Asianet News MalayalamAsianet News Malayalam

സഹയാത്രികന് കുക്കീസ്, പകരം യുവാവിന് കിട്ടിയത് മനോഹരമായൊരു സമ്മാനം, വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കുക്കീസ് ഷെയർ ചെയ്ത യുവാവിന് ചിത്രം ഇഷ്ടപ്പെട്ടു. ഒടുവിൽ ഈ ചിത്രം താൻ എടുത്തോട്ടെ എന്നും ചോദിക്കുന്നുണ്ട്.

viral video man gives cookies to co passenger he return this rlp
Author
First Published Sep 20, 2023, 7:29 AM IST

ചില ട്രെയിൻ യാത്രകൾ സന്തോഷകരവും നമുക്ക് ഒരുപാട് ഓർമ്മകൾ സമ്മാനിക്കുന്നതുമാണ്. അത് ചിലപ്പോൾ പുറത്തെ കാഴ്ചകളാവാം, അകത്തുള്ള മനുഷ്യരുടെ ഇടപെടലുകളാവാം, നമ്മൾ വായിക്കുന്ന പുസ്തകങ്ങളാവാം, എന്തുമാവാം. റോഡിലോ ആകാശത്തോ നമുക്ക് കിട്ടാത്ത ചില അനുഭവങ്ങൾ ഒരുപക്ഷേ ട്രെയിൻ യാത്ര നമുക്ക് സമ്മാനിച്ചേക്കും.

അതുകൊണ്ട് തന്നെ ട്രെയിനിൽ നിന്നുള്ള അനേകം വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ അതുപോലെ ഒരു വീഡിയോയാണ് വൈറലാവുന്നത്. അതിൽ ട്രെയിനിൽ ഒരു സഹയാത്രികന് ഒരാൾ കുക്കീസ് നൽകുന്നതാണ് കാണാൻ സാധിക്കുന്നത്. അതേസമയം, അതിന് പകരമായി ആ യാത്രക്കാരനും ഒരു സമ്മാനം നൽകുന്നുണ്ട്. 

അതിനെ അഭിനന്ദിക്കുകയാണ് ഇപ്പോൾ എല്ലാവരും. Thejus എന്ന ഒരു ആർട്ടിസ്റ്റാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ആ വീഡിയോയ്ക്കൊപ്പം സഹയാത്രികൻ തനിക്ക് കുക്കീസ് തന്നു എന്നും അതിന് പകരമായി താൻ ഇതാണ് സഹയാത്രികന് നൽകിയത് എന്നുമെല്ലാം എഴുതിയിട്ടുണ്ട്. 

വീഡിയോയിൽ Thejus സഹയാത്രികന്റെ ചിത്രം വരയ്ക്കുന്നതും കാണാം. ആ ചിത്രമാണ് അയാൾ കുക്കീസിന് പകരമായി സഹയാത്രികന് നൽകുന്നത്. 'ജീവിതം എന്നാൽ പങ്കുവയ്ക്കലുകൾ ചേർന്നതാണ്. പങ്കുവയ്ക്കലുകൾ ഇഷ്ടപ്പെടുന്ന നിങ്ങളുടെ സുഹൃത്തിനെ ടാ​ഗ് ചെയ്യൂ' എന്നും കാപ്ഷനിൽ എഴുതിയിട്ടുണ്ട്. ‌

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Thejus (@thejus_arts)

കുക്കീസ് ഷെയർ ചെയ്ത യുവാവിന് ചിത്രം ഇഷ്ടപ്പെട്ടു. ഒടുവിൽ ഈ ചിത്രം താൻ എടുത്തോട്ടെ എന്നും ചോദിക്കുന്നുണ്ട്. എടുത്തോളൂ എന്ന് ഉത്തരം കിട്ടിയതിന് പിന്നാലെ അവനത് ഭദ്രമായി എടുത്ത് വയ്ക്കുന്നതും കാണാം. ഏതായാലും നിരവധിപ്പേരാണ് വീഡിയോ കണ്ടത്. കലാകാരനെ അനേകം പേർ അഭിനന്ദിച്ചു. 

അതുപോലെ കഴിഞ്ഞ ദിവസം മുംബൈ ലോക്കൽ ട്രെയിനിൽ നിന്നുമുള്ള ഒരു യുവതിയുടെ ബെല്ലി ഡാൻസ് വീഡിയോ വൈറലായിരുന്നു. 

Follow Us:
Download App:
  • android
  • ios