സഹായം തേടി ലിലി അയല്‍ക്കാരന്‍റെ വീട്ടില്‍ ചെല്ലുമ്പോഴും മേസി കയോട്ടിയുമായി പൊരിഞ്ഞ പോരാട്ടത്തിലാണ്. ഏതായാലും ആ സമയത്ത് ഒരു അയല്‍ക്കാരനെത്തി കൊയോട്ടിയെ ഓടിച്ചുവിട്ടു. പക്ഷേ, മേസിക്ക് കാര്യമായി പരിക്ക് പറ്റി. 

വളരെയധികം സ്നേഹവും നന്ദിയും പ്രകടിപ്പിക്കുന്ന മൃഗമാണ് നായ. അങ്ങനെയൊരു നായയുടെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. 10 വയസുള്ള ഒരു യോർക്ക്ഷയർ ടെറിയറാണ് വീഡിയോയില്‍. ഇപ്പോള്‍ തന്നെ സാമൂഹിക മാധ്യമങ്ങളവളെ വാനോളം പുകഴ്ത്തുന്നു. ടൊറൊന്‍റോയിലാണ് സംഭവം. മേസി സ്പ്രങ് എന്നാണ് ഈ ധീരയായ നായയുടെ പേര്. 

ഉടമയായ പത്തുവയസുകാരി ലിലി ക്വാനിനെ ഒരു കയോട്ടി ഓടിക്കുകയാണ്. ലിലി ഉറക്കെ അലറിവിളിച്ച് ഓടുന്നത് കാണാം. കയോട്ടി അവളെ പിന്തുടരുകയാണ്. എന്നാല്‍ മേസി വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. തന്നേക്കാള്‍ എത്രയോ ഇരട്ടി വലിപ്പമുള്ള കയോട്ടിയെ ചെറുക്കുകയാണവള്‍. തന്‍റെ ഉടമയെ രക്ഷിക്കുന്നതിനായി കഠിനപ്രയത്നം ചെയ്യുന്ന മേസിയുടെ വീഡിയോ അയല്‍ക്കാരന്‍റെ സിസിടിവി ക്യാമറയിലാണ് പതിഞ്ഞത്. സഹായം തേടി ലിലി അയല്‍ക്കാരന്‍റെ വീട്ടില്‍ ചെല്ലുമ്പോഴും മേസി കയോട്ടിയുമായി പൊരിഞ്ഞ പോരാട്ടത്തിലാണ്. ഏതായാലും ആ സമയത്ത് ഒരു അയല്‍ക്കാരനെത്തി കൊയോട്ടിയെ ഓടിച്ചുവിട്ടു. പക്ഷേ, മേസിക്ക് കാര്യമായി പരിക്ക് പറ്റി. 

മേസിയില്ലായിരുന്നു എങ്കില്‍ താനെന്ത് ചെയ്യുമായിരുന്നു എന്ന് ലിലിക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. അവള്‍ അഭയത്തിനായി പല വാതിലുകളും മുട്ടി ഒടുവിലാണ് ഒരു വാതില്‍ അവള്‍ക്ക് മുന്നില്‍ തുറന്നത്. ഏതായാലും സാമൂഹികമാധ്യമങ്ങള്‍ മേസിയുടെ ധൈര്യത്തേയും സ്നേഹത്തേയും വാനോളം പുകഴ്ത്തുന്നു. 

വീഡിയോ കാണാം: 

YouTube video player