Asianet News MalayalamAsianet News Malayalam

Viral Video: ആയിരക്കണക്കിന് വിഷത്തേളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന വീട്, വൈറലായി വീഡിയോ

ആളൊഴിഞ്ഞ വീടിന്റെ ഒരു മുറിയുടെ ഭിത്തിയിലും നിലത്തും ആയിരക്കണക്കിന് വിഷത്തേളുകള്‍ പതിയിരിക്കുന്ന ഒരു വീഡിയോയാന് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്.  

viral video of a  house full of scorpions
Author
Portugal, First Published May 13, 2022, 3:41 PM IST

ആയിരക്കണക്കിന് തേളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു വീട്. ഓര്‍ക്കുമ്പോഴേ ഭയം വരുന്ന ഈ ദൃശ്യമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ ചര്‍ച്ച. ആളൊഴിഞ്ഞ വീടിന്റെ ഒരു മുറിയുടെ ഭിത്തിയിലും നിലത്തും ആയിരക്കണക്കിന് വിഷത്തേളുകള്‍ പതിയിരിക്കുന്ന ഒരു വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്.  ചുവരുകള്‍ പോലും കാണാന്‍ സാധികാത്ത വിധത്തിലാണ് തേളുകളുടെ കോളനി. വീഡിയോയുടെ ഉത്ഭവത്തെക്കുറിച്ചോ അത് എവിടെ നിന്നാണ് പകര്‍ത്തിയത് എന്നതിനെ കുറിച്ചോ കാര്യമായ അറിവൊന്നുമില്ല.  

എന്നാലും വീഡിയോയിലെ വീട്ടില്‍ ആരും തന്നെ താമസിക്കുന്നില്ലെന്ന് കരുതപ്പെടുന്നു. ഉപേക്ഷിക്കപ്പെട്ട വീട്ടിലേയ്ക്ക് കാലെടുത്തുവയ്ക്കാന്‍ പോലും ആളുകള്‍ ഒന്ന് മടിക്കും. ഈ വീഡിയോ വൈറലായതിനെ തുടര്‍ന്ന് റെഡിറ്റില്‍ ഇത് വലിയ ചര്‍ച്ചയായി. ഈ വീഡിയോ ഒരു പോര്‍ച്ചുഗീസുകാരനാണ് പകര്‍ത്തിയതെന്ന് കരുതുന്നു. കാരണം വീഡിയോവില്‍ അയാള്‍ പറയുന്ന ഭാഷ പോര്‍ച്ചുഗീസാണ്. 

മുറിയുടെ ചുവരുകള്‍ ചായം മങ്ങി മുഷിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ അതൊരു പഴയ വീടാകാനാണ് സാധ്യത. പേടിസ്വപ്നമായ തേളുകളുടെ ഒരു വലിയ കോളനി തന്നെ അതിനകത്തുണ്ട്. 'വിജനമായ  ഒരു വീട്ടില്‍ ആയിരക്കണക്കിന് തേളുകള്‍ പാര്‍ക്കുന്നു' എന്നാണ് വീഡിയോയുടെ തലക്കെട്ട് തന്നെ.

പെസ്റ്റ് ഡിഫന്‍സ് അനുസരിച്ച്, സാധാരണയായി തേളുകള്‍ കൂട്ടമായി ജീവിക്കാറില്ല. അതുകൊണ്ട് തന്നെ ഇത്രയും എണ്ണത്തെ ഒരുമിച്ച് കാണുന്നത് ഒരു അപൂര്‍വ സംഭവമാണ് എന്നും പറയപ്പെടുന്നു. അതുപോലെ തന്നെ വീഡിയോവില്‍ കാണുന്ന തേളുകള്‍ ബ്രസീലില്‍ കാണപ്പെടുന്ന ടിറ്റിയസ് സെറുലാറ്റസ് ഇനത്തില്‍പെട്ടതാണെന്ന് ചിലര്‍ അനുമാനിച്ചു. ഇണചേരാതെ തന്നെ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ കഴിയുന്ന  പാര്‍ത്ഥെനോജെനിക്കില്‍ പെട്ടവയാണ് അതെന്ന് ഓണ്‍ലൈനില്‍ ഒരാള്‍ അവകാശപ്പെട്ടു. അതുകൊണ്ടാകാം ഇത്രയും എണ്ണം ഉണ്ടായതെയും അയാള്‍ അനുമാനിക്കുന്നു. റെഡിറ്റില്‍, വീഡിയോയ്ക്ക് 33,000-ലധികം ലൈക്കുകളാണ് ലഭിച്ചത്.    

അതേസമയം, തേളുകള്‍ അരാക്‌നിഡ വിഭാഗത്തില്‍ പെട്ടവയാണെന്നും ചിലന്തികള്‍, ചിതലുകള്‍ എന്നിവയുമായി അടുത്ത ബന്ധമുള്ളവയാണെന്നും നാഷണല്‍ ജിയോഗ്രാഫിക് റിപ്പോര്‍ട്ട് ചെയ്യുന്നു. മരുഭൂമികളിലാണ് തേളുകള്‍ കൂടുതലായി ഉള്ളതെന്ന് കരുതുന്നുവെങ്കിലും, ബ്രിട്ടീഷ് കൊളംബിയ, നോര്‍ത്ത് കരോലിന, ഹിമാലയം, ബ്രസീല്‍ എന്നിവിടങ്ങളിലും അവയെ കാണാറുണ്ട്. 

 

 

ലോകത്തില്‍ ആകെം 2,000 ഇനം തേളുകളുണ്ടെങ്കിലും, എല്ലാത്തിനും കൊടിയ വിഷമില്ല. അവയില്‍ നാല്പതോളം ഇനത്തിന് മാത്രമാണ് മനുഷ്യനെ കൊല്ലാന്‍ തക്ക വീര്യമുള്ള വിഷമുള്ളത്. വാലില്‍ വിഷം നിറച്ച ഡെത്ത്സ്റ്റോക്കര്‍ തേളാണ് ലോകത്തിലെ ഏറ്റവും മാരകമായ വിഷമുള്ള തേളുകളില്‍ ഒന്ന്. അതുപോലെ , യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ തെക്കുപടിഞ്ഞാറന്‍ മരുഭൂമിയില്‍ കാണപ്പെടുന്ന ബാര്‍ക് തേളാണ് മനുഷ്യരുമായി അടുത്തിടപഴകുന്ന തേളുകളില്‍ ഏറ്റവും വിഷമുള്ള ഇനം. തേളുകളുടെ പ്രധാന ആഹാരം പ്രാണികളാണ്. 
 

Follow Us:
Download App:
  • android
  • ios