പാതിരാത്രിയിൽ ഹൈവേയിൽ ബൈക്ക് സ്റ്റണ്ട് നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടായി. സ്റ്റണ്ട് നടത്തിയ ബൈക്കും പിന്നാലെ വന്ന മറ്റൊരു ബൈക്കും കൂട്ടിയിടിച്ച് ഒരു യുവതിയടക്കം നാല് പേർക്ക് പരിക്കേറ്റു.  

പാതിരാത്രിയില്‍ ഹൈവേയിൽ സ്റ്റണ്ട് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറ്റൊരു ബൈക്കുമായി ​കൂട്ടിയിടിച്ചു. അപകടത്തിൽ ഇരു ബൈക്കുകളിലുമായി സഞ്ചരിച്ച ഒരു യുവതി അടക്കം നാല് പേർക്ക് പരിക്ക്. സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സേഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഞെട്ടിക്കുന്ന അപകടം

വീഡിയോയിൽ സ്റ്റണ്ട് നടത്തുന്ന ബൈക്കിൽ ഒരു യുവാവും യുവതിയും അമിത വേഗതയില്‍ പോകുന്നത് കാണാം. അവർക്ക് ചുറ്റുമായി മറ്റ് ബൈക്കുകളിൽ ഏതാനും പേരുമുണ്ട്. ചിലര്‍ സ്റ്റണ്ടിന്‍റെ ഭാഗമാണെങ്കില്‍ മറ്റ് ചിലര്‍ സ്റ്റണ്ട് ദൃശ്യങ്ങൾ പകർത്തുന്നതും കാണാം. ഇവരാരും ഹെൽമെറ്റോ മറ്റ് സുരക്ഷാ മുൻകരുതലുകളോ സ്വീകരിച്ചിട്ടില്ലെന്നും വ്യക്തം. ബൈക്കിൻ മുൻചക്രം ഉയർത്തി അതിവേ​ഗത്തിൽ മുന്നോട്ട് നീങ്ങുന്നതിനിടെയില്‍ യുവതിയും യുവാവുമുള്ള ബൈക്കിന് നിയന്ത്രണം നഷ്ടപ്പെടുന്നു. പിന്നാലെ ബൈക്ക് മറിഞ്ഞ് ഇരുവരും റോഡിലേക്ക് വീഴുന്നു.

രണ്ടാമത്തെ ബൈക്കും

പക്ഷേ അപകടം അവിടം കൊണ്ട് അവസാനിച്ചില്ല. തൊട്ടു പിന്നാലെ വന്ന മറ്റൗരു ബൈക്ക് ആദ്യം അപകടത്തിൽ പെട്ട ബൈക്കിലും പിന്നാലെ യുവതിയുടെ കാലിലടെ കയറുന്ന ബൈക്ക് മറിയുന്നു. ഈ ഇടിയിൽ രണ്ടാമത്തെ ബൈക്കിലെ യാത്രക്കാർ റോഡിലേക്ക് തെറിച്ചു വീഴുന്നതും അല്പ ദൂരം ഉണ്ട് മാറുന്നതും വീഡിയോയില്‍ കാണാം. രണ്ട് പേർക്ക് കാര്യമായ പരിക്കുൾ റിപ്പോര്‍ട്ട് ചെയ്തു.

Scroll to load tweet…

രൂക്ഷ വിമർശനവുമായി നെറ്റിസെന്‍സ്

പൊതുനിരത്തിലെ അശ്രദ്ധമായ പെരുമാറ്റം എത്രത്തോളം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിന്‍റെ വ്യക്തമായ ഓർമ്മപ്പെടുത്തലാണ് ഈ സംഭവം. വെറുമൊരു സാഹസിക പ്രകടനമായി തുടങ്ങിയത്, നിമിഷങ്ങൾക്കകം നിയന്ത്രണം നഷ്ടപ്പെട്ട അപകടകരമായ ഒരു പ്രവൃത്തിയായി മാറുന്നത് വീഡിയോയില്‍ കാണാം. ഈ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെടുകയും, സ്വന്തം സുരക്ഷയെ കുറിച്ചോ മറ്റ് യാത്രക്കാരെ കുറിച്ചോ യാതൊരു ശ്രദ്ധയുമില്ലാത്തയുള്ള ഇത്തരം സ്റ്റണ്ടുകൾക്കെതിരെയും രൂക്ഷമായ ഭാഷയിലാണ് വിമ‍ശനം ഉയർ‍ന്നത്. ഇത്തരം പ്രകടനങ്ങൾ സ്വന്തം ജീവൻ മാത്രമല്ല, അവിടെയെത്തുന്ന നിരപരാധികളായ മറ്റ് യാത്രക്കാരുടെയും ജീവൻ അപകടത്തിലാക്കുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം അശ്രദ്ധപൂർവമായ പ്രകടനങ്ങൾ നടത്തുന്നവർ സർട്ടിഫൈഡ് മണ്ടന്മാരാണെന്നായിരുന്നു നിരവധി പേര്‍ അഭിപ്രായപ്പെട്ടത്.