ഇല്ലിനോയിസിലെ ഒരു റെസ്റ്റോറന്‍റില്‍ നിന്നും ഭക്ഷണം കഴിച്ച ഒരു യുവാവിനോട് കടയുടമ ടിപ്പ് ആവശ്യപ്പെട്ടതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയർന്നത്. 


രു ഭക്ഷണ ശാലയിൽ വച്ച് സൌഹാര്‍ദ്ദപൂര്‍വ്വമായ ഒരന്തരീക്ഷത്തില്‍ നല്ല ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോൾ, വയറും മനസും നിറഞ്ഞ സന്തോഷത്തില്‍ ഭക്ഷണം വിളമ്പിയ വെയ്റ്റര്‍ക്ക് ടിപ്പ് നല്‍കുകയെന്നത് യൂറോപ്യന്‍ സംസ്കാരത്തിന്‍റെ ഭാഗമാണ്. ലോകം മുഴുവനും യൂറോപ്യന്മാര്‍ വ്യാപിച്ചപ്പോൾ രാഷ്ട്രീയത്തോടൊപ്പം സംസ്കാരവും പകര്‍ന്നു. എന്നാല്‍, കാലം മാറി. കഥ മാറി. ലോകം ഇന്ന് പ്രശ്ന സങ്കീര്‍ണ്ണമായൊരു കാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ജോലി സ്ഥിരത, വീട് എന്നിവയൊക്കെ പുതുതലമുറയ്ക്ക് സ്വപ്നമായി മാറുകയാണോ എന്ന സംശയത്തിലാണ്. ലോകത്തെ സാമ്പത്തിക സ്ഥിതയിലുണ്ടായ വലിയ ഇടിവാണ് കാരണം. സ്വാഭാവികമായും അതിന്‍റെ പ്രതിഫലനം ജീവിതത്തിലെ ഏറ്റവും താഴെ തട്ടിലും കാണാം. 

കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ഇത്തരമൊരു വിഷയമായിരുന്നു കൈകാര്യം ചെയ്തത്. വീടില്ലാത്ത ബോഡിബിൽഡറായ ഒരാൾ, ഇല്ലിനോയിസിലെ ഒരു റെസ്റ്റോറന്‍റില്‍ നിന്നും 17 ഡോളറിന്‍റെ ഭക്ഷണം കഴിച്ച് ടാക്സടക്കം 19.89 ഡോളര്‍ ബില്ല് വന്നപ്പോൾ 20 ഡോളര്‍ വച്ചിട്ടിറങ്ങിയെന്നും എന്നാല്‍, റെസ്റ്റോറന്‍റ് ഉടമ പിന്നാലെ വന്ന് ടിപ്പ് ആവശ്യപ്പെട്ടെന്നും പറഞ്ഞായിരുന്നു വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. അതായത് കഴിച്ച ഭക്ഷണത്തിന്‍റെ 18 ശതമാനം ടിപ്പ് അദ്ദേഹം ആവശ്യപ്പെട്ടെന്നും വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. ഇവാൻസ്റ്റണിലെ റാമെൻ ഷോപ്പ് ടേബിൾ ടു സ്റ്റിക്സിലെ കെന്നി ചൗ എന്നയാളാണ് കടയുടമയെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Watch Video:കൈവശം ഇന്ത്യൻ വോട്ടർ ഐഡി, ആധാർ, റേഷൻ കാർഡുകളെന്ന് പാക് പൌരൻ; വീഡിയോ വൈറല്‍

View post on Instagram

Watch Video:  ദോശ സാരി, ഇഡ്ഡലി ഷർട്ട്, പാനി പുരി വാച്ച്... സോഷ്യൽ മീഡിയയിൽ തരംഗമായി എഐയുടെ 'ഭക്ഷണ വസ്ത്രങ്ങൾ'!

വീഡിയോയില്‍ ഒരു യുവാവ്. ടീഷർട്ട് ധരിച്ചെത്തിയ ചൈനീസ് വംശജനായ കട ഉടമയോട് നിങ്ങളെന്തിനാണ് എന്ന പിന്തുടരുന്നതെന്നും കഴിച്ച ഭക്ഷണത്തിന്‍റെ ബില്ല് ഞാന്‍ തീര്‍ത്തതല്ലേയെന്നും ചോദിക്കുന്നത് കേൾക്കാം. എന്നാല്‍, ഈ സമയമൊക്കെ മറ്റേയാളെ പ്രകോപിതനാക്കാനായി കട ഉടമ അടുത്തേക്ക് വരികയാണ് ചെയ്യുന്നത്. അയാൾ പിന്മാറാന്‍ തയ്യാറായിരുന്നില്ല. 
വീഡിയോ വൈറലായതോടെ കടയുടമയ്ക്കെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു സമൂഹ മാധ്യമത്തില്‍ പ്രതികരണങ്ങൾ വന്നത്. ടിപ്പ് എന്നത് എന്ന് മുതലാണ് കട ഉടമയുടെ അവകാശമായി മാറിയതെന്ന് ചിലര്‍ ചോദിച്ചു. മറ്റ് ചിലര്‍ അദ്ദേഹത്തിന്‍റെ കട ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനവുമായി രംഗത്തെത്തി. ഇതോടെ നിരവധി പേര്‍ കടയ്ക്കെതിരെ മോശം റിവ്യൂവുമായി രംഗത്തെത്തി. ഉടനെ തന്നെ തന്‍റെ ബിസിനസിന് തിരിച്ചടി നേരിടുമെന്ന് മനസിലായ കട ഉടമ കെന്നി ചൗ ക്ഷമാപണവുമായി രംഗത്തെത്തി. ആ സമയം തനിക്ക് സംയമനത്തോടെ പെരുമാറാന്‍ കഴിഞ്ഞില്ലെന്നും താന്‍ ബഹുമാനത്തിന്‍റെയും മാന്യതയുടെയും അതിർവരമ്പുകളെ ഓർത്തില്ലെന്നും അയാൾ പറഞ്ഞു. ഒപ്പം യുവാവിന് ഭക്ഷണവും ക്ഷമാപണ കുറിപ്പും കൈമാറാന്‍ ആഗ്രഹിക്കുന്നുവെന്നും അയാൾ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം വിഷയത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Read more:'ഇന്ത്യ, പാകിസ്ഥാൽ, ബംഗ്ലാദേശ് സഹോദരന്മാർ ഡിസ്കൌണ്ട് ചോദിക്കരുത്'; തുർക്കിയിൽ നിന്നുള്ള വീഡിയോ വൈറൽ