ഇന്ത്യൻ ദമ്പതികളായ മേഘയും ശുഭവും തങ്ങളുടെ 15 ദിവസത്തെ യൂറോപ്പ് യാത്രയുടെ ബഡ്ജറ്റ് വെളിപ്പെടുത്തി. മൂന്നംഗ കുടുംബത്തിന് ആകെ 6.85 ലക്ഷം രൂപ ചെലവായപ്പോൾ, ഭക്ഷണത്തിന് മാത്രം ഏകദേശം രണ്ട് ലക്ഷം രൂപയായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യാത്ര പോകാൻ ഇഷ്ടപ്പെടുന്നവരുടെയും യൂറോപ്പ് സ്വപ്നം കാണുന്നവരെയും അത്ഭുതപ്പെടുത്തി ഒരു യാത്രാ ബഡ്ജറ്റ് കണക്കുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ദമ്പതികൾ. 2026 -ലെ തങ്ങളുടെ 15 ദിവസത്തെ വേനൽക്കാല യൂറോപ്പ് യാത്രയ്ക്ക് ആകെ എത്ര രൂപ ചെലവായി എന്ന് കൃത്യമായ കണക്കുകൾ സഹിതം ഇൻസ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് മേഘയും ശുഭവും. മൂന്ന് പേരടങ്ങുന്ന ഇവരുടെ കുടുംബത്തിന് ആകെ 6.85 ലക്ഷം രൂപയാണ് ചെലവായത്. ഇതിൽ വിമാന ടിക്കറ്റും താമസ സൗകര്യവും കഴിഞ്ഞാൽ സമൂഹ മാധ്യമ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ഞെട്ടിച്ചത് ഇവരുടെ ഭക്ഷണ ബില്ലാണ്. അത് മാത്രം ഏതാണ്ട് രണ്ട് ലക്ഷത്തിനടുത്താണ് വന്നിരിക്കുന്നത്!

വമ്പൻ ചെലവുമായി ഒരു യൂറോപ്യൻ യാത്ര

ആംസ്റ്റർഡാം, ബെൽജിയം, ഇറ്റലി എന്നീ രാജ്യങ്ങളാണ് ഇവർ സന്ദർശിച്ചത്. ഈ യാത്രയ്ക്ക് ആകെ 6.85 ലക്ഷം രൂപ ചെലവായെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഇതിൽ ആളുകളെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് ഇവരുടെ ഭക്ഷണ ബില്ലാണ്. ഭക്ഷണത്തിന് മാത്രം 1.85 ലക്ഷം രൂപയാണ് ഇവർക്ക് ചെലവായത്!

View post on Instagram

ചെലവുകളുടെ ലളിതമായ കണക്ക് ദാ ഇങ്ങനെയാണ്:

  • വിമാനം, വിസ, ഇൻഷുറൻസ്: ₹2.1 ലക്ഷം
  • താമസം: ₹95,000 (ചില സ്ഥലങ്ങളിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂടെ താമസിച്ചത് കൊണ്ടാണ് ഈ തുക കുറഞ്ഞത്).
  • ഭക്ഷണവും പാനീയങ്ങളും: ₹1.85 ലക്ഷം.
  • തങ്ങൾ കുറച്ചധികം ആസ്വദിച്ച് തന്നെയാണ് ഭക്ഷണം കഴിച്ചതെന്നാണ് മേഘ തമാശയോടെ വീഡിയോയിൽ പറയുന്നത്.
  • യൂറോപ്പിലെ പ്രാദേശിക യാത്രകൾ (ട്രെയിൻ, ബസ്, വിമാനം): ₹80,000
  • വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ടിക്കറ്റുകൾ: ₹75,000
  • മറ്റ് ചെറിയ ചെലവുകൾ: ₹40,000

'കാശ് പോട്ടെ, ഇനിയും പോകും'

ഇതെല്ലാം കൂടി കൂട്ടിയാണ് ആകെ ചെലവ് 6.85 ലക്ഷം രൂപയായത്. ഇത്രയും തുക ചെലവായെങ്കിലും ഈ യാത്ര തങ്ങൾക്ക് ഒത്തിരി സന്തോഷം നൽകിയെന്നും, ഇനിയും അവസരം കിട്ടിയാൽ ഒട്ടും മടിക്കാതെ തങ്ങൾ വീണ്ടും യൂറോപ്പിലേക്ക് പോകുമെന്നും ദമ്പതികൾ വീഡിയോയുടെ അവസാനം പറയുന്നു.