ദിൽ ചാഹ്താ ഹേ എന്ന സിനിമയിലെ പാട്ടിന് മകളെ നെഞ്ചോട് ചേർത്ത് നൃത്തം ചെയ്യുന്ന അക്ഷയ് പാലിവാൾ എന്ന അച്ഛന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് പിന്നാലെ, അമ്മയും മകളുമൊത്തുള്ള നൃത്ത വീഡിയോകളും ശ്രദ്ധ നേടി. ലളിതമായ നൃത്തച്ചുവടുകളും പാട്ടുകളുടെ തിരഞ്ഞെടുപ്പുമാണ് ഇവരുടെ വീഡിയോകളെ ജനപ്രിയമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുട്ടികളുടെ പ്രത്യേകിച്ചും ചെറിയ കുട്ടികളുടെ മാനറിസങ്ങളും കുസ‍ൃതികളും ഏവരുടെയും ശ്രദ്ധ ആകർഷിക്കാറുണ്ട്. അതുകൊണ്ട് തന്നെ കുട്ടികളുടെ വീഡിയോകൾക്ക് സമൂഹ മാധ്യമങ്ങളിൽ വലയി കാഴ്ചക്കാരുണ്ട്. ഏറ്റവും ഒടുവിലായി തന്‍റെ മകളെ നെഞ്ചോട് ചേർത്ത് വച്ച് നൃത്തം ചെയ്യുന്ന ഒരാളുടെ വീഡിയോയായിരുന്നു വൈറലായത്. 2001 -ൽ പുറത്തിറങ്ങിയ ദിൽ ചാഹ്താ ഹേ എന്ന സിനിമയിലെ വോ ലഡ്കി ഹേ കഹാൻ എന്ന പാട്ടിന്‍റെ പശ്ചാത്തലത്തിലായിരുന്നു നൃത്തം.

അച്ഛന്‍റെ നൃത്തം ആസ്വദിച്ച് മകൾ

അച്ഛന്‍റെ നൃത്തം മകൾ ഏറെ ആസ്വദിക്കുന്നു. നൃത്തത്തിനിടെ അവൾ ആവേശപൂർവ്വം ശബ്ദങ്ങളുണ്ടാക്കുന്നതും കേൾക്കാം. അക്ഷയ് പാലിവാൾ എന്ന യുവാവാണ് തന്‍റെ മകളോടൊപ്പമുള്ള വീഡിയോലിറ്റിൽ_മഞ്ച്കിൻ28 എന്ന ഇന്‍സ്റ്റാഗ്രാം പേജിൽ പങ്കുവച്ചത്. അച്ഛന്‍റെയും മകളുടെയും ക്യൂട്ട് വീഡിയോ വൈറലായി. 23 ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. നിരവധി പേർ അച്ഛനെയും മകളെയും അഭിനന്ദിക്കാനെത്തി. താങ്കളുടെ മൂവ്മെന്‍റ് വളരെ ക്യൂട്ടാണെന്നും അത് എഐ ആണോയെന്ന് എനിക്കാദ്യം തോന്നിയെന്നുമായിരുന്നു ഒരാൾ വീഡിയോയ്ക്ക് താഴെ കുറിച്ചത്. എനിക്കും ഈ പാക്കേജ് വേണമെന്നായിരുന്നു മറ്റൊരു കുറിപ്പ്. പൂക്കിയെന്നും പൂക്കി ഡാഡ് എന്നും കുറിച്ചവരും കുറവല്ല. ഇന്നത്തെ ദിവസം ബൂസ്റ്റായെന്നായിരുന്നു മറ്റൊരു കുറിപ്പ്.

View post on Instagram

അച്തൻ മാത്രമല്ല, അമ്മയും

View post on Instagram

വീഡിയോ വൈറലായതിന് പിന്നാലെ . അക്ഷയ് പാലിവാളിന്‍റെ ഭാര്യയും മകളുമുള്ള ഡാൻസിംഗ് വീഡിയോകളും ഏറെ ശ്രദ്ധനേടി. പ്രസിദ്ധമായ സിനിമാ പാട്ടുകളും ആൽമങ്ങളുമാണ് ഇരുവരും വീഡിയോയ്ക്കായി തെരഞ്ഞെടുക്കുന്നത്. ചിലർ ഈ പാട്ട് തെരഞ്ഞെടുപ്പിനെ അഭിനന്ദിച്ച് രംഗത്തെത്തി. വളരെ ലളിതമായ മൂവ്മെന്‍റുകളാണെന്നും ആർ‍ക്കും അനുകരിക്കാൻ കഴിയുന്നവയാണെന്നും മറ്റ് ചിലർ കുറിച്ചു. സൂപ്പർ കൂൾ ഡാഡ് ഈസ് ബാക്ക് എന്നായിരുന്നു ഒരു കുറിപ്പ്.