Asianet News MalayalamAsianet News Malayalam

വെടിമരുന്ന് കൊണ്ട് പുള്ളിപ്പുലിയുടെ ചിത്രം; 74 ലക്ഷം പേര്‍ കണ്ട വൈറല്‍ വീഡിയോ !

വന്‍ കരകള്‍ കീഴടക്കിയ ചരിത്രം മാത്രമല്ല വെടിമരുന്നിനുള്ളത്. അതിശയിപ്പിക്കുന്ന വീഡിയോ കാണാം. 

viral video of a gunpowder art bkg
Author
First Published Nov 11, 2023, 8:49 AM IST

വെടിമരുന്നിന്‍റെ കണ്ട് പിടിത്തതാണ് ലോക ചരിത്രത്തെ തന്നെ മറ്റി മറിച്ചതെന്ന് ചരിത്ര ഗവേഷകരില്‍ പലരും അഭിപ്രായപ്പെടാറുണ്ട്. ഒരു പരിധിവരെ അത് യാഥാര്‍ത്ഥ്യമാണ്. ലോകം കീഴടക്കാനായി ശത്രു രാജ്യത്തെ അക്രമിക്കാന്‍ ഭരണാധികാരികള്‍ക്ക് കരുത്ത് പകരുന്നതില്‍ വെടിമരുന്നിന് ഏറെ പ്രാധാന്യമുണ്ട്. ലോകത്ത് ആദ്യമായി ചൈനയിലാണ് വെടിമരുന്ന് കണ്ട് പിടിച്ചത്. എന്നാല്‍, കോണ്‍സ്റ്റാന്‍റ്നോപ്പിളിന്‍റെ പതനം മുതല്‍ വെടിമരുന്നിന്‍റെ പ്രാധാന്യം വര്‍ദ്ധിക്കുന്നു. പിന്നീടിങ്ങോട്ട് യൂറോപ്യന്മാര്‍ വന്‍കരകള്‍ കീഴടക്കി സാമ്രാജ്യങ്ങള്‍ പണിതതും ഇതേ വെടിവരുന്നിന്‍റെ സഹായത്താലായിരുന്നു. എന്നാല്‍, രാജ്യങ്ങള്‍ കീഴടക്കാന്‍ മനുഷ്യന്‍ മനുഷ്യന് നേരെ ഉപയോഗിച്ച അതേ വെടിമരുന്ന് ഉപയോഗിച്ചുള്ള ചില ചിത്രങ്ങളും വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഒറ്റ ദിവസം കൊണ്ട് വീഡിയോ കണ്ടത് 74 ലക്ഷത്തിലേറെ പേരാണ്. @gunsnrosesgirl3 എന്ന ട്വിറ്റര്‍ (X) ഉപയോക്താവാണ് ഈ വീഡിയോ പങ്കുവച്ചത്. 

60 ലക്ഷം ശമ്പളം, ബിരുദം വേണ്ട; ജോലി ഹോഗ്‌വാർട്ട്സ് എക്സ്പ്രസിന്‍റെ റൂട്ടില്‍ ട്രെയിന്‍ ഡ്രൈവര്‍; നോക്കുന്നോ ?

മുത്തച്ഛന്‍റെ കാലത്ത് വാങ്ങിയ 1000 വോള്‍വോ കാറുകള്‍ക്ക് കൊച്ചുമകന്‍റെ കാലത്തും പണം നല്‍കിയില്ലെന്ന് സ്വീഡന്‍!

ക്യാന്‍വാസില്‍ വരയ്ക്കാനുദ്ദേശിക്കുന്ന ചിത്രത്തിന്‍റെ രീതിയില്‍ വെടിമരുന്ന് നിശ്ചിത അളവില്‍ വയ്ക്കുന്നു. ഇങ്ങനെ വെടിമരുന്ന് കൊണ്ട് തീര്‍ച്ച ചിത്രത്തില്‍ ചെറിയൊരു സ്പാര്‍ക്ക് കൊടുക്കുമ്പോഴേക്കും ചിത്രത്തിനായി വച്ച വെടിമരുന്ന് കത്തിപ്പടരും. ശേഷം അവശേഷിക്കുന്ന പൊടി കളഞ്ഞാല്‍ ചിത്രം റെഡി. സങ്കീര്‍ണ്ണമായ ഇതളുകളുള്ള ഒരു പൂവിന്‍റെയും മരക്കൊമ്പില്‍ വിശ്രമിക്കുന്ന ഒരു പുള്ളിപ്പുലിയുടെയും ചിത്രങ്ങള്‍ ഇത്തരത്തില്‍ വരച്ചെടുക്കുന്ന കൊളാഷ് വീഡിയോയായിരുന്നു ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടത്. 

കോഴിയെ പിടിക്കാന്‍ കയറി, പക്ഷേ, കുരുക്കില്‍ തൂങ്ങിക്കിടന്ന് പുള്ളിപ്പുലി; രക്ഷാ പ്രവര്‍ത്തന വീഡിയോ വൈറല്‍ !

'60 കുപ്പി മദ്യമെവിടേ'യെന്ന് കോടതി; 'അത് രണ്ട് എലികള്‍ കുടിച്ച് തീര്‍ത്തെ'ന്ന് പോലീസ് !

വീഡിയോയ്ക്ക് താഴെ @halilozbasak എന്ന ട്വിറ്റര്‍ ഉപയോക്താവ് മറ്റൊരു വീഡിയോ പങ്കുവച്ച് കൊണ്ട് ഇപ്രകാരം എഴുതി,' സ്‌ഫോടകവസ്തുക്കൾ കൊണ്ട് 'പെയിന്‍റ്' ചെയ്യുന്ന ഒരു കലാകാരന്‍റെ പേരാണ് കായ് ഗുവോ-ക്വിയാങ്. അദ്ദേഹത്തിന്‍റെ ഒരു വലിയ കലാസൃഷ്ടി ഇവിടെ കാണാം.' സിഎന്‍എന്‍ സ്റ്റൈലിന്‍റെ വീഡിയോയായിരുന്നു അത്. വീഡിയോയില്‍ വലിയൊരു കൂട്ടം ആളുകള്‍ക്ക് നടുവില്‍ വച്ചിരിക്കുന്ന ഒരു ക്യാന്‍വാസില്‍ പടര്‍ന്ന് കയറുന്ന തീയും ചില ചെറിയ പൊട്ടിത്തെറികളും കാണാം. ശേഷം പ്രദര്‍ശനത്തിന് വച്ച ചിത്രം ആരെയും അതിശിപ്പിക്കുന്ന ഒന്നായിരുന്നു. കെട്ടിടങ്ങള്‍ നിറഞ്ഞ ഒരു തെരുവിന്‍റെ ചിത്രമായിരുന്നു അത്. 

Follow Us:
Download App:
  • android
  • ios