Asianet News MalayalamAsianet News Malayalam

പാട്ടിനിടെ തെരുവ് ഗായകന്‍റെ പിയാനോ അടിച്ച് തകർത്ത് പണം മോഷ്ടിച്ച് യുവതി; വൈറലായി വീഡിയോ !

ചുറ്റുമുള്ളവര്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കുന്നതിനിടെ യുവതി, ആന്‍ഡ്രൂവിന് ലഭിച്ച ടിപ്പ് എടുത്ത് കൊണ്ട് സ്ഥലം വിടുന്നതും വീഡിയോയില്‍ കാണാം. 

video of Woman smashes street singers piano and steals money went Viral bkg
Author
First Published Sep 29, 2023, 3:54 PM IST


ദ്യപിച്ചെത്തിയ യുവതി തെരുവ് ഗായകനെ ആക്രമിച്ചു. അമേരിക്കയിലെ ജോർജിയയിലാണ് സംഭവം. നഗരത്തിൽ കലാപ്രകടനം നടത്തുന്നതിനിടയിലാണ് തെരുവ് ഗായകന് നേരെ യുവതിയുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. തെരുവ് കലാകാരന്‍റെ പിയാനോ തട്ടിയിട്ട് തകർക്കുകയും അയാൾക്ക് ലഭിച്ച പണം യുവതി കൈക്കലാക്കുകയുമായിരുന്നു.  സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ആൻഡ്രൂ എന്ന തെരുവ് കലാകാരന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇയാൾ തെരുവിൽ ബില്ലി ജോയലിന്‍റെ "പിയാനോ മാൻ" എന്ന ഗാനം അവതരിപ്പിക്കുന്നതിനിടയിലാണ്  മദ്യപിച്ചെത്തിയ യുവതിയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. 

ആൻഡ്രൂ  പിയാനോ വായിച്ച് പാടുന്നതിനിടെ മൂന്നാല് പേര്‍ പാട്ട് കേള്‍ക്കാനായി അദ്ദേഹത്തിന്‍റെ മുന്നില്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ ഒരു സ്ത്രീ വന്ന് ആദ്യം പിയാനോയില്‍ ശക്തമായി അമര്‍ത്തുന്നു. ഉടനെ തന്നെ ഇവര്‍ അവിടെ നിന്നും പോകുന്നു. കുറച്ച് കഴിഞ്ഞ് ഇവര്‍ തിരിച്ചെത്തുകയും വീണ്ടും പിയാനോയില്‍ ശക്തമായി അമര്‍ത്തുന്നു. ഈ സമയം സ്റ്റാന്‍റില്‍ നിന്നും തെന്നിപ്പോയ പിയാനോ താഴെ വീഴുന്നു. ചുറ്റുമുള്ളവര്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കുന്നതിനിടെ യുവതി, ആന്‍ഡ്രൂവിന് ലഭിച്ച ടിപ്പ് എടുത്ത് കൊണ്ട് സ്ഥലം വിടുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ, മറ്റുള്ളവര്‍ താഴെ വീണ നാണയത്തുട്ടുകള്‍ എടുത്ത് ആന്‍ഡ്രുവിനെ എല്‍പ്പിക്കുന്നു. ഈ സമയം ആന്‍ഡ്രു തന്‍റെ പിയാനോ എടുക്കുന്നതും വീഡിയോയില്‍ കാണാം. 

'ശവസംസ്കാര ചടങ്ങു'കൾ പ്രമേയമാക്കിയ ഗര്‍ഭകാല ഫോട്ടോഷൂട്ടിന് അഭിനന്ദന പ്രവാഹം !

മഴയ്ക്കൊപ്പം പ്ലാസ്റ്റിക്കും പെയ്യുമോ?; മേഘങ്ങളിലും വായുവിലും മൈക്രോപ്ലാസ്റ്റിക്സ് സ്ഥിരീകരിച്ച് ശാസ്ത്രജ്ഞർ

തന്‍റെ കലാ ജീവിതത്തിലുണ്ടായ ആദ്യത്തെ ഏറ്റവും മോശമായ അനുഭവമാണ് ഇതെന്നും സഹായിച്ചവരോട് നന്ദിയുണ്ടെന്നും അദ്ദേഹം പറയുന്നതും വീഡിയോയിൽ കേൾക്കാം. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ആക്രമണം നടത്തിയ യുവതിക്കെതിരെ വലിയ വിമർശനമാണ് സമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. യുവതിയെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തോടൊപ്പം തന്നെ ശാന്തത കൈ വിടാതെ തനിക്ക് നേരെ ഉണ്ടായ ആക്രമണത്തെ നേരിട്ട് തെരുവു കലാകാരനെ അഭിനന്ദിക്കാനും സാമൂഹിക മാധ്യമ ഉപഭോക്താക്കൾ മറന്നില്ല. ആക്രമണം നടത്തിയ യുവതിയെ തിരിച്ചറിഞ്ഞെന്ന് TMZ റിപ്പോർട്ട് ചെയ്തു. ഷൗണ്ടേ ഹേർഡ് എന്നറിയപ്പെടുന്ന ഈ യുവതി തന്‍റെ പ്രവർത്തികൾക്ക് ക്ഷമാപണം നടത്തുകയും സംഗീതജ്ഞനോട് വ്യക്തിപരമായി മാപ്പ് പറയുകയും ചെയ്തെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയായിരുന്നു യുവതിയുടെ ക്ഷമാപണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios