ലണ്ടന്‍ നഗരത്തില്‍ പുതുതായി തുറന്ന റെസ്റ്റോറന്‍രില്‍ ബീഫ് വിഭവങ്ങള്‍ വിളമ്പി എന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 


ഇംഗ്ലണ്ടിലെ ഷെഫീൽഡിലെ ഒരു റെസ്റ്റോറന്‍റിനുള്ളിലെ സംഘട്ടനം സമൂഹ മാധ്യമ ഉപയോക്താക്കളില്‍ ഭയമുണ്ടാക്കി. ഒരു കൂട്ടം ആളുകൾ റെസ്റ്റോറന്‍റില്‍ കയറി കൗണ്ടറിന് പിന്നിൽ ഇരുക്കുകയായിരുന്ന റെസ്റ്റോറന്‍റ് ജീവനക്കാർക്ക് നേരെ കൈയില്‍ കിട്ടിയത് എടുത്ത് എറിയുകയും അസഭ്യം പറയുന്നതും വീഡിയോയില്‍ കാണാം. അബ്ബാസിൻ ഡൈനർ റെസ്റ്റോറന്‍റിലെ മെനുവിൽ ബീഫ് വിഭവങ്ങള്‍ ഉൾപ്പെടുത്തിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘട്ടനത്തിലേക്ക് നീങ്ങിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 

അതേസമയം നിരവധി സമൂഹ മാധ്യമ അക്കൌണ്ടുകൾ, ഇന്ത്യക്കാരായ ഒരു കൂട്ടം ഹിന്ദുക്കളാണ് ബീഫ് വിഭവങ്ങളെ ചൊല്ലി റെസ്റ്റോറന്‍റ് ആക്രമിച്ചതെന്ന് ആരോപിച്ച് രംഗത്തെത്തിയത്, ട്വിറ്ററില്‍ വലിയ തോതിലുള്ള ചര്‍ച്ചകൾക്ക് തുടക്കം കുറിച്ചു. റെസ്റ്റോറന്‍റിന് പുറത്ത് നിന്ന് ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. മൂന്നാല് യുവാക്കൾ ചേര്‍ന്ന് റെസ്റ്റോറന്‍റ് ജീവിക്കാര്‍ക്ക് നേരെ കൈയില്‍ കിട്ടിയ സാധനങ്ങള്‍ എടുത്തെറിയുന്നതും അസഭ്യം വിളിക്കുന്നതും കേള്‍ക്കാം. ഈ സമയം ഒരു റെസ്റ്റോറന്‍റ് ജീവനക്കാരനെത്തി കൂട്ടത്തിലെ ഒരാളെ പിടികൂടി മുഖത്തിന് തന്നെ ഇടിക്കുന്നതും വീഡിയോയില്‍ കാണാം. 

മോഷ്ടിക്കാൻ കയറിയെങ്കിലും വില പിടിപ്പുള്ളതൊന്നും ലഭിച്ചില്ല, ഒടുവില്‍ യുവതിയെ 'ചുംബിച്ച്' കള്ളന്‍ കടന്നു

Scroll to load tweet…

ഡ്രൈവർക്ക് നൽകിയത് 'മനോരഞ്ജൻ ബാങ്കി'ന്‍റെ 500 -ന്‍റെ നോട്ട്; 'പെട്ട് പോയെന്ന' ടൂറിസ്റ്റിന്‍റെ കുറിപ്പ് വൈറൽ

ബീഫിനെ ചൊല്ലിയാണ് തര്‍ക്കമെന്ന് ചിലര്‍ പറയുന്നത് വീഡിയോയില്‍ കേൾക്കാം. എന്നാല്‍, മറ്റ് ചിലര്‍ അതല്ല പ്രശ്നമെന്നും മറ്റെന്തോ ആണെന്നും പറയുന്നു. സംഭവത്തിന് ശേഷം പൊലീസ് അന്വേഷണം ആരംഭിച്ചതായും അക്രമികളെ അറസ്റ്റ് ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അതേസമയം റെസ്റ്റോറന്‍റിനുണ്ടായ കേടുപാടുകൾ തീര്‍ക്കാന്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉടമ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. .

കഴിഞ്ഞ ദിവസങ്ങളിലാണ് വീഡിയോ എക്സില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും വൈറലാവുകയും ചെയ്തത്. എന്നാല്‍ സംഭവം കഴിഞ്ഞ ഓഗസ്റ്റില്‍ നടന്നതാണെന്ന് ദി സ്റ്റാർ റിപ്പോർട്ട് ചെയ്തു. സൗത്ത് യോർക്ക്ഷെയര്‍ പോലീസ് പരിധിയിലാണ് സംഭവം നടന്നത്. അക്രമികൾ റെസ്റ്റോറന്‍റിന്‍റെ വാതിലുകൾക്കും ജനാലകൾക്കും കേടുപാടുകൾ വരുത്തി. കദേശം 2,000 പൗണ്ടിന്‍റെ ( 2 ലക്ഷം രൂപ) നാശനഷ്ടങ്ങളാണ് ഉടമ അവകാശപ്പെട്ടത്. ആര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിരുന്നില്ല. അക്രമത്തിന് മാസങ്ങള്‍ക്ക് മുമ്പ് തുറന്ന റെസ്റ്റോറന്‍റില്‍ ഗ്രിൽഡ് ചിക്കൻ, ആട്ടിറച്ചി, പിസ്സ, ബർഗറുകൾ, കബാബുകൾ, മറ്റ് നോൺ-വെജിറ്റേറിയൻ വിഭവങ്ങൾ എന്നിവ വിളമ്പിയിരുന്നു. സംഭവത്തിൽ പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. 

പ്രത്യേക പുകവലി കേന്ദ്രം തുറന്ന് ശ്രീനഗർ വിമാനത്താവളം; 'വിഡ്ഢികൾ' എന്ന് വിമർശിച്ച് സോഷ്യല്‍ മീഡിയ