിൽക്കാൻ' കഴിയില്ലെന്നും ഗവേഷകർ !

Scroll to load tweet…

'കർമ്മഫലം' നന്നാവാന്‍ നദിയില്‍ ഭക്ഷ്യവസ്തുക്കളൊഴുക്കിയ യുവതികളെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ !

കാടുകളില്‍ സന്ദര്‍ശനത്തിന് പോകുമ്പോള്‍ വനപാലകര്‍ നമ്മുക്ക് തരുന്ന ആദ്യ നിര്‍ദ്ദേശങ്ങളിലൊന്ന് 'വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ശബ്ദമുണ്ടാക്കരുത്' എന്നതാണ്. എന്നാല്‍ വീഡിയോയില്‍ അത്തരം ഒരു നിര്‍ദ്ദേവും പാലിക്കപ്പെട്ടിട്ടില്ലെന്ന് കാണാം. വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ നിരവധി പേരാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഒരു ഉപയോക്താവ് ചോദിച്ചത്, 'ഇതെങ്ങനെ അനുവദിക്കും? ഇത് തികച്ചും നിയമവിരുദ്ധമാണ്. കടുവകള്‍ വിനോദത്തിനല്ല. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് അവ നിലനില്‍ക്കില്ല. ഈ ചിത്രം എവിടെ നിന്നാണ്? ഇത് തടയാന്‍ എന്താണ് ചെയ്യുന്നത്? ഏറെ ഗൗരവമുള്ളതാണിത്.' എന്നായിരുന്നു. 

'സൈക്കോ ഷമ്മി'; ഭാര്യ തന്നെയല്ലാതെ ആരെയും കാണരുത്, വീടിന് പുറത്ത് പോകരുത്, ജോലി വേണ്ട; ഒടുവില്‍ ഇടപെട്ട് കോടതി