പ്രണയത്തിന് പ്രായമൊരു തടസമല്ലെന്ന് വീഡിയോ വ്യക്തമാക്കുന്നു. അത്രമേല്‍ സൂക്ഷ്മതയോടെയാണ് അദ്ദേഹം തന്‍റെ ഭാര്യയുടെ വിരലുകളില്‍ നെയില്‍ പോളിഷ് ചെയ്യുന്നത്. 

റ്റവും മനോഹരമായ ജീവിതകാലം കുട്ടിക്കാലമാണെന്നാണ് പൊതുവെ പറയാറ്. എന്നാല്‍ കുട്ടിക്കാലത്തെ ജീവിതം മാത്രമാണോ മനോഹരം? ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ അത് മാറ്റിപ്പറയും തീര്‍ച്ച. വെറും പതിനാല് സെക്കന്‍റ് മാത്രമുള്ള ഒരു വീഡിയോയാണ് അത്. ഒരു ട്രെയിന്‍ യാത്രയ്ക്കിടെയില്‍ പകര്‍ത്തി, ആരോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ. പക്ഷേ, നിമിഷങ്ങൾക്കുള്ളില്‍ ആ വീഡിയോ നൂറുകണക്കിന് പേര്‍ പങ്കുവച്ചു. അതോടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍റിംഗുമായി മാറി. 

വളരെ ലളിതമായൊരു വീഡിയോയായിരുന്നു അത്. ഒരു ട്രെയിനിലെ താഴത്തെ ബര്‍ത്തില്‍ ഇരിക്കുന്ന തലയൊക്കെ നരച്ച വൃദ്ധനായൊരാൾ. തന്‍റെ മുന്നിലിരിക്കുന്ന ഭാര്യയുടെ കൈ വിരലുകളില്‍ നെയില്‍ പോളിഷ് ഇട്ട് കൊടുക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ഭാര്യയുടെ വിരലുകളില്‍ ഒരോന്നിലായി വളരെ ശ്രദ്ധാ പൂര്‍വ്വമായിരുന്നു അദ്ദേഹം നെയില്‍ പോളിഷ് ഇട്ട് കൊടുത്തത്. സമീപത്തുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ് വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. 

Scroll to load tweet…

ഹൃദയം കീഴടക്കിയ ആ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചു. ജീവിതത്തിന്‍റെ 'നല്ല പ്രായം' കഴിഞ്ഞ ദമ്പതികൾ. അവരുടെ ഏതോ ദൂരെയാത്രയ്ക്കിടെയില്‍ പരസ്പരം സ്നേഹം പങ്കിട്ടപ്പോൾ അത് കാഴ്ചക്കാരുടെ ഹൃദയത്തെയും ഏറെ സ്വാധീനിച്ചു. ഭര്‍ത്താവ് നെയില്‍ പോഷിഷ് ഇടുമ്പോൾ. ഭാര്യ ചില നിര്‍ദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നു. ഏങ്ങനെയാണ് കൃത്യമായി നെയില്‍ പോളിഷ് ഇടുന്നത് എന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളാകണം അവര്‍ പറഞ്ഞത്. പിന്നാലെ അദ്ദേഹം അത് പോലെ ചെയ്യാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. യഥാര്‍ത്ഥ പ്രണയം എന്നായിരുന്നു നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ എഴുതിയത്. മനോഹരം, ക്യൂട്ട്, അതിമനോഹരം തുടങ്ങിയ നിരവധി വിശേഷണങ്ങളും കാഴ്ചക്കാരെഴുതി.